അര്‍ജുനൻ മാസ്റ്റര്‍  

(Search results - 2)
 • M K Arjunan

  Music6, Apr 2020, 2:39 PM

  പതിനാല് മക്കളില്‍ പതിനാലാമൻ; ഓര്‍മ്മക്കുട നിവര്‍ത്തി അര്‍ജുനൻ മാസ്റ്റര്‍

  പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ എന്ന് പാടിയ കവി മധുസൂദനൻ നായര്‍എട്ടാമത്തെ കുട്ടിയായിരുന്നു. താനായിരുന്നു മക്കളില്‍ അനാഥൻ എന്നാണ് മധുസൂദനൻ നായര്‍ പറഞ്ഞത്. ഒറ്റപ്പെടലിന്റെ വേദനയെ കുറിച്ചായിരുന്നു പറഞ്ഞത്. മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതജ്ഞൻ എം കെ അര്‍ജുനൻ മാഷുമായുള്ള അഭിമുഖത്തില്‍ ടി എൻ ഗോപകുമാര്‍ ചോദ്യങ്ങള്‍ക്ക് ആമുഖം നല്‍കിയത് ഇങ്ങനെയായിരുന്നു. അതിന് കാരണവുമുണ്ട്. പതിനാലാമത്തെ കുട്ടിയായിരുന്നു അര്‍ജുനൻ മാസ്റ്റര്‍. മാഷിന്റെ ജീവിതം പുതിയ തലമുറ അറിയേണ്ടതുണ്ടെന്ന് ടി എൻ ഗോപകുമാര്‍ വ്യക്തമാക്കിയപ്പോള്‍ എം കെ അര്‍ജുനൻ ആ ജീവിതം പറഞ്ഞുതുടങ്ങി.

 • Sreekumaran Thampi and Arjunan master

  News6, Apr 2020, 11:58 AM

  അത് അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല, അര്‍ജുനൻ മാസ്റ്ററെ ഓര്‍ത്ത് ശ്രീകുമാരൻ തമ്പി

  മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതജ്ഞൻ അര്‍ജുനൻ മാസ്റ്റര്‍ വിടവാങ്ങി. ഇന്ന് പുലര്‍ച്ചെയായിരുന്നു അര്‍ജുനൻ മാസ്റ്റര്‍ വിടവാങ്ങിയത്. വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളുടെ ഗാനങ്ങള്‍ക്ക് സംഗീംതം പകര്‍ന്നിട്ടുണ്ട്. അര്‍ജുനൻ മാസ്റ്ററുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീകുമാരൻ തമ്പി.