Asianet News MalayalamAsianet News Malayalam

OnePlus Nord 2| പോക്കറ്റിലിരുന്ന വൺ പ്ലസിന്റെ ഫോൺ പൊട്ടിത്തെറിച്ചതായി ആരോ​പിച്ച് യുവാവ്

'നിങ്ങളിൽ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല #OnePlusNord2Blast നിങ്ങളുടെ ഉൽപ്പന്നം എന്താണ് ചെയ്തതെന്ന് കാണുക. അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാവുക. ആളുകളുടെ ജീവിതവുമായി കളിക്കുന്നത് നിർത്തുക...'- ഇതായിരുന്നു ട്വീറ്റ്. 

onePlus Nord 2 smartphone caught in another blast allegation
Author
Mumbai, First Published Nov 9, 2021, 10:25 PM IST

പോക്കറ്റിലിരുന്ന വൺ പ്ലസിന്റെ നോർഡ് 2 ഫോൺ (OnePlus Nord 2) പൊട്ടിത്തെറിച്ചതായി ആരോ​പിച്ച് യുവാവ്. സുഹിത്ശർമ്മ എന്ന യുവാവിന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും പൊള്ളലേറ്റ ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തു. 

' നിങ്ങളിൽ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല #OnePlusNord2Blast നിങ്ങളുടെ ഉൽപ്പന്നം എന്താണ് ചെയ്തതെന്ന് കാണുക. അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാവുക. ആളുകളുടെ ജീവിതവുമായി കളിക്കുന്നത് നിർത്തുക...'- ഇതായിരുന്നു ട്വീറ്റ്. 

പൊട്ടിത്തെറിച്ച വൺപ്ലസ് ഫോണിനൊപ്പം പരിക്കേറ്റ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഫോണിന്റെ വലതുവശം കത്തിയ നിലയിലാണ്. ഇത്തരം സംഭവങ്ങളെ ഞങ്ങൾ ഗൗരവമായി കാണുന്നു. ഞങ്ങളുടെ സംഘം ഉപയോക്താവിനെ സമീപിച്ചിട്ടുണ്ടെന്നും വൺപ്ലസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios