അമിതാഭ് ബച്ചന്റെ പ്രതികരണം

(Search results - 17)

Amithabh bachan

Movie News23, Jul 2020, 5:26 PM

കൊവിഡ് നെഗറ്റീവ് എന്ന് വാര്‍ത്ത, പ്രതികരണവുമായി അമിതാഭ് ബച്ചൻ

കൊവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമിതാഭ് ബച്ചന് ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്ത തെറ്റാണ് എന്ന് അമിതാഭ് ബച്ചന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ തന്നെ വിശദീകരണം വന്നു.

Amithabh bachan and Abhishek bachan

Movie News18, Jul 2020, 10:04 PM

ബച്ചൻ കുടുംബത്തിന്റെ ആരോഗ്യവിവരങ്ങളെ കുറിച്ച് വ്യക്തമാക്കി ആശുപത്രി അധികൃതര്‍

അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായ്‍ക്കും പേരക്കുട്ടി ആരാധ്യക്കും കൊവിഡ് സ്‍ഥിരീകരിച്ചിരുന്നു. ബച്ചൻ കുടുംബത്തിന് ഇപ്പോള്‍ ഗുരുതരമായ പ്രശ്‍നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Amithabh bachan and Abhishek bachan

Movie News17, Jul 2020, 7:06 PM

എല്ലാവരുടെയും സ്‍നേഹം അറിയുന്നുണ്ട്, നന്ദി പറഞ്ഞ് അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും ഐശ്വര്യ റായ്‍യും മകള്‍ ആരാധ്യയും കൊവിഡ് ബാധിതരായി ചികിത്സയിലാണ്. ആരാധകരുടെ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ.

Amithabh bachan

Movie News11, Jul 2020, 11:19 PM

അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു, ആശുപത്രിയിലേക്ക് മാറ്റി

ഹിന്ദിയിലെ ഇതിഹാസ നടൻ അമിതാഭ് ബച്ചന് കൊവിഡ് പൊസിറ്റീവ്. ആശുപത്രിയിലേക്ക് മാറിയെന്ന് അമിതാഭ് ബച്ചൻ തന്നെ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു.

Amithabh bachan

Movie News16, Jun 2020, 11:57 PM

അമിതാഭ് ബച്ചൻ സിനിമയ്‍ക്കായി തമിഴ് ആരാധകര്‍- ഫോട്ടോകള്‍

രാജ്യത്തെ ഇതിഹാസ നടനാണ് അമിതാഭ് ബച്ചൻ. രാജ്യത്തിനകത്തും പുറത്തുമൊക്കെ ഒട്ടേറെ ആരാധകരുള്ള നടൻ. അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.  ഹിന്ദി സിനിമാ ലോകത്തെ മുടിചൂടാമന്നനായി തുടരുന്ന അമിതാഭ് ബച്ചൻ മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം കാണ്ഡഹാര്‍ എന്ന സിനിമയില്‍. ഇപ്പോള്‍ തമിഴ്‍നാട്ടുകാരാണ് അമിതാഭ് ബച്ചനെ സ്വന്തം ഭാഷയിലുള്ള സിനിമയില്‍ കാണാൻ ആഗ്രഹിക്കുന്നത്.  ഉയര്‍ന്ധ മനിതൻ എന്ന തമിഴ് സിനിമയില്‍ അമിതാഭ് ബച്ചൻ അഭിനയിക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ ആവേശത്തോടെ സ്വീകരിച്ച തമിഴ് സിനിമ പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്.

Amithabh bachan and Agasthya Nanda

Movie News21, May 2020, 7:52 PM

കൊച്ചുമകനുമൊത്ത് ആവേശത്തോടെ അമിതാഭ് ബച്ചൻ, ഫോട്ടോ ഷെയര്‍ ചെയ്‍ത് താരം!

