അമേരിക്കന്‍ തെരഞ്ഞെടുപ്പ്
(Search results - 48)InternationalJan 14, 2021, 1:10 PM IST
രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ആദ്യ പ്രസിഡന്റ്; ഡോണള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ ഭാവി എന്ത്
കടുത്ത പ്രതിസന്ധിയിലൂടെയാണ് ട്രംപ് കടന്നുപോകുന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്നത്. ട്രംപിനെ കുറ്റക്കാരനായി കണ്ടെത്തിയാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി അതോടെ അവസാനിക്കും.
InternationalJan 7, 2021, 1:01 PM IST
അമേരിക്കയില്‍ കലാപം; പാര്‍ലമെന്റ് മന്ദിരത്തില്‍ വെടിവെപ്പ് , 4 മരണം
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ സമ്മേളിച്ച പാര്‍ലമെന്റിലേക്ക് അക്രമമഴിച്ച് വിട്ട് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍. കലാപത്തില്‍ ഒരു സ്ത്രീയടക്കം നാല് പേര് മരിച്ചു. ബൈഡന്റെ വിജയം കോണ്‍ഗ്രസ് സമ്മേളത്തില്‍ അംഗീകരിക്കരുതെന്ന് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും റിപ്പബ്ലിക്കന്‍ നേതാവ് മൈക്ക് പെന്‍സ് തള്ളിയിരുന്നു. ഇതിന് പിന്നാലെ തന്റെ അനുയായികളോട് അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് മാര്‍ച്ച് നടത്താന്‍ ട്രംപ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്യാപിറ്റോളിന് പുറത്ത് തടിച്ചുകൂടിയ ട്രംപ് അനുകൂലികള്‍ സമ്മേളം നടക്കുന്നതിനിടെ പൊലീസിന്റെ സുരക്ഷാവലയം ഭേദിച്ച് അകത്ത് കടക്കുകയായിരുന്നു. കലാപകാരികളെ പിരിച്ച് വിടാനായി പൊലീസ് കണ്ണീര്‍വാതകം ഉപയോഗിച്ചു. ചിത്രങ്ങള്‍ ഗെറ്റി.
InternationalNov 27, 2020, 10:09 AM IST
ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ് ഹൗസ് വിടുമെന്ന് ട്രംപ്
എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ തോല്‍വി അംഗീകരിക്കുന്നത് ബുദ്ധിമുട്ടാകും. ജനുവരി 20നിടയില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു.
KeralaNov 16, 2020, 6:39 PM IST
ട്രംപ് തലതിരിഞ്ഞ ഭരണാധികാരി, തോല്‍പ്പിച്ച അമേരിക്കന്‍ ജനതക്ക് അഭിവാദ്യം: എംഎം മണി
ലോകത്തെ ഭരണാധികാരികളില്‍ തലതിരിഞ്ഞ അധികാരി ട്രംപാണെന്നും പട്ടിക നീളുമെങ്കിലും വിശദീകരിക്കുന്നില്ലെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
InternationalNov 13, 2020, 8:50 PM IST
'ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ തെരഞ്ഞെടുപ്പ്'; ട്രംപിന്റെ ആരോപണം തള്ളി അമേരിക്ക
2.7 ദശലക്ഷം വോട്ടുകള്‍ എക്വിപ്മെന്റ് മേക്കര്‍ ഡിലീറ്റ് ചെയ്തെന്ന് ട്രംപ് ആരോപിച്ചതിന് പിന്നാലെയാണ് അധികൃതര്‍ പ്രസ്താവന ഇറക്കിയത്.
InternationalNov 13, 2020, 8:12 PM IST
ജോ ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദിച്ച് ചൈന
അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ചക്ക് ശേഷമാണ് ചൈന അഭിനന്ദനം അറിയിക്കുന്നത്.
GALLERYNov 10, 2020, 2:06 PM IST
അമേരിക്കന്‍ തെരഞ്ഞെടുപ്പ്; ഡമോക്രാറ്റിക്ക് വിജയത്തില്‍ ആഘോഷം പൊടിപൊടിച്ച് ഒരു തമിഴ് ഗ്രാമം
കമല ഹാരിസിന്റെ വിജയമാഘോഷിച്ച് തമിഴ്നാട്ടിലെ കൊച്ചു ഗ്രാമം തുളസേന്ദ്രപുരം. ഇന്ത്യൻ വംശജയായ കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയാണ്. യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. സാൻ ഫ്രാൻസിസ്കോയിലെ തട്ടകത്തില്‍ രാഷ്ട്രീയം പയറ്റി തെളിഞ്ഞാണ് കമല അമേരിക്കന്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. തുളസേന്ദ്രപുരത്തുകാരി ശ്യാമള ഗോപാലനാണ് കമലയുടെ മാതാവ്. അച്ഛൻ ജമൈക്കൻ പൗരനായ ഡോണള്‍ഡ് ജെ ഹാരിസ്സും. അഭിഭാഷകനായ ഡഗ്സസ് എംഹോഫാണ് കമലയുടെ ഭർത്താവ്. എംഹോഫിന്റെ രണ്ട് മക്കളുടെ രണ്ടാനമ്മയാണ് കമല. മൂന്ന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. സഹോദരി മായ ലക്ഷ്മി ഹാരിസ് യുഎസില്‍ അഭിഭാഷകയാണ്. കമലയുടെ വിജയത്തിൽ ഏറ്റവും സന്തോഷിക്കുന്നത് തമിഴ്നാട്ടിലെ തുളസേന്ദ്രപുരമെന്ന കൊച്ചു ഗ്രാമമാണ്.
