Asianet News MalayalamAsianet News Malayalam

കൊറോണക്കാലത്തെ പോരാട്ടം; 4ജിയില്‍ ജിയോയെ മറികടന്ന് വോഡഫോണ്‍ മുന്നില്‍

91 ശതമാനം ജില്ലകളിലും സംയോജനം പൂര്‍ത്തിയായതോടെ വോഡഫോണ്‍ ഐഡിയയുടെ ടര്‍ബോനെറ്റ് 4ജി രാജ്യത്തെ പ്രമുഖ വിപണികളിലെല്ലാം വന്‍ തോതിലുള്ള മെച്ചപ്പെടുത്തലാണു കാഴ്ച വെക്കുന്നത്.
Vodafone beat Jio in 4G race
Author
Kochi, First Published Apr 15, 2020, 9:20 PM IST
കൊച്ചി: മൊബൈല്‍ ശൃംഖലകളുടെ പ്രകടനം സംബന്ധിച്ച് ഓപണ്‍ സിഗ്‌നല്‍ പുറത്തിറക്കിയ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടുപ്രകാരം ഡൗണ്‍ലോഡ് വേഗത, അപ്‌ലോഡ് വേഗത, വീഡിയോ അനുഭവം തുടങ്ങിയവയുടെ കാര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം എന്ന പദവിക്ക് വോഡഫോണ്‍ ഐഡിയ അര്‍ഹമായി. റിലയന്‍സ് ജിയോയെയാണ് കമ്പനി മറികടന്നത്. ശക്തമായ മുന്നേറ്റമുണ്ടായിട്ടും എയര്‍ടെല്ലിന് ഇവരെ മറികടക്കാനായില്ല.

91 ശതമാനം ജില്ലകളിലും സംയോജനം പൂര്‍ത്തിയായതോടെ വോഡഫോണ്‍ ഐഡിയയുടെ ടര്‍ബോനെറ്റ് 4ജി രാജ്യത്തെ പ്രമുഖ വിപണികളിലെല്ലാം വന്‍ തോതിലുള്ള മെച്ചപ്പെടുത്തലാണു കാഴ്ച വെക്കുന്നത്. ഓപ്പണ്‍ സിഗ്‌നലിന്റെ ഏപ്രില്‍ 20 റിപ്പോര്‍ട്ട് 48 നഗരങ്ങളിലുടനീളമുള്ള ഡാറ്റ വേഗതയും അനുഭവവും വിശകലനം ചെയ്യുന്നു. 

മെട്രോകള്‍ അടക്കം 29 നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന അപ്‌ലോഡ് വേഗതയാണ് വോഡഫോണ്‍ ഐഡിയയ്ക്കുള്ളത്. വീഡിയോ അനുഭവത്തിന്റെ കാര്യത്തില്‍ 24 നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ളപ്പോള്‍ 16 നഗരങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. 4ജി വോയ്‌സ്ആപ് അനുഭവത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തും വോഡഫോണ്‍ ഐഡിയയാണ്. ഡൗണ്‍ലോഡ് വേഗതയുടെ കാര്യത്തില്‍ 32 നഗരങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. ഡല്‍ഹി, മുംബൈ, ചെന്നൈ, ചണ്ഡിഗഡ്, അഹമ്മദാബാദ് തുടങ്ങിയവ ഈ നഗരങ്ങളില്‍ ഉള്‍പ്പെടുന്നു. മറ്റു 12 നഗരങ്ങളില്‍ രണ്ടാം സ്ഥാനവുമുണ്ട്.

Read more: 'വീട്ടിലിരുന്ന് എങ്ങനെ മദ്യമുണ്ടാക്കാം'; ട്രെന്‍ഡ് ആയി ഗൂഗിള്‍ തെരച്ചില്‍
Follow Us:
Download App:
  • android
  • ios