ഇന്ത്യന്‍ പ്രവാസികള്‍  

(Search results - 7)
 • pravasam30, Aug 2019, 5:31 PM IST

  ഒമാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം

  ഒമാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് സഹായമെത്തിക്കുന്നതിനായാണിത്. ദീര്‍ഘകാലമായി ഒമാനില്‍ താമസിക്കുന്നവരും ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്ക് എത്തിയവരുമടക്കം എല്ലാ പൗരന്മാരും രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം.

 • Passport Stamp

  pravasam12, Jul 2019, 5:34 PM IST

  36,000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈത്ത്

  വിവിധ നിയമലംഘനങ്ങളുടെ പേരില്‍  കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 36,000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആകെ 1.48 ലക്ഷം പ്രവാസികളെയാണ് ഇക്കാലയളവില്‍ നാടുകടത്തിയത്. ഇവരില്‍ ഏറ്റവുമധികം പേര്‍ ഇന്ത്യക്കാരാണ്.

 • pravasam2, Jun 2019, 2:56 PM IST

  യുഎഇയില്‍ നിന്ന് ഏറ്റവുമധികം പണമയച്ചത് ഇന്ത്യക്കാര്‍

  കഴിഞ്ഞ വര്‍ഷവും യുഎഇയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണമയച്ചത് ഇന്ത്യക്കാരെന്ന് കണക്കുകള്‍. യുഎഇ കേന്ദ്രബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് നിന്ന് പുറത്തേക്ക് അയക്കപ്പെട്ട പണത്തിന്റെ 38.1 ശതമാവും ഇന്ത്യയിലേക്കായിരുന്നു. രണ്ടാം സ്ഥാനത്ത് പാകിസ്ഥാനാണ്. പ്രതികൂല തൊഴില്‍ സാഹചര്യങ്ങളിലും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കൂടുകയാണെന്നാണ് കണക്കുകള്‍.

 • pravasam15, May 2019, 1:05 PM IST

  ഇന്ത്യന്‍ പ്രവാസികള്‍ക്ക് തൊഴില്‍ വിസയും ഓഫര്‍ ലെറ്ററും പരിശോധിക്കാന്‍ സംവിധാനം

  ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസയും ഓഫര്‍ ലെറ്ററും പരിശോധിക്കാന്‍ എംബസി സംവിധാനമൊരുക്കുന്നു. കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിങിന്റെ കീഴില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പ്രവര്‍ത്തിക്കുന്ന പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിലാണ് (പിബിഎസ്‍കെ) ഇതിനുള്ള സൗകര്യമുള്ളത്.

 • Job Interview

  pravasam6, Mar 2019, 4:22 PM IST

  ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഈ വര്‍ഷം യുഎഇയില്‍ മികച്ച അവസരങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

  യുഎഇയിലെ തൊഴില്‍ രംഗത്ത് 2019ല്‍ ഒന്‍പത് ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് സ്ഥാപനമായ ഗള്‍ഫ് ടാലന്റ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തലുള്ളത്. സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം കമ്പനികളും ഈ വര്‍ഷം തങ്ങളുടെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്.

 • pravasam23, Nov 2018, 7:42 AM IST

  പ്രവാസികളില്‍ ഈ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആവശ്യമില്ല

  ദില്ലി: നിക്ഷേപക വിസയിലോ ആശ്രിത വിസയിലോ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച പുറത്തിറക്കിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 • Indians in Abu Dhabi

  pravasam12, Sep 2018, 4:03 PM IST

  പാക്കിസ്ഥാനില്‍ പാലം നിര്‍മ്മിക്കാന്‍ പണം സംഭാവന ചെയ്ത് ഇന്ത്യന്‍ പ്രവാസികള്‍

  ''ഇന്ത്യയെയും പാക്കിസ്ഥാനെയും കുറിച്ച് കേള്‍ക്കുന്നത് വാര്‍ത്തകള്‍ മാത്രമാണ്. ഞങ്ങള്‍ നാല് വര്‍ഷത്തോളമായി ഒരുമിച്ചാണ്. പരസ്പരം സ്നേഹിച്ചും സഹകരിച്ചുമാണ് കഴിയുന്നത്''