അഡ്ലെയ്ഡ് ടെസ്റ്റ്
(Search results - 16)CricketDec 19, 2020, 6:23 PM IST
എന്നാലും ഇങ്ങനെയുണ്ടോ ഒരു തോല്‍വി? കോലിപ്പടയുടെ നാണക്കേട് ആഘോഷിച്ച് ട്രോളര്‍മാര്‍
ഓസീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ പരിഹാസവുമായി ട്രോളര്‍മാര്‍. പകല്‍- രാത്രി ടെസ്റ്റില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ടോസ് നേടി ആദ്യ ഇന്നിങ്സില്‍ 244 റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരെ ഓസീസ് 191 റണ്‍സിന് കൂടാരം കയറിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ഒന്നിന് ഒമ്പത് എന്ന നിലയില്‍ നിന്ന് ഒമ്പതിന് 36 റണ്‍സ് എന്ന സ്കോറിലേക്ക് മൂക്കുംകുത്തി വീഴുകയായിരുന്നു ഇന്ത്യ. 70 മിനിറ്റിനിടെ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു. അവസാന ബാറ്റ്സ്മാനായ മുഹമ്മദ് ഷമി പരിക്കേറ്റ് പുറത്തായതോടെ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. 90 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഒന്നാം ഇന്നിങ്സില്‍ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. എന്തായാലും ട്രോളര്‍മാര്‍ അടങ്ങിയിരുന്നില്ല. ട്രോളുകള്‍ കളം സോഷ്യല്‍ മീഡിയ കീഴടക്കി. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന ചില ട്രോളുകള്‍ കാണാം.
CricketDec 17, 2020, 5:16 PM IST
അഡ്ലെയ്ഡ് ടെസ്റ്റ്: കോലിയും രഹാനെയും മടങ്ങി; മുന്‍തൂക്കം തിരിച്ചുപിടിച്ച് ഓസീസ്
ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ക്രീസില്‍ നിലയുറപ്പിച്ച ക്യാപ്റ്റന്‍ വിരാട് കോലിയെയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയയും വീഴ്ത്തി ആദ്യ ദിനം മുന്‍തൂക്കം തിരിച്ചുപിടിച്ച് ഓസ്ട്രേലിയ. ഡേ നൈറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെന്ന നിലയില്‍ പതറുകയാണ്. റണ്‍സോടെ വൃദ്ധിമാന്‍ സാഹയും റണ്‍സോടെ രവിചന്ദ്ര അശ്വിനും ക്രീസില്‍.
CricketNov 16, 2020, 6:17 PM IST
ദക്ഷിണ ഓസ്ട്രേലിയയില്‍ കൊവിഡ് പടരുന്നു; ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റും ആശങ്കയില്‍
ഇന്ത്യ ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന് വേദിയാകേണ്ട അഡ്ലെയ്ഡിൽ കൊവിഡ് വ്യാപനം രൂക്ഷം. ഓസീസ് നായകന് ടിം പെയിന്‍ അടക്കം കളിക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സെല്‍ഫ് ഐസൊലേഷനിലേക്ക് മാറി.
CricketJun 30, 2020, 7:10 PM IST
'മനസുവെച്ചാല്‍ എന്തും സാധ്യമാണെന്ന് തിരിച്ചറിഞ്ഞത് ആ മത്സരത്തിനുശേഷം': വിരാട് കോലി
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ തലവരമാറ്റിയത് 2014ല്‍ ഓസ്ട്രേലിയക്കെതിരായ അഡ്ലെയ്ഡ് ടെസ്റ്റായിരുന്നുവെന്ന് ഇന്ത്യന്‍ നായകന് വിരാട് കോലി. ടെസ്റ്റ് ടീമെന്ന നിലയില്‍ ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയിലെ വലിയ നാഴികക്കല്ലായിരുന്നു ആ മത്സരമെന്നും കോലി ട്വിറ്ററില്‍ കുറിച്ചു.
CRICKETDec 10, 2018, 8:13 AM IST
അഡ്ലെയ്ഡ് ടെസ്റ്റ്: ഓസീസ് തകരുന്നു; ഇന്ത്യ വിജയപ്രതീക്ഷയില്‍
ഇന്ന് രണ്ട് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ട്രോവിഡ് ഹെഡ് (14), ഷോണ്‍ മാര്‍ഷ് (60) എന്നിവരുടെ വിക്കറ്റുകളാണ് വീണത്. ടിം പെയ്ന് (40), പാറ്റ് കമ്മിന്‍സ് (5) എന്നിവരാണ് ക്രീസില്‍.
CRICKETDec 9, 2018, 1:30 PM IST
പതറാതെ മാര്‍ഷും ഹെഡും; അഡ്ലെയ്ഡ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ (11)യാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഫിഞ്ചിനെ അശ്വിന് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെച്ചിച്ചു. പിന്നാലെ സഹഓപ്പണ്‍ മാര്‍കസ് ഹാരിസും (26) മടങ്ങി.
CRICKETDec 9, 2018, 10:58 AM IST
അഡ്ലെയ്ഡ് ടെസ്റ്റ്: വിജയലക്ഷ്യത്തിലേക്ക് ഓസീസ് വിറച്ച് വിറച്ച് തുടങ്ങി
11 റണ്‍സെടുത്ത ഫിഞ്ചിനെയും മാര്‍ക്സ് ഹാരിസി (26)നേയുമാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ആര്. അശ്വിനും മുഹമ്മദ് ഷമിക്കുമാണ് വിക്കറ്റ്. ഉസ്മാന് ഖവാജ, ഷോണ്‍ മാര്‍ഷ് എന്നിവരാണ് ക്രീസില്‍.
