ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസ്

(Search results - 52)

Stuart Broad

Cricket3, Aug 2020, 12:31 PM

രണ്ട് ദിവസം ഉറങ്ങിയില്ല, ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ ചിന്തിച്ചു; വെളിപ്പെടുത്തലുമായി ബ്രോഡ്

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടെസ്റ്റിനുള്ള ഇലവനില്‍ നിന്ന് പുറത്തായതോടെയാണ് ഇങ്ങനെയൊരു ആലോചന മുറുകിയതെന്ന് ബ്രോഡ്

England-West Indies

Cricket28, Jul 2020, 7:35 PM

പേസിന് മുന്നില്‍ മുട്ടുമടക്കി വിന്‍ഡീസ്, ഇംഗ്ലണ്ടിന് കൂറ്റന്‍ ജയം; പരമ്പര

മഴ ദൈവങ്ങളും വെസ്റ്റ് ഇന്‍ഡീസിന്റെ രക്ഷക്കെത്തിയില്ല.  മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ 269 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പര സ്വന്തമാക്കി. 399 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ 129 റണ്‍സിന് പുറത്തായി. സ്കോര്‍ ഇംഗ്ലണ്ട് 369, 226/2, വെസ്റ്റ് ഇന്‍ഡീസ് 197, 129.

Stuart Broad

Cricket28, Jul 2020, 4:55 PM

ഇംഗ്ലണ്ടിന്റെ അഞ്ഞൂറാനായി സ്റ്റുവര്‍ട്ട് ബ്രോഡ്

ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് തികയക്കുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് ബൗളറായി സ്റ്റുവര്‍ട്ട് ബ്രോഡ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ അവസാന ദിനം ക്രെയ്‌ഗ് ബ്രാത്ത്‌വൈറ്റിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ മാത്രം ബൗളറായത്.

Cricket Rain

Cricket27, Jul 2020, 9:19 PM

നാലാം ദിനം മഴയെടുത്തു; വെസ്റ്റ് ഇന്‍ഡീസിനെതിരെ വിജയത്തിനായി ഇംഗ്ലണ്ട് കാത്തിരിക്കണം

ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം മഴ മൂലംഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. 399 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വെസ്റ്റ് ഇന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സെന്ന നിലയിലാണ്.ജയത്തിലേക്ക് 389 റണ്‍സാണ് വിന്‍ഡീസിന് വേണ്ടത്. ഇംഗ്ലണ്ടിന് എട്ട് വിക്കറ്റും.

Stuart Broad

Cricket25, Jul 2020, 11:07 PM

ഇംഗ്ലണ്ടിനെതിരെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വിന്‍ഡീസ് പൊരുതുന്നു

മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 369 റണ്‍സിന് മറുപടിയായി രണ്ടാം ദിനം വെളിച്ചക്കുറവുമൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെന് നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. 24 റണ്‍സുമായി ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും 10 റണ്‍സോടെ ഷെയ്ന്‍ ഡൗറിച്ചും ക്രീസില്‍. നാല് വിക്കറ്റ് മാത്രം ശേഷിക്കെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വിന്‍ഡീസിന് ഇനിയും 32 റണ്‍സ് കൂടി വേണം.

James Anderson

Cricket25, Jul 2020, 10:58 PM

മുപ്പത്തിയേഴിലും മാറ്റ് കെടാതെ ആന്‍ഡേഴ്‌സണ്‍; വിന്‍ഡീസിനെതിരെ റെക്കോര്‍ഡ്

ഓള്‍ഡ് ട്രഫോര്‍ഡിലെ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാംദിനം ഷായ് ഹോപിനെയും ഷമര്‍ ബ്രൂക്‌സിനെയും പുറത്താക്കിയാണ് ആന്‍ഡേഴ്‌സണ്‍ നേട്ടത്തിലെത്തിയത്

• Kemar Roach

Cricket25, Jul 2020, 10:38 PM

26 വര്‍ഷത്തിനിടെ ആ നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറായി കെമര്‍ റോച്ച്

ഒരുകാലത്ത് പേസ് ബൗളര്‍മാരുടെ പറുദീസയായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. ചാര്‍ളി ഗ്രിഫിത്തും ആന്‍ഡി റോബര്‍ട്സും കോളിന്‍ ക്രോഫ്റ്റും ജോയല്‍ ഗാര്‍ണറും മൈക്കല്‍ ഹോള്‍ഡിംഗും മാല്‍ക്കം മാര്‍ഷും കോര്‍ട്നി വാല്‍ഷും എല്ലാം അടങ്ങുന്ന മഹാരഥന്‍മാരുടെ ആ നിര നീണ്ടുപോകുന്നു. എന്നാല്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഒരു വിന്‍ഡീസ് പേസ് ബൗളര്‍ക്ക് പോലും ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കാനായിട്ടില്ല.

stuart broad

Cricket25, Jul 2020, 10:23 PM

ബാറ്റുകൊണ്ടൊരു മിന്നല്‍; ടെസ്റ്റ് വെടിക്കെട്ടുമായി റെക്കോര്‍ഡിട്ട് ബ്രോഡ്

മാഞ്ചസ്റ്ററില്‍ പത്താമനായി ഇറങ്ങി 45 പന്തില്‍ 62 റണ്‍സ് നേടി സ്റ്റുവര്‍ട്ട് ബ്രോഡ്. 33 പന്തുകളില്‍ നിന്നാണ് താരം അര്‍ധ സെഞ്ചുറി തികച്ചത്.

