ഇംഗ്ലണ്ട് ശ്രീലങ്ക
(Search results - 17)CricketJan 24, 2021, 6:16 PM IST
ഇന്ത്യക്ക് മുന്നറിയിപ്പുമായി ജോ റൂട്ട്; ശ്രീലങ്കക്കെതിരെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് കരുത്തായി ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ തകര്‍പ്പന്‍ ബാറ്റിംഗ്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും സെഞ്ചുറി നേടിയ റൂട്ടിന്റെ ബാറ്റിംഗ് മികവില്‍ ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്കയുടെ 381 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തു.
CricketJan 4, 2021, 10:59 PM IST
ഇംഗ്ലണ്ട് താരം മോയിന്‍ അലിക്ക് കൊവിഡ്
ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അംഗം മോയിന്‍ അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച ശ്രീലങ്കയിലെ ഹംബന്ട്ടോട്ട വിമാനത്താവളത്തിലെത്തിയശേഷം ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ക്ക് നടത്തിയ പരിശോധനയിലാണ് മോയിന്‍ അലിക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
CricketMar 13, 2020, 8:42 PM IST
കൊവിഡ് 19: ശ്രീലങ്കന്‍ പര്യടനം റദ്ദാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം
കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം റദ്ദാക്കി. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി സന്നാഹ മത്സരത്തില്‍ പങ്കെടുക്കുകയായിരുന്ന ഇംഗ്ലണ്ട് മത്സരം റദ്ദാക്കി ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോവാന്‍ തീരുമാനിച്ചു.
CricketMar 3, 2020, 5:53 PM IST
കൊറോണ ഭീതി: ലങ്കന്‍ താരങ്ങള്‍ക്ക് കൈ കൊടുക്കില്ലെന്ന് ജോ റൂട്ട്
കൊറോണ വൈറസ് ഭീതി ക്രിക്കറ്റ് ഗ്രൗണ്ടിലേക്കും പടരുന്നു. കൊറോണ ഭീതിയുള്ളതിനാല്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ലങ്കന്‍ താരങ്ങളുമായി ഹസ്തദാനം ചെയ്യില്ലെന്ന് ഇംഗ്ലണ്ട് നായകന് ജോ റൂട്ട് വ്യക്തമാക്കി. ഹസ്തദാനം ചെയ്യുന്നതിന് പകരമായി കളിക്കാരുടെ മുഷ്ടികള്‍ തമ്മില്‍ കൂട്ടിമുട്ടിക്കുമെന്നും റൂട്ട് പറഞ്ഞു.
NewsJun 24, 2019, 7:35 PM IST
നെറ്റ്സില്‍ ഇംഗ്ലണ്ടിന് പന്തെറിഞ്ഞ് അര്ജ്ജുന് ടെന്‍ഡുല്‍ക്കര്‍
ലോകകപ്പ് ക്രിക്കറ്റില്‍ ഫേവറൈറ്റുകളായ ഇംഗ്ലണ്ട് ശ്രീലങ്കക്കെതിരായ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലിലാണ്. ചൊവ്വാഴ്ച ഓസ്ട്രേലിയയെ നേരിടാനിറങ്ങുന്ന ഇംഗ്ലണ്ടിന് വിജയത്തില്‍ കുറഞ്ഞതൊന്നും ആശ്വാസമാകില്ല.
SpecialsJun 22, 2019, 11:26 AM IST
'മലിംഗ'- ലങ്കയുടെ രക്ഷകന്
ലോകകപ്പില്‍ ഇന്നലെ നടന്ന ഇംഗ്ലണ്ട് ശ്രീലങ്ക മത്സരത്തില്‍ ലങ്കയെ അപ്രതീക്ഷിത ജയത്തിലേക്ക് നയിച്ചത് ലസിത് മലിംഗയുടെ ബൗളിംഗ് മികവായിരുന്നു. ഇംഗ്ലണ്ടിന്റ മുൻനിരയെ തകർത്ത മലിംഗയാണ് കളിയിലെ കേമൻ
Match ReportJun 21, 2019, 6:34 PM IST
മാത്യൂസിന് അര്‍ദ്ധ സെഞ്ചുറി; ആര്‍ച്ചര്‍- വുഡ് ഷോയില്‍ ലങ്കയ്ക്ക് ചെറിയ സ്കോര്‍
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തു.
SpecialsJun 21, 2019, 5:10 PM IST
ഇംഗ്ലീഷ് താരത്തിന് പ്രത്യേക ആശംസകളുമായി ഫുട്ബോള്‍ ഇതിഹാസം; കാരണമിതാണ്
ലോകകപ്പില്‍ ഇംഗ്ലണ്ട്- ശ്രീലങ്ക മത്സരത്തിന് മുന്‍പാണ് ഇംഗ്ലണ്ടിന്റെയും ലിവര്‍പൂളിന്റെയും ഇതിഹാസ നായകനായ സ്റ്റീവന്‍ ജെറാഡ്, മൊയിന്‍ അലിക്ക് ആശംസകളുമായെത്തിയത്.
