ആരാധകര്‍

(Search results - 1680)

Aahana Krishnakumar

Movie News29, May 2020, 5:34 PM

ഇതൊരു ചെറിയ ജനക്കൂട്ടമായല്ലോ, രസികൻ ഫോട്ടോയുമായി അഹാന കൃഷ്‍ണകുമാര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്‍ണകുമാര്‍. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത് പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടി. അഹാന കൃഷ്‍ണകുമാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അഹാന കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍ത ഒരു പുതിയ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഒരു ആരാധകൻ എഡിറ്റ് ചെയ്‍ത ഫോട്ടോയാണ് അഹാന കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Samantha and Pooja Hegde

Movie News29, May 2020, 2:28 PM

സാമന്ത സുന്ദരിയല്ലേ, പൂജ ഹെഗ്‍ഡെയ്‍ക്ക് എതിരെ ആരാധകര്‍

തെന്നിന്ത്യൻ നായികമാരായ പൂജ ഹെഗ്‍ഡെയുടെയും സാമന്തയുടെയും ആരാധകര്‍ തമ്മിലാണ് ഇപ്പോള്‍ ഏറ്റുമുട്ടുല്‍ നടക്കുന്നത്. സാമന്തയെ കുറിച്ച് പൂജ ഹെഗ്‍ഡെ പറഞ്ഞ ഒരു കമന്റാണ് ആരാധകരെ ചൊടിപ്പിച്ചത്. അത് വൻ വിവാദവുമായി. സാമന്തയെ സുന്ദരിയായി തോന്നുന്നില്ലെന്നായിരുന്നു പൂജ ഹെഗ്‍ഡെ പറഞ്ഞത്. സാമന്തയുടെ ആരാധകര്‍ പ്രതികരണവുമായി രംഗത്ത് എത്തിയതോട് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പൂജ ഹെഗ്‍ഡെ പറയുകയും ചെയ്‍തു.

Siju Wilson

Movie News28, May 2020, 10:34 PM

വിവാഹ വാര്‍ഷികം ആഘോഷിച്ച് സിജു വില്‍സണ്‍- ഫോട്ടോകള്‍

മലയാളത്തിന്റെ യുവനടൻമാരില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍.  ചെറിയ കഥാപാത്രങ്ങളിലൂടെ എത്തി നായകനായി വളര്‍‌ന്ന നടൻ. സിജു വില്‍സണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തന്റെ വിവാഹവാര്‍ഷിക ദിനം ആഘോഷിക്കുന്ന സിജു വില്‍സണിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. സിജു വില്‍സണ്‍ തന്നെയാണ് കേക്കു മുറിക്കുന്ന ഫോട്ടോയും ഭാര്യക്കൊന്നിച്ചുള്ള പഴയ ഫോട്ടോകളും ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Kunchacko boban

Movie News28, May 2020, 5:56 PM

റെയിൻബോ ബോയി, ക്യൂട്ട് ഫോട്ടോയുമായി കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചോക്കോ ബോബൻ. ആരാധകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിശേഷങ്ങള്‍  അറിയിക്കാറുണ്ട് കുഞ്ചാക്കോ ബോബൻ. കുഞ്ചോക്കോ ബോബന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍ത പുതിയ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മകൻ ഇസഹാക്കിന്റെ ഫോട്ടോയാണ് കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Shruti Hasan

Movie News28, May 2020, 3:27 PM

ഞാൻ അന്നേ 'ടാറ്റൂ'ക്കാരി, 1995ലെ ഫോട്ടോയുമായി ശ്രുതി ഹാസൻ

തെന്നിന്ത്യയില്‍ ശ്രദ്ധേയയായ കഥാപാത്രങ്ങള്‍ ചെയ്‍ത് ആരാധകരെ സ്വന്തമാക്കിയ താരമാണ് ശ്രുതി ഹാസൻ. ഗായികയെന്ന നിലയിലും ശ്രുതി ഹാസൻ ശ്രദ്ധേയയാണ്. ശ്രുതി ഹാസന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ശ്രുതി ഹാസൻ പങ്കുവെച്ച പഴയ ഫോട്ടോ ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. 1995ലെ ഫോട്ടോയാണ് എന്നാണ് ശ്രുതി ഹാസൻ പറയുന്നത്.