Stuart Broad Batting

Cricket25, Jul 2020, 6:34 PM

തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിനെ കരകയറ്റി ബ്രോഡിന്റെ വെടിക്കെട്ട് ബാറ്റിംഗ്; വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് 369ന് പുറത്ത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം അവിശ്വസനീയമായി തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിനെ കരകയറ്റി സ്റ്റുവര്‍ട്ട് ബ്രോഡിന്റെ വെടിക്കെട്ട് ബാറ്റിംഗ്. നാലു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് 280/8 ലേക്ക് കൂപ്പുകുത്തിയെങ്കിലും ബ്രോഡിന്റെ വീരോചിത പ്രകടനത്തിനറെ കരുത്തില്‍ 369 റണ്‍സെടുത്ത് പുറത്തായി.

Ollie Pope

Cricket24, Jul 2020, 10:52 PM

രക്ഷകരായി ഓലി പോപ്പും ബട്‌ലറും; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്

ഓലി പോപ്പിന്റെയും ജോസ് ബട്‌ലറുടയെും റോറി ബേണ്‍സിന്റെയും അര്‍ധ സെഞ്ചുറികളുടെ മികിവില്‍ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തിട്ടുണ്ട്. 91 റണ്‍സുമായി ഓലി പോപ്പും  56 റണ്‍സോടെ ജോസ് ബട്‌ലറും ക്രീസില്‍.

Root Run Out

Cricket24, Jul 2020, 8:38 PM

വീണ്ടും റണ്ണൗട്ട്; ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന് നാണക്കേടിന്റെ റെക്കോര്‍ഡ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 17 റണ്‍സെടുത്ത് റണ്ണൗട്ടായ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ പേരില്‍ നാണക്കേടിന്റെ റെക്കോര്‍ഡ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ റണ്ണൗട്ടായി പുറത്താവുന്ന ഇംഗ്ലണ്ട് നായകനെന്ന റെക്കോര്‍ഡാണ് ഇന്ന് റൂട്ടിന്റെ പേരിലായത്. ഇംഗ്ലണ്ട് നായകന്‍മാരുടെ റണ്ണൗട്ടുകളുടെ ചരിത്രത്തില്‍ 118 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് റൂട്ട് ഇന്ന് സ്വന്തം പേരിലാക്കിയത്.

ঘরের মাঠে ব্রিটিশদের হার, চমক দিয়ে আন্তর্জাতিক ক্রিকেটের শুরু করল ক্যারেবিয়ানরা

Cricket24, Jul 2020, 3:22 PM

മാഞ്ചസ്റ്റര്‍ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസിന് ടോസ്, ഇരുടീമിലും മാറ്റങ്ങള്‍

രണ്ടാം ടെസ്റ്റില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് വിന്‍ഡീസ് ഇറങ്ങുന്നത്. അല്‍സാരി ജോസഫിന് പകരം സ്പിന്നര്‍ റഖീം കോണ്‍വാള്‍ ടീമിലെത്തി.

• england team

Cricket23, Jul 2020, 10:32 PM

വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടെസ്റ്റിനുള്ള 14 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. കൊവിഡ് ബയോ സെക്യൂര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതിന് രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട ജോഫ്ര ആര്‍ച്ചറും 14 അംഗ ടീമിലുണ്ട്. രണ്ടാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ച ജെയിംസ് ആന്‍ഡേഴ്സണും മാര്‍ക്ക് വുഡും ടീമില്‍ ഇടം നേടി. ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് കളിക്കാനാവുമോ എന്ന കാര്യം സംശയത്തിലാണെങ്കിലും സ്റ്റോക്സിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

• জোফরা আর্চার

Cricket22, Jul 2020, 9:11 PM

വീണ്ടും വംശീയാധിക്ഷേപം; ജോഫ്ര ആര്‍ച്ചര്‍ മൂന്നാം ടെസ്റ്റിലും കളിച്ചേക്കില്ല

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്ന ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ മൂന്നാം ടെസ്റ്റിലും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ ആര്‍ച്ചറെ വംശീയമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ വീണ്ടും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മൂന്നാം ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന കാര്യം ആര്‍ച്ചര്‍ ആലോചിക്കുന്നത്. ഡെയ്‌ലി മെയിലില്‍ എഴുതിയ കോളത്തിലാണ് ആര്‍ച്ചര്‍ മൂന്നാം ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം സൂചിപ്പിച്ചത്.

• ben stokes catch record

Cricket21, Jul 2020, 10:28 PM

സ്റ്റോക്സിനെപ്പോലൊരു ഓള്‍ റൗണ്ടറുണ്ടായിരുന്നെങ്കില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് പത്താന്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നും പ്രകടനം തുടരുന്ന ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ബെന്‍ സ്റ്റോക്സിനെ പോലൊരു ഓള്‍ റൗണ്ടര്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ ലോകത്ത് ഒരു ടീമിനും ഇന്ത്യയെ തോല്‍പ്പിക്കാനാവില്ലെന്ന് പത്താന്‍ പറഞ്ഞു.