ടിക് ടോകിന്‍റെ അമ്പത് ലക്ഷം നെഗറ്റീവ് റിവ്യൂസ് നീക്കി ഗൂഗിള്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ടിക് ടോകിന് ലഭിച്ച നെഗറ്റീവ് റിവ്യൂസ് ആണ് ഗൂഗില്‍ ഡിലീറ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ ടികി ടോക് യുട്യൂബ് പോരിന് ഒടുവിലാണ് വലിയ രീതിയില്‍ ടികി ടോകിന് നെഗറ്റീന് റിവ്യൂസ് ലഭിച്ചത്. സമൂഹമാധ്യമങ്ങളില്‍ ടിക് ടോക് നിരോധിക്കാനും ഇന്ത്യയില്‍ ടിക് ടോക്  നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗുകളും വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് 4.7 റേറ്റിംഗ് ഉണ്ടായിരുന്ന ടിക് ടോക് ആപ്പ് 1.2 എന്ന റേറ്റിംഗിലെത്തിയത്.

ഇതോടെയാണ് ടിക് ടോകിന്‍റെ രക്ഷയ്ക്കായി ഗൂഗിള്‍ എത്തിയത്. അമ്പത് ലക്ഷം നെഗറ്റീവ് റിവ്യൂകള്‍ ഗൂഗിള്‍ നീക്കം ചെയ്തതോടെ ആപ്പ് റേറ്റിംഗ് വീണ്ടെത്തുവെന്നാണ് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 22ലക്ഷം റിവ്യൂസ് മാത്രമാണ് ടിക് ടോകിനെക്കുറിച്ച് പ്ലേ സ്റ്റോറില്‍ കാണാന്‍ സാധിക്കുന്നത്. നെഗറ്റീവ് റിവ്യൂസ് നീക്കിയതോടെ 1.6 ലേക്ക് റേറ്റിംഗിലെത്തിയ ടികി ടോക് റേറ്റിംഗ് വീണ്ടും മെച്ചപ്പെടുത്തുന്നുണ്ടെന്നാണ് വിവിരം. പ്രമുഖ യുട്യൂബറായ അജയ് നെഗര്‍ ഒരു വീഡിയോ ഇട്ടതോടെയാണ് ടിക് ടോക് യുട്യൂബ് യുദ്ധം തുടങ്ങിയത്.

ടിക് ടോക് താരമായ അമീര്‍ സിദ്ധിഖിയെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു ഈ വിഡിയോ. ഈ വീഡിയോ വൈറലാവുകയും നിരവധി മീമുകള്‍ക്ക് വീഡിയോ കാരണമാവുകയും ചെയ്തു. ഇതിന് പിന്നാലെ വീഡിയോ യുട്യൂബ് പിന്‍വലിച്ചു. ഇതിന് പിന്നാലെയായിരുന്നു കൂട്ടമായി ആപ്പിന് നെഗറ്റീവ് റിവ്യൂസ് വ്യാപകമായത്.