അറബ് സഖ്യസേന  

(Search results - 17)
 • Turki Al Maliki

  pravasam29, May 2020, 10:53 PM

  വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് പിന്നാലെ സൗദി ലക്ഷ്യമിട്ട് ആക്രമണം; പ്രതിരോധിച്ചതായി സഖ്യസേന

  സൗദി അറേബ്യയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. യെമനിലെ ഹൂതി വിമതരാണ് ആക്രമണ ശ്രമത്തിന് പിന്നിലെന്നും അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

 • Houthi Missile

  pravasam29, Mar 2020, 6:53 PM

  സൗദി അറേബ്യ ലക്ഷ്യമിട്ട് മിസൈൽ ആക്രമണ ശ്രമം; പ്രതിരോധിച്ച് സൈന്യം

  സൗദി തലസ്ഥാനമായ റിയാദിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമം. സൗദി പ്രാദേശിക സമയം രാത്രി പതിനൊന്നരയോടെയാണ്  ആകാശത്ത് വെച്ച് രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തത്. താമസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയെത്തിയ മിസൈലുകള്‍ നിലം തൊടും മുമ്പേ സൈന്യം പ്രതിരോധിച്ചു.

 • Houthi Missile

  pravasam21, Feb 2020, 7:49 PM

  സൗദി ലക്ഷ്യമാക്കി വീണ്ടും മിസൈല്‍ ആക്രമണം; വിഫലമാക്കി സഖ്യസേന

  സൗദി അറേബ്യയ്ക്ക് നേരെ ഹൂതികള്‍ തൊടുത്തുവിട്ട മിസൈലുകള്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. യെമനില്‍ നിന്നാണ് സൗദി ലക്ഷ്യമിട്ട് ഹൂതികള്‍ മിസൈലാക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

 • Turki Al Maliki

  pravasam17, Feb 2020, 1:32 PM

  സൗദി യുദ്ധവിമാനം യെമനില്‍ തകര്‍ന്നുവീണു

  സൗദി അറേബ്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം യെമനില്‍ തകര്‍ന്നുവീണു. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം സ്ഥിരീകരിച്ചത്. യെമനിലെ അല്‍ ജൗഫ് ഏരിയയില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം.

 • Houthis seized ship

  pravasam19, Nov 2019, 12:59 PM

  സൗദി അറേബ്യന്‍ കപ്പല്‍ ഹൂതികള്‍ തട്ടിയെടുത്തു

  സൗദി അറേബ്യന്‍ കപ്പല്‍ യെമനില്‍ നിന്നുള്ള ഹൂതി വിമതര്‍ തട്ടിയെടുത്തതായി അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. ഞായറാഴ്ച രാത്രി 10.58നായിരുന്നു സംഭവം. ചെങ്കടലിന്റെ തെക്കന്‍ ഭാഗത്തുകൂടി സഞ്ചരിക്കുകയായിരുന്ന റാബിഗ് - 3 എന്ന കപ്പലാണ് ഹൂതികള്‍ തട്ടിയെടുത്തത്. 

 • Houthi Missile

  pravasam6, Sep 2019, 2:46 PM

  സൗദിയെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം; പ്രതിരോധിച്ച് അറബ് സഖ്യസേന

  സൗദി അറേബ്യയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് വീണ്ടും മിസൈല്‍ ആക്രമണം. യെമനില്‍ നിന്ന് ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് സൗദി വ്യോമസേന തകര്‍ക്കുകയായിരുന്നു.

 • Turki Al Maliki

  pravasam3, Sep 2019, 11:42 PM

  സൗദിയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന

  സൗദിയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന അവകാശപ്പെട്ടു. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ യെമനിലെ അംറാനില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചതെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

 • Houthi Missile

  pravasam27, Aug 2019, 12:33 PM

  സൗദിക്ക് നേരെ ഇന്ന് വീണ്ടും ഡ്രോണ്‍ ആക്രമണശ്രമം

  സൗദി അറേബ്യയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ചൊവ്വാഴ്ച വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായി. സ്ഫോടനം നടത്തുന്നതിന് മുന്‍പ് തന്നെ ഡ്രോണുകള്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് സൗദി സേന തകര്‍ത്തു.