CRICKETDec 9, 2018, 9:34 AM IST
അഡ്ലെയ്ഡ് ടെസ്റ്റ്: ഇന്ത്യയെ ലിയോണ്‍ എറിഞ്ഞൊതുക്കി; ഓസീസ് ബാറ്റിങ് ആരംഭിച്ചു
ഒരുഘട്ടത്തില്‍ ഇതിലും മികച്ച ലീഡ് നേടുമെന്ന് കരുതിയിരുന്നെങ്കിലും ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ ആറ് വിക്കറ്റാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറില്‍ ഒതുക്കിയത്.
CRICKETDec 9, 2018, 7:39 AM IST
അഡ്ലെയ്ഡ് ടെസ്റ്റ്: നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടം; ഇന്ത്യ മികച്ച ലീഡിലേക്ക്
മൂന്നിന് 151 എന്ന നിലയില്‍ നാലാംദിനം പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യം നഷ്ടമായത് പൂജാരയെ ആയിരുന്നു. ആദ്യ ഇന്നിങ്സിലെ സെഞ്ചുറിക്കാരനായ പൂജാരയെ ലിയോണ്‍ പുറത്താക്കുകയായിരുന്നു. നന്നായിട്ട് ടേണ്‍ കിട്ടുന്ന പിച്ചില്‍ ലിയോണിനെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ പൂജാര ഷോര്‍ട്ട് ലെഗില്‍ ക്യാച്ച് നല്കി മടങ്ങി.
CRICKETDec 8, 2018, 2:07 PM IST
അഡ്ലെയ്ഡ് ടെസ്റ്റ്: ഇന്ത്യ ഡ്രൈവിങ് സീറ്റില്‍, ഓസീസിനെതിരെ മികച്ച ലീഡിലേക്ക്
മൂന്നാം ദിവസത്തെ കളി അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് ക്യാപ്റ്റന്‍ വിരാട് കോലി പുറത്തായത് മാത്രമാണ് അഡ്ലെയ്ഡിലെ ഏക നിരാശ. നേരത്തെ 15 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
CRICKETDec 8, 2018, 11:52 AM IST
അഡ്ലെയ്ഡ് ടെസ്റ്റ്: ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി; ടീം മികച്ച ലീഡിലേക്ക്
മുരളി വിജയുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് ആദ്യം നഷ്ടമായത്. സ്റ്റാര്‍ക്കിന്റെ പന്ത് ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ ഹാന്‍ഡ്കോംപ്സിന് ക്യാച്ച് നല്കി മടങ്ങുകയായിരുന്നു വിജയ്.
CRICKETDec 8, 2018, 11:05 AM IST
അഡ്ലെയ്ഡ് ടെസ്റ്റ്: രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് മികച്ച തുടക്കം
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെടുത്തിട്ടുണ്ട്. 43 റണ്‍സോടെ കെ.എല്‍. രാഹലും എട്ട് റണ്‍സോടെ ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.
CRICKETDec 8, 2018, 8:36 AM IST
അഡ്ലെയ്ഡ് ടെസ്റ്റ്: ഷമി എറിഞ്ഞൊതുക്കി; ഓസീസിനെതിരെ ഇന്ത്യക്ക് നേരിയ ലീഡ്
ഏഴിന് 191 എന്ന നിലയിലാണ് ഓസീസ് മൂന്നാം ദിനം ആരംഭിച്ചത്. 15 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്കി മടങ്ങുകയായിരുന്നു സ്റ്റാര്‍ക്ക്.
CRICKETDec 7, 2018, 10:29 AM IST
അഡ്ലെയ്ഡ് ടെസ്റ്റ്: അശ്വിന് കറക്കിയിട്ടു, ഓസീസ് ബാക്ക് ഫൂട്ടില്‍
രണ്ടാം ദിവസത്തെ ആദ്യ പന്തില്‍ തന്നെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. ക്രിസീലുണ്ടായിരുന്ന മുഹമ്മദ് ഷമി ഓസീസ് പേസര്‍ ഹേസല്‍വുഡിന് വിക്കറ്റ് നല്കി മടങ്ങി. ലെഗ് സൈഡില്‍ കുത്തി ഉയര്‍ന്ന് പന്ത് ഷമിയുടെ ഗ്ലൗവില്‍ തട്ടി വിക്കറ്റ് കീപ്പര്‍ ടിം പെയ്നിന്റെ കൈകളിലേക്ക്.
CRICKETDec 7, 2018, 8:06 AM IST
അഡ്ലെയ്ഡ് ടെസ്റ്റ്: ഓസീസിനെതിരെ ഇന്ത്യ തിരിച്ചടിക്കുന്നു
ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ആതിഥേയര്‍ക്ക് ഫിഞ്ചിനെ നഷ്ടമായി. ഇശാന്ത് ശര്‍മയുടെ ഒരു മനോഹരമായ പന്ത് ബാറ്റിലും കാലിനുമിടയിലൂടെ സ്റ്റംപില്‍ പതിച്ചു. പിന്നീടെത്തിയ ഖവാജയും ഹാരിസും സ്കോര്‍ കെട്ടിപ്പടുക്കാനുള്ള ശ്രമം ആരംഭിച്ചു.