അഞ്ചിൽ ആര്  

(Search results - 46)
 • raman sing congress

  State election11, Dec 2018, 6:18 PM IST

  'ചാവൽബാബ' എന്ന രമൺസിംഗിന്‍റെ വീഴ്ച; ബിജെപിയുടെ നെടുങ്കോട്ട തകർത്ത് കോൺഗ്രസ്

  ബിജെപിയും കോണ്‍ഗ്രസും സഖ്യങ്ങളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. 90 സീറ്റുകളിലും ഇരു പാര്‍ട്ടികളും നേർക്കുനേർ മത്സരിച്ചു. ഒടുവിൽ ഛത്തീസ്ഘഡ് എന്ന ബിജെപിയുടെ നെടുങ്കോട്ട കോൺഗ്രസ് തകർത്തിരിക്കുന്നു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രമൺ സിംഗ് പടിയിറങ്ങുന്നു.

 • raman singh rahul

  State election11, Dec 2018, 12:22 PM IST

  ഛത്തീസ്ഗഡ് കോൺഗ്രസിന് അപ്രതീക്ഷിത ലോട്ടറി!

  കോൺഗ്രസ് നേതൃത്വം പോലും പ്രതീക്ഷിക്കാത്ത ഉജ്ജ്വല വിജയമാണ് ഛത്തീസ്ഗഡിൽ നേടിയത്. വ്യക്തിപ്രഭാവവും ജനപിന്തുണയുമുള്ള രമൺ സിംഗ് എന്ന മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ കോൺഗ്രസിന് എടുത്തുപറയാൻ ഒരു നേതാവ് പോലും ഇല്ലായിരുന്നു. ഒന്നര പതിറ്റാണ്ടിന് ശേഷം ഛത്തീസ്ഗഡിൽ വീണ്ടും വ്യക്തമായ ആധിപത്യത്തോടെ കോൺഗ്രസിന്‍റെ കൊടി ഉയരുന്നു.

 • 5 states election

  State election11, Dec 2018, 7:57 AM IST

  അഞ്ചിൽ ആര്? നിയമസഭാതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി

  'ഹിന്ദി ഹൃദയഭൂമി' ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം കാത്തിരിയ്ക്കുകയാണ് ബിജെപിയും കോൺഗ്രസും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ  'സെമിഫൈനൽ' എന്ന് കരുതപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ആര് വാഴും? ആര് വീഴും?

 • elections chief ministers

  State election10, Dec 2018, 10:25 PM IST

  'സെമിഫൈനൽ' ഫലം കാത്ത് മോദിയും രാഹുലും; അഞ്ചിലാര് നേടും?

  'ഹിന്ദി ഹൃദയഭൂമി' ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിയ്ക്കെ ആകാംക്ഷയോടെ കണക്കുകൂട്ടലുകളിലാണ് ബിജെപിയും കോൺഗ്രസും. ലോക്‍സഭാ തെരഞ്ഞെടുപ്പിന്‍റെ 'സെമിഫൈനൽ' എന്ന് കരുതപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ആര് വാഴും? ആര് വീഴും?

 • chhattisgarh election

  State election7, Dec 2018, 7:25 PM IST

  ഛത്തീസ്ഗഡിൽ കോൺഗ്രസിന് നേരിയ മേൽക്കൈ, ബിജെപി തരംഗമില്ലെന്നും സർവേകൾ

  ഛത്തീസ്ഗഡിൽ ബിജെപി പ്രതീക്ഷിച്ച മുൻതൂക്കം നേടില്ല എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. അജിത് ജോഗിയുടെ മൂന്നാം മുന്നണി നിർണ്ണായകമായേക്കാം എന്ന സൂചനയും എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നു. അഞ്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ അതിൽ മൂന്നെണ്ണവും കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

 • Chief Ministers

  State election7, Dec 2018, 5:55 PM IST

  എക്സിറ്റ് പോൾ ഫലങ്ങളില്‍ കോൺഗ്രസിന് നേട്ടം; അഞ്ചിൽ ഇഞ്ചോടിഞ്ച് പോരാട്ടം

  വോട്ടെടുപ്പ് അവസാനിച്ച് അര മണിക്കൂറിന് ഉള്ളിൽ തന്നെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടാൻ ഇക്കുറി തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നു. ഇന്ത്യാ ടുഡേ ആണ് ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടത്.

