ഇന്ത്യാ ഇംഗ്ലണ്ട്  

(Search results - 124)
 • India captain Kohli is on the phone after the victory

  News27, Jun 2019, 9:32 PM IST

  പാക്കിസ്ഥാനെ പുറത്താക്കാന്‍ ഇന്ത്യ ഇനിയുള്ള കളികള്‍ മന:പൂര്‍വം തോറ്റുകൊടുക്കും; വിചിത്ര ആരോപണവുമായി മുന്‍ പാക് താരം

  ലോകകപ്പ് ക്രിക്കറ്റില്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ പാക്കിസ്ഥാന് ഇനിയുള്ള മത്സരങ്ങളിലെ വിജയങ്ങള്‍ക്ക് പുറമെ മറ്റ് ടീമുകളുടെ മത്സരഫലം കൂടി ആശ്രയിക്കണം. ഈ ഘട്ടത്തില്‍ 30ന് നടക്കുന്ന ഇന്ത്യാ-ഇംഗ്ലണ്ട് മത്സരം പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളവും നിര്‍ണായകമാണ്. ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ പാക്കിസഥാന്റെ സെമി സാധ്യത വര്‍ധിക്കുകയും ചെയ്യും.

   

 • Indian Women team

  CRICKET19, Nov 2018, 12:23 PM IST

  വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് സെമി; ലോകകപ്പ് തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ഹര്‍മന്‍പ്രീതും സംഘവും

  ട്വന്റി-20 വനിതാ ലോകകപ്പില്‍ ഇന്ത്യാ-ഇംഗ്ലണ്ട് സെമിഫൈനല്‍ പോരാട്ടം. കഴിഞ്ഞവര്‍ഷം നടന്ന വനിതാ ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനത്തിനാണ് ട്വന്റി-20 ലോകകപ്പിന്റെ സെമിയില്‍ ഇത്തവണ അരങ്ങൊരുങ്ങിയിരിക്കുന്നത്.

 • Ishant Sharma

  CRICKET15, Sep 2018, 2:24 PM IST

  ഇന്ത്യന്‍ പേസ് നിരക്ക് ഇതിലും വലിയൊരു അഭിനന്ദനം കിട്ടാനില്ല

  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യന്‍ പേസ് ബൗളര്‍മാരുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി വിന്‍ഡീസ് ബൗളിംഗ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിംഗ്. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷാമിയും ജസ്പ്രീത് ബൂംമ്രയും അടങ്ങുന്ന ഇന്ത്യയുടെ ബൗളിംഗ് നിര ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് നിരയാണെന്ന് ഹോള്‍ഡിംസ് പറഞ്ഞു. 1970കള്‍ മുതലെടുത്താലും ഇതുതന്നെയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ബൗളിംഗ് ആക്രമണനിരയെന്നും ഹോള്‍ഡിംഗ് പറഞ്ഞു.

 • Ravi Shastri Virat Kohli

  CRICKET14, Sep 2018, 11:35 PM IST

  ഇംഗ്ലണ്ടല്ല, ഇന്ത്യയെ മുട്ടുകുത്തിച്ചത് ആ കളിക്കാരനെന്ന് രവി ശാസ്ത്രി

   ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തോല്‍ക്കാന്‍ കാരണം ഇംഗ്ലണ്ട് നിരയിലെ സാം കറനെന്ന ഓള്‍ റൗണ്ടറുടെ സാന്നിധ്യമാണെന്ന് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിന്റെ മികവിന് മുന്നിലല്ല ഇന്ത്യ അടിയറവ് പറഞ്ഞതെന്നും സാം കറനെന്ന ഓള്‍ റൗണ്ടറുടെ വ്യക്തിഗത മികവിന് മുന്നിലാണെന്നും ശാസ്ത്രി പറഞ്ഞു. ഇംഗ്ലണ്ടില്‍ നമ്മള്‍ ദയനീയമായി തോറ്റു എന്ന് ഞാന്‍ പറയില്ല. കാരണം നമ്മള്‍ പരമാവധി പരിശ്രമിച്ചു.

 • sachin fans warning

  CRICKET13, Sep 2018, 3:34 PM IST

  ഇന്ത്യാ-ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച താരത്തെക്കുറിച്ച് സച്ചിന്‍; അത് കോലിയല്ല

  ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മികച്ച താരത്തെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 593 റണ്‍സടിച്ച വിരാട് കോലി പരമ്പരയിലെ ടോപ് സ്കോററായെങ്കിലും ഈ പരമ്പരയിലെ മികച്ച കളിക്കാരന്‍ ഇംഗ്ലണ്ടിന്റെ യുവതാരം സാം കറന്‍ ആണെന്ന് സച്ചിന്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

 • kohli lead indian team

  CRICKET12, Sep 2018, 2:48 PM IST

  വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇവര്‍ ടീമിലുണ്ടാവുമോ ?

  ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കഴിഞ്ഞപ്പോള്‍ ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നത് വളരെ കുറച്ചു താരങ്ങള്‍ മാത്രമാണ്. ബാറ്റിംഗ് നിരയില്‍ ക്യാപ്റ്റന്‍ വിരാട് കോലി തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ ചേതേശ്വര്‍ പൂജാരയും ഒരു പരിധിവരെ അജിങ്ക്യാ രഹാനെയും പിടിച്ചു നില്‍ക്കാവുന്ന പ്രകടനം പുറത്തെടുത്തു. വിരാട് കോലി കഴിഞ്ഞാല്‍ പേസ് ബൗളര്‍മാരായിരുന്നു ശരിക്കും ഇംഗ്ലണ്ടില്‍

 • Adil Rashid Wicket

  CRICKET12, Sep 2018, 2:18 PM IST

  രാഹുലിനെ പുറത്താക്കാന്‍ റഷീദ് എറിഞ്ഞത് നൂറ്റാണ്ടിലെ പന്തോ ?

  ഇംഗ്ലണ്ടിനെ പുറത്താക്കാന്‍ ഷെയ്ന്‍ വോണ്‍ എറിഞ്ഞ നൂറ്റാണ്ടിലെ പന്ത് ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ലെഗ് സ്റ്റംപില്‍ കുത്തി ഗാറ്റിംഗിന്റെ ഓഫ് സ്റ്റംപിളക്കിയ ആ പന്ത് നൂറ്റാണ്ചിലെ പന്തെന്ന വിശേഷണത്തിന് അര്‍ഹമാവുകയും ചെയ്തു. ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ കെ എല്‍ രാഹുലിനെ ബൗള്‍ഡാക്കിയ ആദില്‍ റഷീദിന്റെ പന്തിനെച്ചൊല്ലിയാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ സജീവ ചര്‍ച്ച.

 • Dharmasena

  CRICKET12, Sep 2018, 11:35 AM IST

  എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് ധര്‍മസേന; ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം

  എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് കളിക്കാരനെന്ന നിലയിലും അമ്പയറെന്ന നിലയിലു ശ്രദ്ധേയനായ ശ്രീലങ്കയുടെ കുമാര ധര്‍മസേന. ഇന്ത്യാ-ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച അമ്പയറിംഗിന്റെ പേരില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ അടക്കം പ്രശംസ ഏറ്റുവാങ്ങിയ ധര്‍മസേന ഐസിസിയുടെ എലൈറ്റ് പാനല്‍ അമ്പയറാണ്.

   

 • Rishabh Pant

  CRICKET12, Sep 2018, 11:07 AM IST

  ആ അപൂര്‍വ റെക്കോര്‍ഡും സ്വന്തം പേരിലാക്കി റിഷഭ് പന്ത്; ധോണിയെയും മറികടന്നു

  ഒരു സിക്സിലൂടെയായിരുന്നു റിഷഭ് പന്ത് തന്റെ ടെസ്റ്റ് കരിയര്‍ തുടങ്ങിയത്. മറ്റൊരു സിക്സിലൂടെ തന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയും കണ്ടെത്തി. ഇതോടെ പന്ത് സ്വന്തമാക്കിയത് ഒരു അപൂര്‍വനേട്ടം കൂടിയാണ്. ഇംഗ്ലണ്ടില്‍ സെഞ്ചുറി അടിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന ചരിത്ര നേട്ടം.

   

 • Alaister Cook

  CRICKET11, Sep 2018, 5:23 PM IST

  ആ ഇന്ത്യന്‍ ബൗളറോട് നന്ദിയുണ്ടെന്ന് കുക്ക്

  ടെസ്റ്റ് പരമ്പരയില്‍ അലിസ്റ്റര്‍ കുക്കിനെ വലച്ച ഇന്ത്യന്‍ ബൗളര്‍ ആരായിരിക്കും. ഇഷാന്ത് ശര്‍മയെന്നാണ് ഉത്തരമെങ്കില്‍ തെറ്റി. കുക്ക് തന്നെ പറയുന്നത് തന്നെ ഈ പരമ്പരയില്‍ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ജസ്പ്രീത് ബൂംമ്രയാണെന്നാണ്.