Match ReportJun 21, 2019, 4:45 PM IST
ലങ്കയ്ക്ക് മോശം തുടക്കം; ഫെര്‍ണാണ്ടോയ്ക്ക് അര്‍ദ്ധ സെഞ്ചുറി നഷ്ടം
മികച്ച രീതിയില്‍ ബാറ്റ് വീശിയിരുന്ന ഫെര്‍ണാണ്ടോയെ അര്‍ദ്ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ മാര്‍ക്ക് വുഡ് പുറത്താക്കി.
NewsJun 21, 2019, 10:36 AM IST
ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട്-ശ്രീലങ്ക പോരാട്ടം; ഇംഗ്ലീഷ് പടക്ക് തിരിച്ചടിയായി പരിക്ക്; സൂപ്പര്‍ താരം ഇന്നിറങ്ങില്ല
ലോകകപ്പിൽ ഇംഗ്ളണ്ട് ഇന്ന് ശ്രീലങ്കയെ നേരിടും. വൈകിട്ട് മൂന്ന് മുതൽ ലീഡ്സിലാണ് മത്സരം. സെമിഫൈനൽ പ്രതീക്ഷ നിലനിർത്താൻ ശ്രീലങ്കയ്ക്ക് ജയം അനിവാര്യമാണ്. ഇംഗ്ലണ്ടിന്റെ ശക്തമായ ബാറ്റിംഗ് നിരയാണ് ശ്രീലങ്കയ്ക്ക് പേടി സ്വപ്നമാവുക.
CRICKETNov 26, 2018, 5:01 PM IST
നാണംകെട്ട് ലങ്ക; തൂത്തുവാരി ഇംഗ്ലണ്ട്
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. അവസാന ടെസ്റ്റില്‍ പൊരുതി നോക്കിയ ലങ്കയെ 42 റണ്‍സിന് വീഴ്ത്തി മൂന്ന് മത്സര പരമ്പര 3-0ന് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയം സ്വന്തമാക്കുന്നത്. സ്കോര്‍ ഇംഗ്ലണ്ട് 336, 230, ശ്രീലങ്ക 240, 284.
CRICKETNov 17, 2018, 11:18 PM IST
ഒത്തുപിടിച്ചാല്‍ ക്യാച്ചും പോരും; ലങ്കക്കെതിരെ ജെന്നിംഗ്സും ഫോക്സും ചേര്‍ന്നെടുത്ത ക്യാച്ച്-വീഡിയോ
ഇംഗ്ലണ്ട്-ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിയെ അറിയാന്‍ അവസാന ദിവസം വരെ കാത്തിരിക്കണം. നാലാം ദിനത്തില്‍ തന്നെ വിജയവുമായി പരമ്പര കീശയിലാക്കാമെന്ന ഇംഗ്ലീഷ് മോഹങ്ങള്‍ക്കുമേല്‍ മഴ വില്ലനായി പെയ്തിറങ്ങി.
CRICKETNov 17, 2018, 5:30 PM IST
ആര്‍ക്കും ജയിക്കാം; ഇംഗ്ലണ്ട്-ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ശ്രീലങ്ക-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം മഴമൂലം മത്സരം നിര്‍ത്തിവെക്കുമ്പോള്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് ശേഷിക്കെ പരമ്പരയില്‍ ഒപ്പമെത്താന്‍ ലങ്കക്ക് വേണ്ടത് 75 റണ്‍സ്.
CRICKETNov 9, 2018, 7:11 PM IST
ഹെറാത്ത് തലകുനിച്ച് മടങ്ങി; ലങ്കക്കെതിരെ ഇംഗ്ലണ്ടിന് ജയം
രങ്കണ ഹെറാത്തിന് വിജയത്തോടെ യാത്രയയപ്പ് നല്കാന് ശ്രീലങ്കക്കായില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ 221 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങി ലങ്ക, തങ്ങളുടെ എക്കാലത്തെയും വലിയ ഇടംകൈയന്‍ സ്പിന്നറെ പരാജയഭാരത്തോടെ യാത്രയാക്കി.
CRICKETOct 15, 2018, 4:33 PM IST
പരിശീലനത്തിനിടെ ഗ്രൗണ്ടിലെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി ഇംഗ്ലണ്ട് താരങ്ങള്‍
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനായുള്ള പരിശീലനത്തിനിടെ ഗ്രൗണ്ടിലിറങ്ങിയ അപ്രതീക്ഷി അതിഥിയെ കണ്ട് ഞെട്ടി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അംഗങ്ങള്‍. ഇംഗ്ലീഷ് താരങ്ങള്‍ പരിശീലനം നടത്തുന്ന പല്ലേക്കല്ലെ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലേക്ക് മൂര്‍ഖന്‍ പാമ്പെത്തിയതോടെ താരങ്ങളുടെ ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന പരിശീലനം മുടങ്ങി.