 • jwala gutta

  State election7, Dec 2018, 4:02 PM IST

  വോട്ടർ പട്ടികയിൽ പേരില്ല, വോട്ട് ചെയ്യാനാകാതെ ജ്വാല ഗുട്ട: 'ദുരൂഹ'മെന്ന് താരം

  തെലങ്കാന: പ്രമുഖ ബാഡ്മിന്‍റൻ താരവും തെലങ്കാനയിലെ വോട്ടറുമായ ജ്വാല ഗുട്ടയ്ക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. വോട്ട് ചെയ്യാൻ പോകാനൊരുങ്ങി രാവിലെ വോട്ടർ പട്ടികയിൽ പേര് തെരഞ്ഞപ്പോഴാണ് തന്‍റെ പേരില്ല എന്ന് താരം അറിയുന്നത്. ഓൺലൈൻ പട്ടികയിൽ തെറ്റ് പറ്റിയതാകാം എന്ന് കരുതി വോട്ട് ചെയ്യാൻ ബൂത്തിലെത്തി. എന്നാൽ പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട് ചെയ്യാനായില്ല.

 • rajasthan telengana

  State election7, Dec 2018, 2:41 PM IST

  രാജസ്ഥാനിലും തെലങ്കാനയിലും ഉച്ചവരെ മികച്ച പോളിംഗ്; എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ടോടെ

  2019-ന് മുന്നോടിയായുള്ള സെമിഫൈനലിൽ പോളിംഗിന്‍റെ അവസാനമണിക്കൂറുകളാണ് കടന്നുപോകുന്നത്. വാശിയേറിയ പോരാട്ടം കണ്ട അഞ്ച് സംസ്ഥാനങ്ങളിൽ ഏറ്റവുമൊടുവിലായി രാജസ്ഥാനും തെലങ്കാനയും ഇന്ന് വോട്ടിംഗ് യന്ത്രത്തിൽ വിരൽ പതിപ്പിയ്ക്കുന്നു. 

 • Chief Ministers

  State election6, Dec 2018, 9:24 PM IST

  പോളിംഗ് കഴിഞ്ഞാലുടൻ വരും എക്സിറ്റ് പോൾ ഫലങ്ങൾ: കൂട്ടിയും കിഴിച്ചും ബിജെപിയും കോൺഗ്രസും

  രാജസ്ഥാനിലെ വോട്ടെടുപ്പ് കൂടി പൂര്‍ത്തിയാകുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലെയും എക്സിറ്റ് പോൾ ഫലങ്ങൾ നാളെ പുറത്തുവരും. അ‌ഞ്ചിൽ രണ്ടിടത്ത് കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തുവന്ന അഭിപ്രായ സര്‍വ്വേകൾ പ്രവചിച്ചത്.

 • Camel story

  State election6, Dec 2018, 7:56 PM IST

  ഒട്ടകങ്ങളുടെ 'ആടുജീവിതം' - തെരഞ്ഞെടുപ്പ് ചൂടിനിടയിലെ ചില കാണാക്കാഴ്ചകൾ

  രാജസ്ഥാനെന്ന് പറഞ്ഞാൽ നമുക്കോർമ വരുന്നത് ഒട്ടകങ്ങളെയാണ്. നീണ്ട് പരന്നുകിടക്കുന്ന മരുഭൂമിയിൽ നോക്കെത്താദൂരത്ത് നിന്ന് വരിവരിയായി നടന്നുപോകുന്ന ഒട്ടകങ്ങളുടെ കാഴ്ച. തെരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പോയ യാത്രയിൽ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശം കണ്ട, പകർത്തിയ ചില കാഴ്ചകൾ..

 • telengana win

  State election5, Dec 2018, 11:46 PM IST

  തെലങ്കാനയിലും പ്രചാരണത്തിന് കൊട്ടിക്കലാശം; നിയമസഭ നേരത്തേ പിരിച്ചുവിട്ട കെസിആറിന്‍റെ തന്ത്രം വിജയിക്കുമോ?

  രാജസ്ഥാനൊപ്പം, തെലങ്കാനയും വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. ടിഡിപിയ്ക്കും സിപിഐയ്ക്കുമൊപ്പം കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മഹാകൂടമിയാണ് പ്രാദേശികശക്തിയായ തെലങ്കാന രാഷ്ട്രസമിതിയെ നേരിടുന്നത്. 119 അംഗ നിയമസഭയില്‍ അറുപത് സീറ്റുള്ളവര്‍ക്ക് അധികാരത്തിലെത്താം.