Ranjini Haridas

Movie News27, May 2020, 6:11 PM

എനിക്കും രഞ്‍ജിനിയെപ്പോലെയാകണം, യുവാവിന്റെ കുറിപ്പ് ചര്‍ച്ചയാക്കി ആരാധകര്‍

അവതാരക, അഭിനേതാവ് എന്ന നിലയില്‍ ശ്രദ്ധേയയായ കലാകാരിയാണ് രഞ്‍ജിനി ഹരിദാസ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അവതാരകയുമായിരിക്കും രഞ്‍ജിനി ഹരിദാസ്. രഞ്‍ജിനി ഹരിദാസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. രഞ്‍ജിനി ഹരിദാസിനെ കുറിച്ച് സജിത്ത് എം എസ് എന്ന യുവാവ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ജോലി ചെയ്യുന്ന തൊഴിൽ മേഖലയെ തന്നെ സ്വന്തം ഫെയിം കൊണ്ട് അടയാളപ്പെടുത്തിയ, ആ തൊഴിലിന് സമൂഹത്തിനു മുന്നിൽ അന്തസ് നേടിക്കൊടുത്ത ആത്മാഭിമാനം ഉള്ള വ്യക്തിത്വമാണ് രഞ്ജിനി ഹരിദാസിന്റേതെന്ന് ആണ് സജിത്ത് പറയുന്നത്.

Oduvil Unnikrishnan

Movie News27, May 2020, 2:35 PM

ഒടുവില്‍ ഉണ്ണികൃഷ്‍ണൻ ഓര്‍മ്മയായിട്ട് 14 വര്‍ഷം

മലയാളിത്തമുള്ള നടൻ എന്ന വിശേഷണം ചേരുന്ന നടൻമാര്‍ ഒട്ടനവധിയുണ്ടാകും ആരാധകര്‍ക്ക് ചൂണ്ടിക്കാണിക്കാൻ. പക്ഷേ മലയാളിത്തവും അഭിനയകലയുടെ പരപ്പും ഒരുപോലെ ചേര്‍ന്നുനില്‍ക്കുന്ന അപൂര്‍വം നടൻമാരില്‍ ഒരാളാണ് ഒടുവില്‍ ഉണ്ണികൃഷ്‍ണൻ. ഇന്നും ഒടുവില്‍ ഉണ്ണികൃഷ്‍ണന്റെ കഥാപാത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്. ഒടുവില്‍ ഉണ്ണികൃഷ്‍ണൻ വിടപറഞ്ഞിട്ട് ഇന്നേയ്‍ക്ക് 14 വര്‍ഷം തികയുന്നു.  2006 മെയ് 27ന് ആയിരുന്നു ഒടുവില്‍ ഉണ്ണികൃഷ്‍ണൻ മരിച്ചത്.

Vicky Kaushal and Uddham Singh

Movie News26, May 2020, 4:39 PM

ഉദ്ധം സിംഗായി വിക്കി കൗശല്‍ എപ്പോഴെത്തും?, കാത്തിരുന്ന് ആരാധകര്‍

ഹിന്ദി സിനിമ ലോകത്ത് അടുത്തിടെ ഏറ്റവും ശ്രദ്ധേയനായ താരമാണ് വിക്കി കൗശല്‍. ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. വിക്കി കൗശലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും വിക്കി കൗശല്‍ സ്വന്തമാക്കി. വിക്കി കൗശലിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ദ്ദാര്‍ ഉദ്ധം സിംഗ്. ഏറെ വേറിട്ട മേയ്‍ക്ക് ഓവറില്‍ വിക്കി കൗശല്‍ അഭിനയിക്കുന്ന ചിത്രം ഒക്ടോബര്‍ രണ്ടിനായിരുന്നു തീരുമാനിച്ചതിരുന്നത്. കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് അടുത്ത വര്‍ഷം ജനുവരി 15ന് ആയിരുന്നു റിലീസ് വീണ്ടും നിശ്ചയിച്ചിരുന്നത്. ഇനിയിപ്പോള്‍ കൊവിഡ് രോഗത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ ചിത്രം അടുത്ത വര്‍ഷം എത്തുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Prithviraj

Movie News26, May 2020, 2:26 PM

ശരീരത്തിന് പരിധിയുണ്ട്, മനസ്സിനില്ല, പുതിയ ഫോട്ടോ ഷെയര്‍ ചെയ്‍ത് പൃഥ്വിരാജ്

സമീപകാലത്ത് പൃഥ്വിരാജിന്റെ മേയ്‍ക്കോവര്‍ കണ്ട് ആരാധകര്‍ എല്ലാം അമ്പരന്നിരുന്നു. കഥാപാത്രത്തിനായി അത്രയ്‍ക്കും രൂപമാറ്റമായിരുന്നു പൃഥ്വിരാജ് വരുത്തിയത്. ബ്ലസിയായിരുന്നു ചിത്രം സംവിധാനം ചെയ്യുന്നത്. ആടുജീവിതം എന്ന സിനിമയിലെ ആ ഭാഗം കഴിഞ്ഞപ്പോള്‍ പഴയ രൂപത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുകയാണ് പൃഥ്വിരാജ്. തന്റെ പുതിയ ഫോട്ടോ പൃഥ്വിരാജ് ഷെയര്‍ ചെയ്‍തിട്ടുമുണ്ട്.

