ആര്‍ജെഡി
(Search results - 42)IndiaNov 18, 2020, 5:39 PM IST
'അടിത്തട്ടില്‍ കോണ്‍ഗ്രസ് ദുര്‍ബലം'; കപില്‍ സിബലിന് പിന്നാലെ ചിദംബരവും
ബിഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് ജയസാധ്യതയുണ്ടായിരുന്നു. ജയത്തിനടുത്തെത്തി തോറ്റത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം.
IndiaNov 16, 2020, 11:33 AM IST
'രാഹുല്‍ പ്രാധാന്യം നല്‍കിയത് ഉല്ലാസയാത്രയ്ക്ക്'; കോണ്‍ഗ്രസിനെതിരെ ആര്‍ജെഡി നേതാവ്
തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആര്‍ജെഡി ആദ്യമായാണ് കോണ്‍ഗ്രസിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെയാണ് ആര്‍ജെഡി മുന്‍ ഉപാധ്യക്ഷന്‍ ശിവാനന്ദ് തിവാരി തുറന്നടിച്ചത്
INDIANov 11, 2020, 1:09 PM IST
ബിജെപിക്കും പിന്നിലായി ജെഡി(യു); നിതീഷിനെ ഉറ്റുനോക്കി ബിഹാര്‍ രാഷ്ട്രീയം
ഏറെ ആകാംഷയോടെ ഇന്ത്യന്‍ രാഷ്ട്രീയം വീക്ഷിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു ബിഹാര്‍ തെരഞ്ഞെടുപ്പ്. 2015 ല്‍ ഒന്നിച്ച് നിന്ന മഹാഗത്ബന്ദന്‍ നില് നിന്ന് 2017ല്‍ എന്‍ഡിഎയെ കൂടെക്കൂട്ടിയ നിതീഷിന് ഈ തെരഞ്ഞെടുപ്പില്‍ അടിതെറ്റിയെങ്കിലും സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ലെന്ന സൂചനകള്‍ പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പുറകെ പ്രഖ്യാപിച്ചത് ബിഹാറിലെ രാഷ്ട്രീയ നാടകത്തിനെ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് തള്ളിയിടുകയാണ്. നീണ്ട കാലം കോണ്‍ഗ്രസും പിന്നീട് ആര്‍ജെഡിയും ഭരിച്ച ബിഹാര്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി നിതീഷിന്റെ ഭരണത്തിന് കീഴിലായിരുന്നു. വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ജെഡി(യു)വിന് പക്ഷേ അടിതെറ്റി. ബിജെപിയുടെ മിന്നും വിജയം സഖ്യത്തെ ശക്തിപ്പെടുത്തി. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി നിതീഷ് തന്നെയെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നിറവേറ്റപ്പെട്ടാലും ബിജെപിയുടെ കീഴില്‍ നിന്ന് കൊണ്ട് എത്രകാലം നിതീഷിന് സ്വതന്ത്രമായി ഭരണം സാധ്യമാകുമെന്നത് കണ്ടറിയണം.
IndiaNov 11, 2020, 7:17 AM IST
ബിഹാറില്‍ നിറംമങ്ങി കോണ്‍ഗ്രസ്; കരുത്ത് തെളിയിച്ച് ഇടതുപാര്‍ട്ടികള്‍
പരമ്പരാഗത വോട്ടുബാങ്കായ മുസ്ലിം മേഖലകളില്‍ അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി മത്സര രംഗത്തുണ്ടായതും കോണ്‍ഗ്രസിന് തിരിച്ചടിയായതായി വിലയിരുത്തുന്നു.
IndiaNov 11, 2020, 4:17 AM IST
എതിരാളികളെ അപ്രസക്തമാക്കിയ വിജയം; ബിഹാറും പിടിച്ച് ബിജെപി
കോണ്‍ഗ്രസും പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടികളും ഏറെക്കാലം അടക്കിവാണ ബിഹാര്‍ ബിജെപിയുടെ പൂര്‍ണ നിയന്ത്രണത്തിലേക്കാകുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം.
IndiaNov 11, 2020, 4:13 AM IST
ബിഹാറില്‍ ക്ലൈമാക്സ്; വീണ്ടും എന്‍ഡിഎ, വന്‍ നേട്ടവുമായി ബിജെപി
75 സീറ്റ് നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍ജെഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബിജെപി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു 43 സീറ്റുകളിലൊതുങ്ങി.
IndiaNov 10, 2020, 8:58 PM IST
'അട്ടിമറിക്ക് ശ്രമം'; പരാതിയുമായി മഹാസഖ്യം, തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും
ബിജെപിയെ പിന്തള്ളി ആർജെഡി ലീഡ് നിലയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറുകയാണ്. 75 സീറ്റുകളിലാണ് നിലവിൽ മുന്നേറ്റം.