 • rahul christian michel modi

  State election5, Dec 2018, 11:20 PM IST

  ക്രിസ്ത്യൻ മിഷേലിന്‍റെ വരവ് മോദിയ്ക്ക് സുവർണാവസരം; റഫാലിനെക്കുറിച്ച് ആദ്യം പറയൂ എന്ന് രാഹുൽ

  അഗസ്റ്റ വെസ്റ്റ്‍ലാൻഡ് ഇടപാടിന്‍റെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ ഇന്ത്യയിലെത്തിച്ചതായിരുന്നു രാജസ്ഥാനിലെ പരസ്യപ്രചാരണത്തിനിടെ മോദിയുടെ പ്രധാനവിഷയം. ആദ്യം റഫാലിനെക്കുറിച്ച് പറയൂ എന്ന് രാഹുൽ ഗാന്ധിയും തിരിച്ചടിച്ചു.

 • rajiv shukla

  State election5, Dec 2018, 10:57 PM IST

  രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തും; 150 സീറ്റ് ഉറപ്പ് - രാജീവ് ശുക്ലയുമായുള്ള അഭിമുഖം

  'രാജസ്ഥാനിൽ 150 സീറ്റുകൾ നേടി അധികാരത്തിലെത്തും.അത്തരത്തിലുള്ള പ്രതികരണമാണ് ലഭിയ്ക്കുന്നത്. ഈ എണ്ണം കൂടിയേക്കാം, കുറയാൻ ഒരു വഴിയുമില്ല.' രാജീവ് ശുക്ല ഉറപ്പിച്ച് പറയുന്നു. രാജസ്ഥാനിൽ ഞങ്ങളുടെ ദില്ലി ബ്യൂറോ ചീഫ് കെ.ആർ.ഷിബുകുമാർ രാജീവ് ശുക്ലയുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്...

 • vasundhara manavendra

  State election5, Dec 2018, 10:16 PM IST

  വസുന്ധരാരാജെയുടെ കോട്ടയായ ജാല്‍റാപഠനിലൂടെ ഒരു യാത്ര; ഇത്തവണ കാറ്റ് മാറിവീശുമോ?

  ഗ്വാളിയോർ കൊട്ടാരത്തിലെ രാജകുമാരിയായ വസുന്ധര വിവാഹം കഴിച്ച് എത്തിയത് രാജസ്ഥാനിലെ ധോൽപൂർ കൊട്ടാരത്തിൽ. അങ്ങനെ ധോൽപൂരിന്‍റെ റാണിയായി. ആദ്യം രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ വസുന്ധര മത്സരിച്ചത് ഇവിടത്തെ ഝാലവാർ ലോക്സഭാ മണ്ഡലത്തിൽ. പിന്നീട് മുഖ്യമന്ത്രിയായത് ഇതേ മണ്ഡലത്തിലെ ജാൽറാപഠനിൽ നിന്ന് മത്സരിച്ച് ജയിച്ച ശേഷമാണ്. ഇത്തവണയും വസുന്ധരാ രാജെ സിന്ധ്യ ജൽറാപഠനിലാണ് മത്സരിയ്ക്കുന്നത്. മണ്ഡലത്തിലൂടെ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശം നടത്തിയ യാത്ര.

 • modi rahul1

  State election4, Dec 2018, 7:52 PM IST

  ഭാരതമാതാവിന് ജയ് വിളിക്കരുതെന്ന് മോദിയോട് രാഹുൽ , പത്തുതവണ ജയ് വിളിച്ച് മോദിയുടെ മറുപടി

  രാജസ്ഥാനിലെ അൽവാറിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു റാലിയിലാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്. വേദികളിൽ പ്രസംഗിക്കുന്നതിന് മുമ്പ് മോദി ഭാരത് മാതാ കീ ജയ് എന്നു വിളിക്കാൻ മോദി യോഗ്യനല്ല എന്ന് രാഹുൽ. . ഇന്ദിരാ കി ജയ്, സോണിയാ കി ജയ് എന്നു മാത്രം വിളിച്ചു ശീലിച്ചവർക്ക് ഭാരത് മാതാവിനായി മുദ്രാവാക്യം വിളിക്കാനാവില്ലെന്ന് മോദി.