Ayyappanum and Koshiyum

Movie News26, May 2020, 2:04 PM

അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്, താരങ്ങള്‍ ആരാകുമെന്ന് അറിയാൻ ആരാധകര്‍

പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും അടുത്തിടെ ഏറ്റവും ഹിറ്റായ ചിത്രമാണ്. അയ്യപ്പനും കോശിയും ഹിന്ദിയിലേക്കും എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

Priyanka Chopra

Movie News26, May 2020, 1:43 PM

ഒന്നിച്ചുള്ള ആദ്യ ഫോട്ടോ, അന്നത്തെ ആ സന്തോഷം പങ്കുവെച്ച് പ്രിയങ്ക ചോപ്ര

രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ലോകസുന്ദരിപ്പട്ടമണിഞ്ഞ് ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ കലാകാരി. പ്രിയങ്ക ചോപ്രയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവ് നിക്ക് ജൊനാസിന് ഒപ്പമുള്ള പ്രിയങ്ക ചോപ്രയുടെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഒന്നിച്ചുള്ള ആദ്യത്തെ ഫോട്ടോയെന്നാണ് പ്രിയങ്ക ചോപ്ര ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.

Aishwarya Rajesh

Movie News26, May 2020, 12:04 PM

ചേരിയില്‍ നിന്ന് പഠിച്ചുവളര്‍ന്നു, ഒരു സിനിമക്കഥ പോലെ ഐശ്വര്യ രാജേഷിന്റെ ജീവിതം

തെന്നിന്ത്യയില്‍ കുറച്ചുനാള്‍ കൊണ്ടുതന്നെ ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ രാജേഷ്. അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ചെയ്‍ത കഥാപാത്രങ്ങള്‍ വേറിട്ടുനില്‍ക്കുന്നതു കൊണ്ട് ഐശ്വര്യ രാജേഷ് പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെട്ടു. ഐശ്വര്യ രാജേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ചെന്നൈയിലെ ചേരിയില്‍ ജനിച്ച് വളര്‍ന്നതാണ് എന്നും എങ്ങനെയാണ് താൻ സിനിമയിലെത്തിയത് എന്നും ഐശ്വര്യ രാജേഷ് പറയുന്ന വീഡിയോ ആണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ദുരന്തങ്ങളെ അതിജീവിച്ചാണ് താൻ ഇന്നുള്ളയിടത്ത് എത്തിയത് എന്നാണ് ഐശ്വര്യ രാജേഷ് പറയുന്നത്.

Rashmika mandana

spice26, May 2020, 1:25 AM

'ഞാനും അരക്ഷിതാവസ്ഥ അനുഭവിക്കുന്നു'; ചിന്തിപ്പിക്കുന്ന അനുഭവങ്ങളും പരിഹാരവുമായി രശ്മിക

കൊവിഡ് കാലത്തെ ലോക്ക്ഡൗണില്‍ മനുഷ്യര്‍ അനുഭവിക്കുന്ന ചില അസ്ഥിരമായ അരക്ഷിതാവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് രശ്മിക മന്ദാന. വൈകാരികമായി എഴുതിയ കുറിപ്പില്‍ താരം തന്‍റെ അനുഭവങ്ങളിലൂടെ ആരാധകര്‍ക്ക് ഉത്തേജനം നല്‍കുകയാണ്.

biggboss members

spice26, May 2020, 1:18 AM

ബിഗ് ബോസ് കുടുംബാംഗങ്ങളെ വീണ്ടും കണ്ട സന്തോഷം പങ്കുവച്ച് ആര്യ; ഉപദേശവുമായി ആരാധകര്‍

ആര്യയുടെ വീട്ടില്‍  പ്രദീപും സുരേഷും അലീനയും ഒത്തുകൂടിയതിന്റെ ചിത്തമാണ് ആര്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

Mammootty

Movie News25, May 2020, 10:05 PM

സിബിഐ ഇനിയെന്ന് അന്വേഷണം തുടങ്ങും? മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്നു

മലയാളത്തിന്റെ എക്കാലത്തെയും വിജയ പരമ്പരകളില്‍ പെട്ട സിനിമയാണ് സേതുരാമയ്യര്‍ നായകനായി എത്തിയവ. എസ് എൻ സ്വാമിയുടെ തിരക്കഥയില്‍ കെ മധുവാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്‍തത്. ഇന്നും സിബിഐ സിനിമകള്‍ക്ക് പ്രേക്ഷകരുണ്ട്. മമ്മൂട്ടി സേതുരാമയ്യര്‍ ആയി കാണാൻ പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. സിബിഐ ആയി മമ്മൂട്ടി വീണ്ടുമെത്തുന്നുവെന്ന പ്രഖ്യാപനവും വന്നു.