InternationalNov 9, 2020, 5:07 PM IST
വിട്ടുകൊടുക്കാതെ ട്രംപ്; ഉടനെയൊന്നും തോല്‍വി അംഗീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്
തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ ബൈഡനെ വിജയിയായി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് ട്രംപിന്റെ വാദം. കടുത്ത മത്സരം നടന്ന സംസ്ഥാനങ്ങളില്‍ റീ കൗണ്ടിംഗ് ആവശ്യപ്പെടുമെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
IndiaNov 9, 2020, 3:24 PM IST
'അമേരിക്ക തെറ്റുതിരുത്തി, ബൈ ബൈ പറഞ്ഞു, ഇന്ത്യക്കാര്‍ക്ക് പാഠമാണ്'; 'നമസ്തേ ട്രംപി'നെ പരിഹസിച്ച് ശിവസേന
''നാല് വര്‍ഷം മുമ്പ് ചെയ്ത തെറ്റ് അമേരിക്കന്‍ ജനത തിരുത്തി. ട്രംപിന് ഒരു വാഗ്ദാനം പോലും പാലിക്കാനിയില്ല. ട്രംപിന്റെ തോല്‍വിയില്‍ നിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും''
viralNov 8, 2020, 7:29 PM IST
ബൈഡന്റെ വിജയം; ലൈവില്‍ വികാരാധീനനായി സിഎന്‍എന്‍ അവതാരകന്; വീഡിയോ വൈറല്‍
വാര്‍ത്ത വന്ന്, അതില്‍ അഭിപ്രായം പറയുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ സിഎന്‍എന്‍ അവതാരകന് വാന്‍ ജോണ്‍സിന്റെ സ്വരം ഇടറുന്നതും വികാരാധീനനാകുന്നതും കരയുന്നതും ലൈവില്‍ പ്രേക്ഷകര്‍ കണ്ടു.
InternationalNov 8, 2020, 10:38 AM IST
ഉടച്ചുവാര്‍ക്കാന്‍ ബൈഡന്; ട്രംപിന്റെ വിവാദ നയങ്ങളെല്ലാം തിരുത്തും
കടുത്ത പോരാട്ടത്തിലൂടെ ട്രംപിനെ താഴെയിറക്കിയിരിക്കുകയാണ് ജോ ബൈഡന്. കഴിഞ്ഞ നാല് വര്‍ഷം കണ്ടതുപോലെയായിരിക്കില്ല ഇനി വൈറ്റ് ഹൗസ് എന്നത് സുവ്യക്തം. ട്രംപിന്റെ നയങ്ങളും ബൈഡന്റെ നയങ്ങളും കടലോളം വ്യത്യാസമുണ്ട്. ട്രംപ് ചരിത്രപരം എന്ന് വിശേഷിപ്പിച്ച പല തീരുമാനങ്ങളും ബൈഡന് പൊളിച്ചെഴുതാനാണ് സാധ്യത.
IndiaNov 7, 2020, 11:47 PM IST
ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് രാഹുല്‍ ഗാന്ധി
273 ഇലക്ടറല്‍ വോട്ടുമായിട്ടാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കുന്നത്.
InternationalNov 7, 2020, 10:13 PM IST
ബൈഡന് യുഎസ് പ്രസിഡന്റ്; പെന്‍സില്‍വാനിയ ജയിച്ച് ഭൂരിപക്ഷം നേടി; ട്രംപ് പുറത്ത്
നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് യുഎസിന്റെ 46-ാമത് പ്രസിഡന്റായി ബൈഡന് സ്ഥാനമേല്‍ക്കുന്നത്. 214 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് ഡോണള്‍ഡ് ട്രംപിന് നേടാനായത്.
Movie NewsNov 7, 2020, 10:51 AM IST
'അമേരിക്കക്കാര്‍ ഇതെങ്ങനെ സഹിക്കുന്നുവെന്ന് തോന്നി'; അമേരിക്കന്‍ തെരഞ്ഞെടുപ്പ് അനുഭവം പറഞ്ഞ് ബാലചന്ദ്ര മേനോന്
'ട്രംപ് എന്നൊരു പേര് ആദ്യമായി കേട്ടപ്പോള്‍ എനിക്കൊരു തമാശയാണ് തോന്നിയത്, ആ പേരിന്റെ വ്യത്യസ്തതകൊണ്ട്. അതേസമയം ട്രംപിനെക്കുറിച്ച് എനിക്ക് എന്തൊക്കെയോ പ്രതീക്ഷകളും ഉണ്ടായിരുന്നു. അദ്ദേഹത്തിനാണ് സാധ്യതയെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. പക്ഷേ ആദ്യത്തെ ഡിബേറ്റ് തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ത്തന്നെ..'
InternationalNov 7, 2020, 7:17 AM IST
ജയിച്ചെന്ന് കരുതേണ്ടെന്ന് ട്രംപ്; ബൈഡന്റെ സുരക്ഷ വര്‍ധിപ്പിച്ചു
നിയമയുദ്ധം തുടങ്ങുന്നതേയുള്ളൂവെന്നും നിയമവിരുദ്ധ വോട്ടുകള്‍ കണക്കിലെടുക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതെസമയം ജോ ബൈഡന്റെ സുരക്ഷാ യു എസ് ഏജന്‍സികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ബൈഡന്റെ വീടിന് മുകളില്‍ വിമാനം പറക്കുന്നത് വിലക്കിയിരുന്നു.