Asianet News MalayalamAsianet News Malayalam

മണിക്കൂറിന് ആയിരങ്ങള്‍ വാരാം; റോബോട്ടുകളെ നടക്കാന്‍ പഠിപ്പിക്കാന്‍ ആളെ വേണം!

രണ്ടായിരം മുതല്‍ നാലായിരം വരെ ഇന്ത്യന്‍ രൂപയാണ് മണിക്കൂറിന് ഈ ജോലിക്ക് ലഭിക്കുക

Tesla wants you to teach its humanoid robot how to move like a human
Author
First Published Aug 22, 2024, 10:29 AM IST | Last Updated Aug 22, 2024, 10:31 AM IST

ഓസ്റ്റിന്‍: ഒരു റോബോട്ടിനെ മനുഷ്യനെ പോലെ നടക്കാന്‍ പഠിപ്പിക്കാനുള്ള ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടോ? അങ്ങനെയെങ്കില്‍ വമ്പന്‍ പ്രതിഫലം വാഗ്‌‌ദാനം ചെയ്‌ത് ഓഫര്‍ വച്ചുനീട്ടിയിരിക്കുകയാണ് എലോണ്‍ മസ്‌കിന്‍റെ ടെസ്‌ല കമ്പനി. 

സാങ്കേതികരംഗത്ത് മനുഷ്യന്‍റെ പകരക്കാരനാകുമെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്ന ഹ്യൂമനോയിഡുകളെ മനുഷ്യനെ പോലെ നടക്കാന്‍ പഠിപ്പിക്കാന്‍ ആളെ തിരയുകയാണ് ടെസ്‌ല. മോഷന്‍ ക്യാപ്‌ചര്‍ സ്യൂട്ടുകളും വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളും ധരിച്ചാണ് ഹ്യൂമനോയിഡ് റോബോട്ടുകളെ പരിശീലിപ്പിക്കേണ്ടത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 50 പേരെ ഡാറ്റ കളക്ഷന്‍ ഓപ്പറേറ്റര്‍മാരായി ടെസ്‌ല റിക്രൂട്ട് ചെയ്‌തതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചുമ്മാതങ്ങ് പോയി റോബോട്ടുകളെ പരിശീലിപ്പിക്കാം എന്ന് കരുതണ്ട. 5 അടി 7 ഇഞ്ച് ഉയരവും 5 അടി 11 ഇഞ്ച് ഉയരവുമുള്ളവരെയാണ് ഈ പ്രത്യേക ജോലിക്കായി കമ്പനിക്ക് ആവശ്യം. ഏഴ് മണിക്കൂറോ അതിലധികമോ നേരം വിആര്‍ ഹെഡ്‌സൈറ്റ് ധരിക്കാന്‍ സന്നദ്ധരായിരിക്കണം. ഡാറ്റ കളക്ഷന്‍റെ ഭാഗമായി 30 പൗണ്ട് വരെ ഭാരം ഉയര്‍ത്തേണ്ടിവരും. രണ്ടായിരം മുതല്‍ നാലായിരം വരെ ഇന്ത്യന്‍ രൂപയാണ് മണിക്കൂറിന് ഈ ജോലിക്ക് ലഭിക്കുക എന്നതാണ് ടെസ്‌ല വച്ചുനീട്ടുന്ന ഓഫര്‍. 

ഹ്യൂമനോയിഡുകളെ വികസിപ്പിക്കുന്നതായി എലോണ്‍ മസ്‌ക് 2021ല്‍ ടെസ്‌ല കമ്പനിയുടെ എഐ ഡേയിലാണ് വ്യക്തമാക്കിയത്. തൊട്ടടുത്ത വര്‍ഷം ഇതിന്‍റെ ആദ്യരൂപം പുറത്തിറക്കിയിരുന്നു. ഈ ഹ്യൂമനോയിഡിന് നടക്കാനും ആളുകളെ കൈവീശി കാണിക്കാനുമുള്ള ശേഷിയുണ്ട്. ഇതിന് ബോക്‌സുകള്‍ എടുത്തുമാറ്റി മറ്റൊരിടത്ത് കൊണ്ടുപോയി വയ്ക്കാനുമാകും എന്നാണ് ടെസ്‌ല പറയുന്നത്. ടെസ്‌ലയുടെ ഫാക്ടറിയില്‍ രണ്ട് റോബോട്ടുകളെ ഇതിനകം ഉപയോഗിക്കുന്നുണ്ട് എന്ന് ടെസ്‌ല ഈ വര്‍ഷാദ്യം അറിയിച്ചിരുന്നു. 2026ഓടെ ഈ ഹ്യൂമനോയിഡിന്‍റെ നിര്‍മാണം വര്‍ധിപ്പിക്കും എന്നാണ് കരുതുന്നത്. 

Read more: സെഗ്‌മെന്‍റിലെ ഏറ്റവും മുന്തിയ ക്യാമറ, മറ്റ് ഫീച്ചറുകള്‍; മോട്ടോ ജി45 5ജി പുറത്തിറങ്ങി, വിലയും ഓഫറുകളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios