അബുദാബി വിമാനത്താവളം
(Search results - 11)pravasamDec 23, 2020, 11:19 AM IST
16 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന് വേണ്ട; ടൂറിസ്റ്റുകള്‍ക്കും പ്രവേശനം
വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ യാത്രാ - ക്വാറന്റീന് നിബന്ധനകളില്‍ മാറ്റം വരുത്തി അബുദാബി. ഡിസംബര്‍ 24 മുതല്‍ അബുദാബിയില്‍ വീണ്ടും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങുമെന്നും അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.
pravasamOct 29, 2020, 8:43 AM IST
യുഎഇയിലെ രണ്ട് വിമാനത്താവളങ്ങളില്‍ കൊവിഡ് രോഗികളെ കണ്ടെത്താന്‍ പൊലീസ് നായകളെ ഉപയോഗിച്ച് തുടങ്ങി
യുഎഇയില്‍ കൊവിഡ് രോഗികളെ കണ്ടെത്താന്‍ പൊലീസ് നായകളെ ഉപയോഗിച്ചുതുടങ്ങി. രാജ്യത്തെ രണ്ട് വിമാനത്താവളങ്ങളടക്കം മൂന്ന് എന്‍ട്രി പോയിന്റുകളിലാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള പരിശോധന നടത്തുന്നത്. രോഗബാധ സംശയിക്കുന്നവരുടെ കക്ഷത്തില്‍ നിന്ന് സ്വാബ് ഉപയോഗിച്ച് ശേഖരിക്കുന്ന സാമ്പിളുകളാണ് ഉപയോഗിക്കുന്നത്.
pravasamSep 17, 2020, 6:12 PM IST
അബുദാബി വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവര്‍ പ്രത്യേക റിസ്റ്റ് ബാന്‍ഡ് ധരിക്കണം
മറ്റ് രാജ്യങ്ങളില്‍ നിന്ന് അബുദാബി വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ പ്രത്യേക റിസ്റ്റ് ബാന്‍ഡ് ധരിക്കണം. 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് കാലയളവില്‍ ഇവര്‍ പുറത്തിറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ട്രാക്കിങ് സംവിധാനമാണ് വാച്ച് പോലെ കൈയില്‍ ധരിക്കാവുന്ന ഈ ബാന്‍ഡ്. ഔദ്യോഗിക വിമാനക്കമ്പനിയായ ഇത്തിഹാദാണ് യാത്രക്കാര്‍ക്കുള്ള ഈ പുതിയ നിര്‍ദേശം അറിയിച്ചത്.
pravasamAug 18, 2020, 2:32 PM IST
യുഎഇയിലെ രണ്ട് വിമാനത്താവളങ്ങളില്‍ വഴി നാട്ടിലേക്ക് മടങ്ങുന്നവര്‍ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം
ഷാര്‍ജ, അബുദാബി വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയിലൂടെ പ്രത്യേകം അറിയിപ്പുകളായാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
pravasamAug 10, 2020, 5:53 PM IST
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; അബുദാബിയിലേക്ക് മടങ്ങിപ്പോകാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണ്ട
യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇപ്പോള്‍ വിദേശ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് അബുദാബി വിമാനത്താവളം വഴി യുഎഇയിലേക്ക് മടങ്ങിവരാന്‍ ഇനി ഐ.സി.എ അനുമതി ആവശ്യമില്ല. ഇക്കാര്യം അബുദാബി അന്താരാഷ്ട്ര വിമാനത്താവളം വിവിധ വിമാനക്കമ്പനികളെ അറിയിച്ചു.
pravasamMay 7, 2020, 5:34 PM IST
മടങ്ങുന്ന പ്രവാസികളുടെ റാപ്പിഡ് ടെസ്റ്റ് പൂർത്തിയായി; നന്ദി അറിയിച്ച് എംബസി - വീഡിയോ
യുഎഇയില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ തിരിച്ചെത്തുന്ന പ്രാവാസികളുടെ ദ്രുത ആന്റിബോഡി ടെസ്റ്റ് ദുബായ്, അബുദാബി വിമാനത്താവളങ്ങളില്‍ പൂര്‍ത്തിയാവുന്നു. നടപടികള്‍ സുഗമമായി പുരോഗമിക്കുന്നതില്‍ നന്ദി അറിയിച്ച് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. വിമാനത്താവളത്തില്‍ കാത്തിരിക്കുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും എംബസി പുറത്തുവിട്ടിട്ടുണ്ട്.
pravasamOct 2, 2019, 11:10 PM IST
അബുദാബി വിമാനത്താവളത്തിന്റെ സിറ്റി ടെർമിനൽ അടച്ചുപൂട്ടുന്നു
അബുദാബി വിമാനത്താവളത്തിന്റെ സിറ്റി ടെര്‍മിനല്‍ അടച്ചുപൂട്ടുന്നു.
pravasamAug 9, 2019, 10:55 AM IST
ഗള്‍ഫില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി; അവധിക്കാലത്ത് മുന്‍കൂട്ടി ബുക്ക് ചെയ്തവരുടെ യാത്ര മുടങ്ങും
കനത്തമഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. ഗള്‍ഫിലെ പെരുന്നാള്‍ അവധിക്കാലത്ത് നാട്ടിലെത്താനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികളുടെ യാത്ര മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം കാലവര്‍ഷക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികളില്‍ പലര്‍ക്കും ഉറ്റവരുടെ യാതൊരു വിവരവും ലഭിക്കുന്നുമില്ല.
pravasamMay 16, 2019, 4:12 PM IST
അധികൃതര്‍ ക്ലിയറന്‍സ് നല്‍കിയില്ല; വിമാനത്തില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം അബുദാബിയില്‍ കുടുങ്ങി
ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അധികൃതര്‍ ക്ലിയറന്‍സ് നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കാനാവാതെ 12 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്ന് ഇറ്റലിയിലെ മിലാനിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് മരിച്ച രാജസ്ഥാന് സ്വദേശി കൈലേശ് ചന്ദ്ര സൈനിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് അധികൃതര്‍ ക്ലിയറന്‍സ് നല്‍കാതിരുന്നത്.
pravasamMay 15, 2019, 11:59 AM IST
വിമാനത്തില്‍ വെച്ച് ഇന്ത്യക്കാരന് മരിച്ചു; യുഎഇയില്‍ എമര്‍ജന്‍സി ലാന്റിങ്
യാത്രയ്ക്കിടെ ഇന്ത്യക്കാരന് മരിച്ചതിനെ തുടര്‍ന്ന് അലിറ്റാലിയ എയര്‍ലൈന്‍സ് വിമാനം അബുദാബിയില്‍ അടിയന്തരമായി നിലത്തിറക്കി. ദില്ലിയില്‍ നിന്ന് ഇറ്റലിയിലെ മിലാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന രാജസ്ഥാന് സ്വദേശി കൈലേശ് ചന്ദ്ര സൈനിയാണ് മരിച്ചതെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇദ്ദേഹത്തിന്റെ മകന് ഹീര ലാലും വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നു.
pravasamMar 29, 2019, 12:55 PM IST
ദുബായ്, അബുദാബി വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക
അടുത്ത ഏതാനും ദിവസങ്ങളില്‍ ദുബായ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികള്‍. ഇന്നലെ മുതല്‍ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. യുഎഇയില്‍ സ്കൂളുകളുടെ അവധിയും മറ്റ് പൊതു അവധികളും അടുത്തുവരുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.