2018ല്‍ ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ വ്യക്തികളുടെ പട്ടിക യാഹു പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത്തവണയും പട്ടികയിൽ ഒന്നാം സ്ഥാനത്തുളളത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. മുത്തലാഖ്, സ്വവര്‍ഗരതി നിയമവിധേയമാക്കിയ വിധികള്‍ എന്നിവ പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്ജി ദീപക് മിശ്ര ജനങ്ങൾ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തികളിൽ മൂന്നാം സ്ഥാനത്തുളളത്. 

കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി എന്നിവർ പട്ടികയിൽ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. മീടു ആരോപണത്തെ തുടര്‍ന്ന് രാജി വെച്ച കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ ആറാം സ്ഥാനത്തെത്തി. കഴിഞ്ഞ മാസം വിവാഹിതരായ ബോളിവുഡ് താരജോഡികളായ ദീപികയും രണ്‍വീറും പട്ടികയിൽ ഇടംനേടി. 

കരീന കപൂർ- സെയ്ഫ് അലിഖാൻ ​ദമ്പതികളുടെ മകൻ തൈമൂർ അലിഖാനാണ് പട്ടികയിൽ ഏറ്റവും കൂടുതല്‍ തിരഞ്ഞ പ്രായം കുറഞ്ഞയാള്‍. 
ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൗവിലെ മാണിക്ക്യ മലരായ പൂവി എന്ന ​ഗാനത്തിലൂടെ ലോകപ്രശസ്തയായ പ്രിയ പ്രകാശ് വാര്യറും പട്ടികയിലുണ്ട്. 

ഭയവും ആശങ്കയുമില്ലാതെ മീടു വെളിപ്പെടുത്തലുകളിൽ നടത്തിയവരെ ഈ വർഷത്തെ മികച്ച വ്യക്തികളായി പട്ടികയിൽ തെരഞ്ഞെടുത്തു.  2018ൽ ആളുകൾ ഏറ്റവും തിരഞ്ഞ നടിമാരുടെ പട്ടികയിൽ അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയാണ് ഒന്നാം സ്ഥാനത്ത്. ബോളിവുഡ് നടിമാരായ സോനാലി ബെന്ദ്രെ, സണ്ണി ലിയോൺ എന്നിവരും മലയാളതാരം പ്രിയ പ്രകാശ് വാര്യറും പട്ടികയിൽ ഇടംനേടി.