IndiaNov 10, 2020, 7:20 PM IST
ബിഹാറില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല; ലീഡ് നില മാറിമറിയുന്നു
എന്‍ഡിഎയുടെ പ്രതീക്ഷകളുടെ നിറംകെടുത്തി മഹാസഖ്യം മുന്നേറുന്നു. 76 ഇടത്ത് ആര്‍ജെഡിയും 20 ഇടത്ത് കോണ്‍ഗ്രസും 18 ഇടത്ത് ഇടതുപാര്‍ട്ടികളും മുന്നിലാണ്. പല സീറ്റുകളും ഇവര്‍ വിജയിച്ചു.
IndiaNov 10, 2020, 6:12 PM IST
ബിഹാറില്‍ എന്‍ഡിഎ ലീഡ് ഇടിയുന്നു; മഹാസഖ്യം നില മെച്ചപ്പെടുത്തി, ആര്‍ജെഡി ലീഡ് നിലയില്‍ ഏറ്റവും വലിയ കക്ഷി
113 സീറ്റുകളില്‍ തേജ്വസി യാദവ് നേതൃത്വം നല്കുന്ന മഹാസംഖ്യം മുന്നേറുകയാണ്. ആര്‍ജെഡി ലീഡ് നിലയില്‍ ഏറ്റവും വലിയ കക്ഷിയായി. 74 സീറ്റുകളില്‍ ആര്‍ജെഡി മുന്നിട്ട് നില്‍ക്കുകയാണ്
IndiaNov 10, 2020, 4:31 PM IST
ലീഡ് നിലയില്‍ മുന്നില്‍ എന്‍ഡിഎ; വോട്ടെണ്ണല്‍ മന്ദഗതിയില്‍, ഫലം വൈകും
അസംബ്ലി തെരഞ്ഞെടുപ്പ് നടന്ന ബിഹാറില്‍ ആര്‍ജെഡിക്ക് ആദ്യ ജയം. ദര്‍ഭംഗ റൂറല്‍ അസംബ്ലി മണ്ഡലത്തിലാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായ ലളിത് കുമാര്‍ യാദവ് വിജയിച്ചത്. ജെഡിയുവിന്റെ ഫറസ് ഫത്മിയെ പരാജയപ്പെടുത്തി.
IndiaNov 10, 2020, 2:33 PM IST
'കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം കാണാം, ഞങ്ങള്‍ പറഞ്ഞത് ചെയ്ത് കാണിച്ചുവെന്ന് അപ്പോള്‍ തെളിയും'
ജയപ്രതീക്ഷ കൈവിടേണ്ട സമയമായില്ലെന്ന് ആര്‍ജെഡി നേതാവ് മനോജ് ഝാ. ഞങ്ങള്‍ പറഞ്ഞത് ചെയ്തു കാണിച്ചുവെന്ന് കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം തെളിയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
IndiaNov 3, 2020, 6:59 AM IST
ബിഹാര്‍ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് തുടരുന്നു; തേജസ്വി യാദവ് അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന് തേജ് പ്രതാപ് യാദവ്, കോണ്‍ഗ്രസ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹയുടെ മകന് ലവ് സിന്‍ഹ , ആര്‍ജെഡി നേതാവ് ശക്തിസിംഗ് യാദവ് എന്നിവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരുടെ പട്ടികയിലുണ്ട്.
IndiaOct 24, 2020, 3:21 PM IST
പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍; വന്‍ വാഗ്ദാനങ്ങളുമായി ആര്‍ജെഡി പ്രകടന പത്രിക
നടപ്പാക്കാനാകുന്ന കാര്യങ്ങളേ മുന്പോട്ട് വച്ചിട്ടുളളൂവെന്നും പൊള്ളയായ വാഗ്ദാനങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും തേജസ്വി യാദവ്.
IndiaOct 4, 2020, 2:13 PM IST
ബിഹാറില്‍ എന്‍ഡിഎയില്‍ കൂടുതല്‍ സീറ്റുകള്‍ ജെഡിയുവിന്; സീറ്റുവിഭജനത്തിന് ഏകദേശ ധാരണ
എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമം തുടരുന്നു. ഇരുപത് സീറ്റുകള്‍ നല്കി കൂടെ നിര്‍ത്താനാണ് നീക്കം
IndiaOct 3, 2020, 7:45 PM IST
ബിഹാറില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹാസഖ്യം; തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
ഇടത് പക്ഷത്ത് സിപിഐ എംഎലിനാണ് 19 സീറ്റ് . സിപിഐക്ക് ആറും, സിപിഎമ്മിന് നാലും സീറ്റുകള്‍ നല്‍കും. അതേ സമയം എന്‍ഡിഎയിലെ ഭിന്നത പരിഹാരിക്കാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.