   

 • Kohli root icc

  CRICKET11, Sep 2018, 12:42 PM IST

  നാണക്കേടിന്റെ അമരത്ത് കോലിയും റൂട്ടും; അഭിമാന നേട്ടവുമായി വിഹാരി

  രണ്ടര മാസം നീണ്ടശ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ഇന്നിംഗ്സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഗോള്‍ഡന്‍ ഡക്കായതോടെ പിറന്നത് അപൂര്‍വ റെക്കോര്‍ഡ്. ഈ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടും നേരിട്ട മൂന്നാം പന്തില്‍ പൂജ്യനായി പുറത്തായിരുന്നു. ഇതാദ്യമായാണ് ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റില്‍ ഇരു ടീമിന്റെയും ക്യാപ്റ്റന്‍മാര്‍ പൂജ്യത്തിന് പുറത്താവുന്നത്.

 • Rishab Pant Miss

  CRICKET10, Sep 2018, 11:49 AM IST

  വിക്കറ്റിന് പിന്നില്‍ ഇന്ത്യക്ക് നാണക്കേടിന്റെ 'സെഞ്ചുറി'

  ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്ന ഇന്ത്യന്‍ ടീമിന് ടെസ്റ്റ് ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോര്‍ഡ്. വിക്കറ്റ് കീപ്പര്‍മാരായി കളിച്ച ദിനേശ് കാര്‍ത്തിക്കും റിഷഭ് പന്തും കളിച്ച പരമ്പരയില്‍ ഇന്ത്യ ഇതുവരെ വഴങ്ങിയത് 100 ബൈ റണ്‍സാണ്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പരമ്പരയില്‍ 100 ബൈ റണ്‍സ് വഴങ്ങുന്നത്.

 • Virat Kohli 'mic drop' celebration in first Test between India and England in Birmingham

  CRICKET10, Sep 2018, 11:24 AM IST

  കോലിയെ കളിയാക്കി മുന്‍ ഇംഗ്ലീഷ് നായകന്‍; മറുപടിയുമായി ഇന്ത്യന്‍ ആരാധകര്‍

  ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കളിയാക്കി മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. കോലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് ഒപ്പം ലോകത്തിലെ ഏറ്റവും മോശം റിവ്യൂവറും എന്നായിരുന്നു വോണിന്റെ ട്വീറ്റ്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ കോലി എടുത്ത രണ്ട് ഡിആര്‍എസും തെറ്റായിപ്പോയിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു വോണിന്റെ ട്വീറ്റ്.

 • virendar sehwag

  CRICKET8, Sep 2018, 2:59 PM IST

  ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്തേക്ക് ടീമില്‍പ്പോലും ഇല്ലാത്ത താരത്തെ നിര്‍ദേശിച്ച് സെവാഗ്

  ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്ത് കൂട്ടയിടിയാണ്. മുരളി വിജയ്, ശീഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, കൗമാര താരം പൃഥ്വി ഷാ എന്നിവരാണ് ഈ സ്ഥാനത്തേക്ക് കടുത്ത മത്സരവുമായി രംഗത്തുള്ളത്. ഇംഗ്ലണ്ടില്‍ ഇതുവരെ അവസരം ലഭിക്കാതിരുന്ന പൃഥ്വി ഷാ ഒഴികെയുള്ള മൂന്നുപേരും മെച്ചപ്പെട്ട പ്രകടനമല്ല ഇതുവരെ പുറത്തെടുത്തത്. ആദ്യ മൂന്ന് ടെസ്റ്റിനുശേഷം മോശം പ്രകടനത്തിന്റെ പേരില്‍ മുരളി വിജയ്‌യെ ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്തു. അഞ്ചാം ടെസ്റ്റില്‍ പൃഥ്വി ഷാക്ക് അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും രാഹുലിനെയും ധവാനെയും തന്നെ ഓപ്പണറാക്കി നിലനിര്‍ത്തി.

 • Dhawan Dance

  CRICKET8, Sep 2018, 2:32 PM IST

  ബൗണ്ടറി ലൈനില്‍ ധവാന്റെ ബാംഗ്ര; കമന്ററി ബോക്സില്‍ ഹര്‍ഭജന്റെയും

  ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ആദ്യദിനത്തിലെ ആദ്യ രണ്ടു സെഷനും ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ മുഖം മങ്ങിയിരുന്നു. 123/1 എന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട് ചായക്ക് പിരിഞ്ഞത്. അവസാന ടെസ്റ്റില്‍ ആശ്വാസജയം തേടിയിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ ഇതോടെ നിരാശരായി. എന്നാല്‍ ചായക്കുശേഷമുള്ള അവസാന സെഷനില്‍ പേസ് ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ ഇംഗ്ലണ്ടിന്റെ ആറു വിക്കറ്റുകള്‍ പൊടുന്നനെ നിലംപൊത്തി.