 • Saudi missile attack

  pravasam26, Aug 2019, 9:13 PM

  സൗദിയില്‍ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം

  സൗദിയില്‍ ജനവാസമേഖലകള്‍ ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈല്‍ ആക്രമണം. ജിസാന്‍ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് വിക്ഷേപിച്ച ആറ് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന അറിയിച്ചു.

 • Houthi Missile

  pravasam22, Aug 2019, 7:44 PM

  സൗദിക്ക് നേരെ യെമനില്‍ നിന്ന് രണ്ട് തവണ ഡ്രോണ്‍ ആക്രമണശ്രമം

  യെമനിലെ അംറാന്‍ പ്രവിശ്യയില്‍ നിന്ന് വ്യാഴാഴ്ച സൗദിക്ക് നേരെ രണ്ടുതവണ ആക്രമണശ്രമമുണ്ടായെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. ഖമീസ് മുശൈത്തില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഇറാന്റെ പിന്തുണയോടെ യെമനിലെ ഹൂതികള്‍ അയച്ച രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തതായും അദ്ദേഹം അറിയിച്ചു.

 • UAE forces in Yeman

  pravasam9, Jul 2019, 9:38 AM

  സൗദി സഖ്യസേനയോടൊപ്പം തുടരും; യമനില്‍ നിന്ന് പിന്മാറില്ലെന്ന് യുഎഇ

  യമനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളില്‍ സൗദി സഖ്യസേനയോടൊപ്പം തുടരുമെന്ന് യുഎഇ അറിയിച്ചു. സൈന്യത്തെ പുനര്‍വിന്യസിക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും യുഎഇ വ്യക്തമാക്കി. 

 • Arab Coalition forces

  pravasam21, Jun 2019, 7:09 PM

  ഹൂതി ശക്തി കേന്ദ്രങ്ങളില്‍ അറബ് സഖ്യസേന ആക്രമണം ശക്തമാക്കി

  യമനിലെ ഹൂതി ശക്തികേന്ദ്രങ്ങളില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന ശക്തമായ ആക്രമണം നടത്തി. യമനിലെ ഹുദൈദ പ്രവിശ്യയുടെ വടക്കന്‍ പ്രദേശങ്ങളിലാണ് വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികിയെ ഉദ്ധരിച്ച് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 • Arab Coalition attack in Yeman 2

  pravasam16, May 2019, 3:43 PM

  യെമനില്‍ അറബ് സഖ്യസേന ആക്രമണം വ്യോമാക്രമണം ശക്തമാക്കി

  യെമനിലെ ഹൂതി വിമതരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അറബ് സഖ്യസേന വ്യോമാക്രമണം ശക്തമാക്കി. ഇന്നലെ ഹൂതികളുടെ നിരവധി സൈനിക കേന്ദ്രങ്ങളിലും ആയുധ സംഭരണശാലകളിലും സേന ആക്രമണം നടത്തി. സൈനിക, രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രണമെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ അറിയിച്ചു.

 • Arab Coalition attack in Yeman

  pravasam15, May 2019, 3:10 PM

  ഹൂതി വിമതര്‍ക്കെതിരെ അറബ് സഖ്യസേന വ്യോമാക്രമണം നടത്തി

  അറബ് സഖ്യസേന ചൊവ്വാഴ്ച നടത്തിയ ആക്രമണത്തില്‍ യമനിലെ ഹൂതി വിമതരുടെ വാഹനങ്ങള്‍ തകര്‍ത്തതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ പ്രവിശ്യയായ ഹജ്ജയിലായിരുന്നു ആക്രമണം.

 • Saudi Attack in Yemen

  pravasam10, Aug 2018, 9:24 AM

  യെമനില്‍ സൗദി സഖ്യസേനയുടെ ആക്രമണം; 60 പേര്‍ കൊല്ലപ്പെട്ടു

  സന്‍ആ: യെമനില്‍ സൗദി സഖ്യസേന നടത്തിയ ആക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 29 പേര്‍ കുട്ടികളാണ്.