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസമാണ് അമിതാഭ് ബച്ചൻ. വര്‍ഷങ്ങളായി ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടൻ. അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കൊച്ചുമകനുമൊത്തുള്ള അമിതാഭ് ബച്ചന്റെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. വ്യായാമം ചെയ്യുന്ന ഫോട്ടോയാണ് അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Navya Nanda

Movie News7, May 2020, 5:05 PM

കൊച്ചുമകളുടെ ഗ്രാജുവേഷൻ ദിനം വീട്ടില്‍ ആഘോഷിച്ചു; ഫോട്ടോ ഷെയര്‍ ചെയ്‍ത് അമിതാഭ് ബച്ചൻ

ഓരോ ആള്‍ക്കാരും എന്തൊക്കെ കാര്യങ്ങളാകും പ്ലാൻ ചെയ്‍തിട്ടുണ്ടാകുക. കൊവിഡിനെ തുടര്‍ന്ന് അതൊക്കെ വേണ്ടെന്നു വയ്‍ക്കേണ്ടി വന്നിട്ടുണ്ടാകും. എന്തൊക്കെ ബുദ്ധിമുട്ടുകളാകും ഉണ്ടായിട്ടുണ്ടാകുക. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാൻ ആകാത്തതിന്റെ വിഷമത്തിലായിരുന്നു അമിതാഭ് ബച്ചന്റെ കൊച്ചു മകള്‍ നവ്യ നന്ദ. എന്നാല്‍ ബിരുദ ദാന ചടങ്ങിന്റെ ആഘോഷങ്ങള‍ വീട്ടില്‍ നടത്തിയിരിക്കുകയാണ് അമിതാഭ് ബച്ചനും കുടുംബവും.

Amithabh bachan

Movie News2, May 2020, 12:14 PM

ഋഷി കപൂറിന്റെയും ഇര്‍ഫാന്റെയും മരണം; ഏതാണ് കൂടുതല്‍ ദു:ഖിപ്പിച്ചതെന്ന് അമിതാഭ് ബച്ചൻ

ഇന്ത്യൻ ചലച്ചിത്രലോകത്ത് നഷ്‍ടത്തിന്റെ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്. ഇതിഹാസ നടൻ ഋഷി കപൂറും എക്കാലവും ചലച്ചിത്രപ്രേമികള്‍ ഓര്‍ത്തുവയ്‍ക്കുന്ന കഥപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഇര്‍ഫാൻ ഖാനും വിടവാങ്ങി. രണ്ടുപേരുടെയും മരണവാര്‍ത്ത ഞെട്ടലോടെയായിരുന്നു എല്ലാവരും കേട്ടത്. രണ്ടു മരണവും ഒരുപോലെ ദു:ഖമുണ്ടാക്കുന്നതാണ്. പക്ഷേ ആരുടെ മരണമാണ് തീവ്രമായ ദു:ഖമെന്ന് തത്വചിന്താപരമായോ വിമര്‍ശനപരമായോ ആലോചിക്കുകയാണ് അമിതാഭ് ബച്ചൻ.

Amithabh bachan and Rishi Kapoor

Movie News30, Apr 2020, 3:29 PM

അവൻ പോയി, ഞാൻ തകര്‍ന്നുപോയി; ഉറ്റ സുഹൃത്തായ അമിതാഭ് ബച്ചന്റെ വാക്കുകളില്‍ വിങ്ങി ആരാധകരും

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസ നായകനാണ് ഋഷി കപൂര്‍. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു ഋഷി കപൂറിന്റെ മരണം. ഞെട്ടലോടെയായിരുന്നു ചലച്ചിത്ര ലോകവും ആരാധകരും ഋഷി കപൂറിന്റെ മരണവാര്‍ത്ത കേട്ടത്. താൻ തകര്‍ന്നുപോയി എന്നായിരുന്നു അമിതാഭ് ബച്ചന്റെ പ്രതികരണം. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമായിരുന്നു അമിതാഭ് ബച്ചനും ഋഷി കപൂറും തമ്മിലുണ്ടായത്.

Amithabh bachan

Movie News23, Apr 2020, 11:38 PM

നിഷ്‍കളങ്കതയുടെ പ്രായം കഴിഞ്ഞു; വേറിട്ട ഭാവത്തിലുള്ള ഫോട്ടോയുമായി അമിതാഭ് ബച്ചൻ

ഇന്ത്യയുടെ ക്ഷുഭിത യൗവനമാണ് അമിതാഭ് ബച്ചൻ. പ്രണയതരളിതമായും ചിരിപ്പിക്കുന്ന കഥാപാത്രങ്ങളും അമിതാഭ് ബച്ചൻ ചെയ്‍തിട്ടുണ്ട്. ഇന്നും അമിതാഭ് ബച്ചന്റെ സിനിമകള്‍ക്ക് പ്രേക്ഷകരുണ്ട്. അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. രണ്ട് ഭാവങ്ങളിലുള്ള രണ്ട് ഫോട്ടോകളാണ് അമിതാഭ് ബച്ചൻ  ഫേസ്‍ബുക്കില്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Amithabh bachan

