Asianet News MalayalamAsianet News Malayalam

'റിമൂവ് ചൈന ആപ്പി'നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു

പോളിസികളുടെ ലംഘനം ചൂണ്ടിക്കാണിച്ചാണ് നീക്കം. വഞ്ചനാപരമായ നിലപാട്  റിമൂവ് ചൈന ആപ്പ് സ്വീകരിച്ചുവെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. മെയ് 17ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ഈ ആപ്പ് ഇന്ത്യന്‍ സൈബര്‍ ലോകത്ത് ചൈനീസ് ഉത്പന്ന വിരുദ്ധ തരംഗം സൃഷ്ടിച്ചിരുന്നു. 

Remove China Apps has been removed from google play for policy violation
Author
New Delhi, First Published Jun 3, 2020, 12:01 PM IST

ദില്ലി:  ഫോണുകളിലെ ചൈനീസ് നിർമിത എല്ലാ ആപ്ലിക്കേഷനുകളും സ്‌കാൻ ചെയ്‌ത് ലിസ്റ്റുചെയ്യുകയും റീമൂവ് ചെയ്യുകയും ചെയ്യും എന്ന അവകാശവാദത്തോടെ എത്തിയ റിമൂവ് ചൈന ആപ്പിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. പോളിസികളുടെ ലംഘനം ചൂണ്ടിക്കാണിച്ചാണ് നീക്കം. വഞ്ചനാപരമായ നിലപാട്  റിമൂവ് ചൈന ആപ്പ് സ്വീകരിച്ചുവെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു.

മെയ് 17ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ഈ ആപ്പ് ഇന്ത്യന്‍ സൈബര്‍ ലോകത്ത് ചൈനീസ് ഉത്പന്ന വിരുദ്ധ തരംഗം സൃഷ്ടിച്ചിരുന്നു. 50ലക്ഷത്തിലധികം ആളുകളാണ് ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്തത്. ഈ ആഴ്ച ഗൂഘില്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കുന്ന രണ്ടാമത്തെ ആപ്പാണ് ഇത്. നേരത്തെ മിത്രോം ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ നീക്കിയിരുന്നു. ജയ്പൂര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പിന്‍റെ കമ്പനി ആപ്പ് രൂപീകരിച്ചത് ചൈനീസ് വിരുദ്ധ വികാരമുണ്ടാവാന്‍ വേണ്ടിയല്ലെന്ന് പ്രതികരിച്ചതായാണ് എന്‍ടി ടിവി റിപ്പോര്‍ട്ട്.

വിദ്യാഭ്യാസപരമായ ഉദ്ദേശത്തോടെയാണ് ഈ ആപ്പ് നിര്‍മ്മിച്ചതെന്നാണ് വണ്‍ടച്ച് ആപ്പ് ലാബ് പ്രതികരിക്കുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയതും ആപ്പിന്‍റെ നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനീസ് ആപ്പ് റിമൂവ് എന്ന ആപ്പ് ഉപയോഗിച്ച്, ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകളിലെ ചൈനീസ് നിർമിത എല്ലാ ആപ്ലിക്കേഷനുകളും സ്‌കാൻ ചെയ്‌ത് ലിസ്റ്റുചെയ്യുകയും റീമൂവ് ചെയ്യുകയും ചെയ്യും എന്നായിരുന്നു അവകാശവാദം. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇതിനകം 4.8 റേറ്റിങ് ഈ ആപ്പ് നേടി കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ചൈനീസ് ഉത്പന്ന ബഹിഷ്കരണ പ്രചാരണം ശക്തമായതിന് പിന്നാലെയാണ് ഈ ആപ്പിന് വന്‍ പ്രചാരം ലഭിച്ചത്.

'ചൈനീസ് ആപ്പ് റിമൂവ്' തരംഗമാകുന്നു; പ്ലേസ്റ്റോറില്‍ വന്‍ റേറ്റിംഗ്.!

രാജ്യത്തെ പ്രമുഖരായ പലരും ഈ പ്രചാരണത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം വിവിധ ഹാഷ്ടാഗുകളിലായി ട്വിറ്ററില്‍ മാത്രം 1.25 ലക്ഷത്തിലധികം പോസ്റ്റുകള്‍ ചൈനീസ് ഉത്പന്ന ബഹിഷ്കരണവുമായി ബന്ധപ്പെട്ട് വന്നുകഴിഞ്ഞുവെന്നാണ്.  ചൈനീസ് ഉത്പന്നങ്ങള്‍ മാത്രമല്ല, ചൈനീസ് ആപ്പുകളും ഡിലീറ്റ് ചെയ്യണം എന്നാണ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രചരിക്കുന്നത് ഇതിനെ തുടര്‍ന്ന് ടിക്ടോക് പോലുള്ളവയ്ക്ക് വലിയ തിരിച്ചടിയാണ്. ഒപ്പം തന്നെ ബാബ രാംദേവിനെപ്പോലുള്ളവരുടെ ആഹ്വാനപ്രകാരം പലരും  ഷെയര്‍ചാറ്റ്, മറ്റു തദ്ദേശീയ ആപ്പുകളായ ഫ്‌ളിപ്കാര്‍ട്ട്, റോപോസോ എന്നിവ ഡൗണ്‍ലൗണ്‍ ചെയ്യാനും തുടങ്ങിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios