അരാംകോ ഓഹരികള്‍
(Search results - 5)pravasamDec 2, 2019, 2:32 PM IST
സൗദി അരാംകോയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ പ്രവാസികള്‍ ഉള്‍പ്പെടെ 49 ലക്ഷം അപേക്ഷകർ
സൗദി അറേബ്യൻ ഓയിൽ കമ്പനി ‘സൗദി അരാംകോ’യുടെ ഓഹരികൾ സ്വന്തമാക്കാൻ മുന്നോട്ടുവന്ന വ്യക്തിഗത അപേക്ഷകരുടെ എണ്ണം 49,10,000. സൗദി പൗരന്മാരും രാജ്യത്തുള്ള വിദേശികളുമാണ് സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (തദാവുൽ) ലിസ്റ്റ് ചെയ്ത ഓഹരി വാങ്ങാൻ ബാങ്കുകൾ വഴി പണമടച്ച് അപേക്ഷിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വരെ 12 ദിവസ കാലാവധിക്കുള്ളിൽ വിപണി പ്രതീക്ഷച്ചതിലും വളരെയധികം ആളുകൾ ലോക എണ്ണ ഭീമന്റെ ഓഹരി സ്വന്തമാക്കാൻ തിരക്കുകൂട്ടിയിരുന്നു.
pravasamNov 28, 2019, 3:28 PM IST
അരാംകോ ഓഹരി വാങ്ങാനുള്ള അവസരം ഇന്ന് അവസാനിക്കും; അപേക്ഷിച്ച ഭൂരിപക്ഷത്തിനും ഓഹരികള്‍ കിട്ടാനിടയില്ലെന്ന് റിപ്പോര്‍ട്ട്
ലോക എണ്ണ ഭീമൻ സൗദി അരാംകോയുടെ ഓഹരി വില്പന ആദ്യഘട്ടം ഇന്ന് അവസാനിക്കുന്നു. വ്യക്തികൾക്ക് ഓഹരികൾ വാങ്ങാനുള്ള അവസരമാണ് വ്യാഴാഴ്ചയോടെ അവസാനിക്കുന്നത്. അതേസമയം സ്ഥാപനങ്ങള്‍ക്ക് ഡിസംബർ നാല് വരെ സമയമുണ്ട്. മലയാളികളുൾപ്പെടെ വിദേശികളും സ്വദേശികളും ഓഹരിക്കായി വൻ തിരക്കാണുണ്ടാക്കിയത്. ആദ്യ ദിവസങ്ങളിൽ തന്നെ 100 ശതമാനവും ഓഹരികൾ വിറ്റുപോയിരുന്നു. എന്നിട്ടും ആളുകൾ ബാങ്ക് അക്കൗണ്ടുകൾ വഴി വാങ്ങൽ പ്രക്രിയ തുടർന്നു. എന്നാൽ ഡിസംബർ നാലിന് ശേഷമേ ഓഹരി അപേക്ഷയിന്മേൽ തീരുമാനമെടുക്കൂ. അപ്പോൾ മാത്രമേ ആർക്കൊക്കെ ഓഹരികൾ കിട്ടി എന്ന് ഉറപ്പിക്കാനാവൂ.
pravasamNov 21, 2019, 4:19 PM IST
സൗദി അരാംകോ ഷെയറുകൾ എങ്ങനെ വാങ്ങാം? ഓഹരികള്‍ സ്വന്തമാക്കാന്‍ മുന്നിട്ടിറങ്ങി മലയാളികളും
ലോക എണ്ണ ഭീമൻ സൗദി അരാംകോയുടെ ഓഹരികൾ ആഭ്യന്തര വിപണിയിൽ എത്തിയതോടെ വാങ്ങിക്കൂട്ടാൻ ആളുകൾ തിരക്ക് കൂട്ടുന്നു. ഏറെ മലയാളികളും ഇക്കൂട്ടത്തിലുണ്ടെന്നതാണ് ശ്രദ്ധേയം. വീട്ടിലിരുന്ന് ഓൺലൈനിലൂടെ ഓഹരികള്‍ സ്വന്തമാക്കാനാവുമെന്നതാണ് ആളുകളെ പ്രചോദിപ്പിക്കുന്നത്.
pravasamNov 12, 2019, 12:05 AM IST
അരാംകോ ഓഹരികള്‍ ഞായറാഴ്ച വിപണിയിലെത്തും; വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓഹരി സ്വന്തമാക്കാം
സൗദി അരാംകോ ഓഹരി നവംബർ 17 ന് വിപണിയിലെത്തും. വ്യക്തികൾക്ക് ഈ മാസം 28 വരെയും സ്ഥാപനങ്ങൾക്ക് ഡിസംബർ നാലുവരെയും ഓഹരികൾ സ്വന്തമാക്കാനുള്ള അപേക്ഷ നൽകാമെന്ന് അരാംകോ വ്യക്തമാക്കി
pravasamOct 31, 2019, 7:31 PM IST
സൗദി അരാംകോയുടെ ഓഹരി പൊതുവിപണിയിലേക്ക്
ലോകത്തിലെ ഏറ്റവും വലിയ ഓഹരി വില്പനക്ക് സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനി, അരാംകോ ഒരുങ്ങി. സൗദി അരാംകോയുടെ രണ്ട് വരെ ശതമാനം വരെ ഓഹരികളാണ് വിപണിയിലിറക്കുന്നത്. ആദ്യം ആഭ്യന്തര വിപണിയില്‍ മാത്രമാണ് ഓഹരി വില്പനക്ക് വെക്കുക. സൗദി സ്റ്റോക്ക് എക്സ്ചേഞ്ച് (തദാവുല്‍) വഴിയാണ് വില്പന. ഇതിനായി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. അടുത്തയാഴ്ച ഓഹരികള്‍ വിപണിയിലെത്തുമെന്ന് കരുതുന്നു.