Movie News17, Apr 2020, 7:56 PM

ഷോലെയുടെ അപൂര്‍വ പ്രീമിയര്‍ ഷോയെ കുറിച്ച് അമിതാഭ് ബച്ചൻ

ഇന്ത്യയിലെ എക്കാലത്തെയും ഹിറ്റ് സിനിമകളില്‍ ഒന്നാണ് ഷോലെ. 1975 ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്‍തത്. ചിത്രത്തിനും ഇന്നും പ്രേക്ഷകരുണ്ട്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോയെ കുറിച്ച് ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് നായകൻ ആയ അമിതാഭ് ബച്ചൻ. പ്രീമിയര്‍ ഷോ കാണാൻ പോയതിന്റെ ഫോട്ടോയും അമിതാഭ് ബച്ചൻ പങ്കുവച്ചിട്ടുണ്ട്.

• Ramnath Kovind and Amithabh bachan

News30, Dec 2019, 1:21 PM

ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ്: പ്രതികരണവുമായി അമിതാഭ് ബച്ചൻ

ഇതിഹാസ താരം, അമിതാഭ് ബച്ചനാണ് ഇത്തവണ ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് നേടിയത്. ചലച്ചിത്രലോകത്തെ സമഗ്ര സംഭാവനയ്‍ക്കുള്ള ഏറ്റവും വലിയ പുരസ്‍കാരമാണ് ഇത്. ദേശീയ ചലച്ചിത്ര പുരസ്‍കാര ചടങ്ങില്‍ അമിതാഭ് ബച്ചൻ, അസുഖത്തെ തുടര്‍ന്ന് എത്തിയിരുന്നില്ല. അതിനാല്‍ കഴിഞ്ഞ ദിവസം പ്രത്യേക ചടങ്ങില്‍ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് അമിതാഭ് ബച്ചന് പുരസ്‍കാരം സമ്മാനിച്ചു. പുരസ്‍കാര നേടത്തില്‍ താൻ വലിയ അഭിമാനം കൊള്ളുന്നുവെന്നാണ് അമിതാഭ് ബച്ചൻ പ്രതികരിച്ചത്.

• Amithabh bachan

News24, Dec 2019, 4:25 PM

ആശംസകള്‍ക്ക് നന്ദി, ആരോഗ്യവിവരം വ്യക്തമാക്കി അമിതാഭ് ബച്ചൻ

ഹിന്ദി സിനിമ ലോകത്തെ ഇതിഹാസ താരമാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചന് രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരാണുള്ളത്. അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അമിതാഭ് ബച്ചൻ അസുഖബാധിതനാണെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്നു. അമിതാഭ് ബച്ചൻ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആരാധകര്‍ ആശംസകളും പ്രാര്‍ഥനകളും നേര്‍ന്നിരുന്നു. ആരാധകരുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ.

• Amithabh bachan

News23, Dec 2019, 4:50 PM

ചടങ്ങിനെത്താനായില്ല, അമിതാഭ് ബച്ചന് 29ന് ദാദാ സാഹേബ് ഫാല്‍കെ പുരസ്‍കാരം സമ്മാനിക്കും

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്‍തിരുന്നു. എന്നാല്‍ ദാദാ സാഹേബ് ഫാല്‍കെ പുരസ്‍കാരം നേടിയ അമിതാഭ് ബച്ചന് ചടങ്ങിനെത്താനായിരുന്നില്ല. അസുഖബാധിതനായതിനെ തുടര്‍ന്നാണ് അമിതാഭ് ബച്ചൻ ചടങ്ങിന് എത്താതിരുന്നത്. 29ന് അമിതാഭ് ബച്ചന് അവാര്‍ഡ് സമ്മാനിക്കുമെന്ന് വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്‍കര്‍ അറിയിച്ചു. ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ തന്നെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

• Amithabh bachan

News23, Dec 2019, 10:29 AM

ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനാകില്ല, നിരാശയോടെ അമിതാഭ് ബച്ചൻ

ദേശീയ ചലച്ചിത്ര അവാര്‍ഡ് നേരിട്ട് സ്വീകരിക്കാനാകാത്തതിന്റെ നിരാശയില്‍ അമിതാഭ് ബച്ചൻ. അസുഖ ബാധിതനായതിനെ തുടര്‍ന്ന് അവാര്‍ഡ് ദാന ചടങ്ങില്‍ എത്താനാകില്ലെന്ന് അമിതാഭ് ബച്ചൻ വ്യക്തമാക്കി.