Asianet News MalayalamAsianet News Malayalam

ട്രംപിന്റെ ട്വീറ്റിന് ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍

ട്രംപിന്റെ പ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണെന്ന് ട്വിറ്റര്‍ പ്രതികരിച്ചു. ട്രംപിന്റെ ട്വീറ്റുകള്‍ക്ക് താഴെ മെയില്‍ ഇന്‍ ബാലറ്റുകളെ സംബന്ധിച്ച വസ്തുതകള്‍ അറിയാനുള്ള ലിങ്കും ട്വിറ്റര്‍ നല്‍കി.
 

Twitter adds fact-check warnings to Trump tweets
Author
Washington D.C., First Published May 27, 2020, 10:32 AM IST

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വീറ്റിന് ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍. ആദ്യമായാണ് യുഎസ് പ്രസിഡന്റിന്റെ ട്വീറ്റിന് ട്വിറ്റര്‍ വസ്തുതാ പരിശോധന മുന്നറിയിപ്പ് നല്‍കിയത്. മെയില്‍ ഇന്‍ ബാലറ്റുകളെ(പോസ്റ്റല്‍ വോട്ട്) സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകള്‍ക്കാണ് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയത്. മെയില്‍ ഇന്‍ ബാലറ്റുകളെ വഞ്ചന എന്നാണ് ട്രംപ് അഭിസംബോധന ചെയ്തത്. മെയില്‍ ഇന്‍ ബാലറ്റുകള്‍ കവര്‍ച്ച ചെയ്യപ്പെടുമെന്നും വഞ്ചിക്കപ്പെടുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. 

ട്രംപിന്റെ പ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണെന്ന് ട്വിറ്റര്‍ പ്രതികരിച്ചു. ട്രംപിന്റെ ട്വീറ്റുകള്‍ക്ക് താഴെ മെയില്‍ ഇന്‍ ബാലറ്റുകളെ സംബന്ധിച്ച വസ്തുതകള്‍ അറിയാനുള്ള ലിങ്കും ട്വിറ്റര്‍ നല്‍കി. ഈ ലിങ്ക് തുറക്കുമ്പോള്‍ ട്രംപിന്റെ അവകാശവാദങ്ങളെ കുറിച്ചുള്ള ഫാക്ട് ചെക്ക് വിവരങ്ങള്‍ ലഭ്യമാകും. തെരഞ്ഞെടുപ്പ് വേളകളില്‍ ഇത്തരം തെറ്റിദ്ധാരണജനകമായ ട്വീറ്റുകളെ ട്വിറ്റര്‍ വിലക്കാറുണ്ട്. 
ട്വിറ്റര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടുന്നുണ്ടെന്നും ഇതിന് അനുവദിക്കില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios