അമിതാഭ് ബച്ചന്റെ ഹിറ്റ്  

(Search results - 6)
 • Amithabh bachan

  News25, Oct 2019, 7:27 PM IST

  ആശുപത്രിയില്‍ നിന്ന് വന്നശേഷം അഞ്ച് കിലോ കുറഞ്ഞെന്ന് അമിതാഭ് ബച്ചൻ

  ഹിന്ദി ഇതിഹാസ താരം അമിതാഭ് ബച്ചൻ അടുത്തിടെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രി വിട്ടതിനു ശേഷം അഞ്ച് കിലോയാണ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത് എന്ന് അമിതാഭ് ബച്ചൻ പറയുന്നത്. അമിതാഭ് ബച്ചൻ മൂന്ന് ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. പതിവ് പരിശോധനയ്‍ക്കാണ് ആശുപത്രിയില്‍ എത്തിയത് എന്നായിരുന്നു റിപ്പോര്‍ട്ട്.

 • Amithabh bachan

  News22, Oct 2019, 11:22 AM IST

  ആരോഗ്യം മെച്ചപ്പെട്ടു, അമിതാഭ് ബച്ചൻ കോൻ ബനേഗ കോര്‍പതിയുടെ ചിത്രീകരണം പുനരാരംഭിച്ചു

  ഹിന്ദി സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചൻ അടുത്തിടെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പതിവ് പരിശോധനയ്‍ക്കായിരുന്നു ആശുപത്രിയില്‍ പ്രവേശിച്ചിരുന്നത്. എന്നാല്‍ കുറച്ച് ദിവസം ആശുപത്രിയില്‍ തങ്ങിയതിനാല്‍ അമിതാഭ് ബച്ചന്റെ ആരോഗ്യത്തെ കുറിച്ച് ആരാധകര്‍ ആശങ്കാകുലരായി. അമിതാഭ് ബച്ചൻ ആശുപത്രിയില്‍ നിന്ന് തിരിച്ചുവന്നപ്പോഴാണ് ആശങ്ക തീര്‍ന്നത്. ഇപ്പോഴിതാ അമിതാഭ് ബച്ചൻ കോൻ ബനേഗ കോര്‍പതി 11ന്റെ ചിത്രീകരണം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

   

 • Amithabh bachan

  News19, Oct 2019, 5:24 PM IST

  പ്രാര്‍ഥനകള്‍ക്ക് നന്ദി, ആരോഗ്യവിവരങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും അമിതാഭ് ബച്ചൻ

  ഹിന്ദി സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചൻ ആശുപത്രിയിലാണെന്ന വാര്‍ത്ത ആരാധകരില്‍ ആശങ്ക പടര്‍ത്തിയിരുന്നു. എന്നാല്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ജാര്‍ജ് ചെയ്‍തുവെന്ന വാര്‍ത്തയും വന്നത് ആശങ്കയൊഴിവാക്കി. അമിതാഭ് ബച്ചനെ പതിവ് ചികിത്സയ്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അമിതാഭ് ബച്ചന് വേണ്ടി പ്രാര്‍ഥനകളുമായി ആരാധകരും രംഗത്ത് എത്തിയിരുന്നു. എല്ലാവരുടെയും സ്‍നേഹത്തിനും പ്രാര്‍ഥനയ്‍ക്കും നന്ദി അറിയിക്കുന്നതായി അമിതാഭ് ബച്ചൻ പറയുന്നു. അതേസമയം ഒരാളുടെ ആരോഗ്യവിവരങ്ങള്‍ അയാളുടെ സ്വാകാര്യതയായി കണ്ട് മാനിക്കണമെന്നും അമിതാഭ് ബച്ചൻ പറയുന്നു.

 • Amithabh bachan

  News19, Oct 2019, 11:11 AM IST

  അമിതാഭ് ബച്ചനെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍തു

  ഹിന്ദി സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചൻ ആശുപത്രിയിലാണെന്ന വാര്‍ത്ത ആരാധകരില്‍ അശങ്ക പടര്‍ത്തിയിരുന്നു. അമിതാഭ് ബച്ചനെ ആശുപത്രിയില്‍ നിന്ന് ഡി‍സ്‍ചാര്‍ജ് ചെയ്‍തുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

 • Amithabh bachan

  News18, Oct 2019, 8:13 PM IST

  അമിതാഭ് ബച്ചൻ പതിവ് ചികിത്സയ്‍ക്കായി ആശുപത്രിയില്‍, താരത്തിന്റെ ആരോഗ്യത്തിന് പ്രാര്‍ഥനയുമായി ആരാധകര്‍

  ഹിന്ദി സിനിമ ലോകത്തെ ഇതിഹാസമായ അമിതാഭ് ബച്ചന് രാജ്യത്തിനകത്തും പുറത്തുമായി ഒട്ടേറെ ആരാധകരുണ്ട്.  അമിതാഭ് ബച്ചന്റെ പ്രായമെത്രയായാലും ആരാധനയ്‍ക്ക് കുറവ് വരുന്നില്ല. സാമൂഹ്യമാധ്യമങ്ങളില്‍ അമിതാഭ് ബച്ചൻ ഷെയര്‍ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോള്‍ അമിതാഭ് ബച്ചൻ പതിവ് ചികിത്സയ്‍ക്കായി ആശുപത്രിയിലാണെന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചൻ ഉടൻതന്നെ ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന പ്രാര്‍ഥനയുമായി ആരാധകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

 • Amithabh bachan

  News18, Oct 2019, 2:47 PM IST

  അമിതാഭ് ബച്ചൻ ആശുപത്രിയില്‍, പതിവ് പരിശോധനയെന്ന് റിപ്പോര്‍ട്ട്

  ഹിന്ദി സിനിമാ ലോകത്തെ ഇതിഹാസ നടനാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചനെ പതിവ് പരിശോധനയ്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.