അബുദാബി പ്രവേശനം
(Search results - 7)pravasamNov 4, 2020, 11:35 PM IST
അബുദാബിയിലേക്കുള്ള പ്രവേശന നിബന്ധനകളില്‍ മാറ്റം; മടങ്ങിവരുന്ന പ്രവാസികള്‍ക്കും ബാധകം
അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി. നവംബര്‍ എട്ട് ഞായറാഴ്ച മുതല്‍ പി.സി.ആര് പരിശോധനയിലോ ലേസര്‍ അധിഷ്ഠിത ഡി.പി.ഐ പരിശോധനയിലോ നെഗറ്റീവ് റിസള്‍ട്ട് ലഭിച്ച് 48 മണിക്കൂറിനകം അബുദാബിയില്‍ പ്രവേശിച്ചിരിക്കണം.
pravasamSep 5, 2020, 7:19 PM IST
അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ ആറാം ദിവസം കൊവിഡ് പി.സി.ആര് പരിശോധന നടത്തണം
അബുദാബി എമിറേറ്റില്‍ പ്രവേശിച്ച ശേഷം തുടര്‍ച്ചയായ ആറ് ദിവസങ്ങള്‍ അവിടെ താമസിച്ചവര്‍ ആറാമത്തെ ദിവസം കൊവിഡ് പി.സി.ആര് പരിശോധനയ്ക്ക് വിധേയമാകണം. ഇന്ന് മുതലാണ് ഇത് സംബന്ധിച്ച പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.
pravasamSep 4, 2020, 10:34 PM IST
മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കി
അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള കൊവിഡ് പരിശോധനാ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവ്. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും അബുദാബിയില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ പി.സി.ആര് പരിശോധനാ ഫലം നിര്‍ബന്ധമില്ല. സെപ്തംബര്‍ അഞ്ച് ശനിയാഴ്ച മുതല്‍ ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.
pravasamAug 26, 2020, 8:23 PM IST
അബുദാബിയില്‍ പ്രവേശിക്കാനുള്ള നിയന്ത്രണങ്ങള്‍ നാളെ മുതല്‍ കൂടുതല്‍ കര്‍ശനമാക്കുന്നു
അബുദാബിയില്‍ പ്രവേശിക്കാനുള്ള നിയന്ത്രണങ്ങള്‍ നാളെ മുതല്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ഇപ്പോഴുള്ളതുപോലെ കൊവിഡ് ദ്രുത പരിശോധനാ ഫലം മാത്രം ഹാജരാക്കിയാല്‍ നാളെ മുതല്‍ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാനാവില്ല. എല്ലാ യാത്രക്കാര്‍ക്കും പി.സി.ആര് പരിശോധന നിര്‍ബന്ധമാണ്.
pravasamAug 22, 2020, 1:25 PM IST
അബുദാബിയിലേക്ക് മടങ്ങുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് തിരിച്ചടി; പുതിയ അറിയിപ്പുമായി അധികൃതര്‍
താമസവിസയുള്ള പ്രവാസികള്‍ക്ക് മാത്രമെ അബുദാബിയിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയുള്ളെന്ന് അധികൃതര്‍.
pravasamAug 12, 2020, 8:57 AM IST
അബുദാബി പ്രവേശനം: ഏഴ് പുതിയ ഡ്രൈവ് ത്രൂ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി
മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് ലേസര്‍ അധിഷ്ഠിത ഏഴ് ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങള്‍ കൂടി തുറന്നു.
pravasamJul 5, 2020, 10:40 AM IST
അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി അധികൃതര്‍
കര്‍ശന നിയന്ത്രണം തുടരുന്ന അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്കരിച്ചു. ഏതാനും ദിവസത്തേക്ക് അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് പുറപ്പെടുന്നതിന് മുമ്പ് അബുദാബിയില്‍ നിന്ന് തന്നെ കൊവിഡ് പരിശോധന നടത്തുകയും മടങ്ങി വരുമ്പോള്‍ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഇത് കാണിക്കുകയും ചെയ്യാം. നേരത്തെ അബുദാബിക്ക് പുറത്ത് നിന്നുള്ള പരിശോധനാ ഫലം മാത്രമേ പ്രവേശനത്തിന് അനുമതിയ്ക്കായി സ്വീകരിച്ചിരുന്നുള്ളൂ.