ഇന്ത്യ ന്യൂസിലന്‍ഡ്
(Search results - 366)CricketNov 11, 2020, 5:19 PM IST
ന്യൂസിലന്‍ഡിലെ ക്രിക്കറ്റ് മത്സരങ്ങളുടെ ഇന്ത്യയിലെ സ്ട്രീമിംഗ് ഇനി ആമസോണ്‍ പ്രൈമിലൂടെ
2025-26 വരെ ന്യൂസിലന്‍ഡില്‍ നടക്കുന്ന എല്ലാ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളുടെയും ഇന്ത്യയിലെ ലൈവ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി ആമസോണ്‍ പ്രൈം. ഈ പ്രഖ്യാപനത്തോടെ ഒരു പ്രമുഖ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് എക്സ്ക്ലൂസീവ് ലൈവ് ക്രിക്കറ്റ് അവകാശങ്ങള്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ സ്ട്രീമിംഗ് സേവനമായി ആമസോണ്‍ പ്രൈം വീഡിയോ മാറി.
IPL 2020Sep 30, 2020, 9:39 PM IST
ഫീല്‍ഡില്‍ പറക്കും പറവയായി സഞ്ജു, കമിന്‍സിനെ വീഴ്ത്തിയ സഞ്ജുവിന്റെ വണ്ടര്‍ ക്യാച്ച്
ബാറ്റുകൊണ്ടു മാത്രമല്ല, ഫീല്‍ഡിലും തന്റെ സാന്നിധ്യം അറിയിക്കാന്‍ സഞ്ജു സാംസണ് പ്രത്യേക മിടുക്കുണ്ട്. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയില്‍ ബൗണ്ടറിയില്‍ വായുവില്‍ പറന്ന് സഞ്ജു സിക്സ് സേവ് ചെയ്യുന്നതുകണ്ട് ക്യാപ്റ്റന്‍ വിരാട് കോലിപോലും എഴുന്നേറ്റ് നിന്ന് കൈയടിച്ചതാണ്.
CricketApr 25, 2020, 6:20 PM IST
വിണ്ടുമൊരു അവസരം ലഭിച്ചാല്‍ ആ മത്സരഫലം മാറ്റിമറിക്കാനാണ് ആഗ്രഹമെന്ന് കെ എല്‍ രാഹുല്‍
വീണ്ടും ഒരു അവസരം ലഭിക്കുകയാണെങ്കില്‍ 2019 ഏകദിന ലോകകപ്പിലെ സെമിഫൈനല്‍ മത്സരഫലം മാറ്റിമറിക്കാനാണ് ആഗ്രഹമെന്ന് ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍. 2019 ഏകദിന ലോകകപ്പ് സെമിയല്‍ ഇന്ത്യ, ന്യൂസിലന്‍ഡിനോട് തോറ്റതിനെക്കുറിച്ചായിരുന്നു ചാറ്റ് ഷോയില്‍ പങ്കെടുക്കവെ രാഹുലിന്റെ പരാമര്‍ശം.
CricketMar 27, 2020, 5:02 PM IST
അവിടെയൊന്നും ജയിക്കാതെ ടെസ്റ്റില്‍ ഇന്ത്യ എങ്ങനെ ഒന്നാം നമ്പറാവും: ചോദ്യവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍
ടെസ്റ്റിലെ ഇന്ത്യയുടെ ഒന്നാം റാങ്കിനെക്കുറിച്ച് സംശങ്ങളുന്നയിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ ഓപ്പണിംഗ്
ഇതിഹാസവുമായ വസീം ജാഫര്‍. ന്യൂസിലന്‍ഡ് പര്യടനത്തില്‍ എല്ലാ മേഖലയിലും മികച്ച താരങ്ങളുണ്ടായിട്ടും ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യസമ്പൂര്ണ തോല്‍വി വഴങ്ങിയത് തീര്‍ത്തും നിരാശാജനകമാണെന്ന് വസീം ജാഫര്‍ ഇന്ത്യാ ടുഡേയോട് പഞ്ഞു.
CricketMar 4, 2020, 11:01 PM IST
ക്രീസില്‍ വെറുതെ നില്‍ക്കാനാണെങ്കില്‍ സെക്യൂരിറ്റിയെ വിളിച്ചാല്‍ പോരെ; രഹാനെക്കെതിരെ ആഞ്ഞടിച്ച് മുന്‍ താരം
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിംഗില്‍ നിറം മങ്ങിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം സന്ദീപ് പാട്ടീല്‍. ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റിലെ നാല് ഇന്നിംഗ്സുകളില്‍ നിന്നായി21.50 ശരാശരിയില്‍ 91 റണ്‍സ് മാത്രമാണ് രഹാനെ നേടിയത്.
CricketMar 3, 2020, 5:20 PM IST
30 കടന്നാല്‍ കാഴ്ച കുറയും; കോലിക്ക് ഉപദേശവുമായി മുന്‍ നായകന്
ന്യൂസിലന്‍ഡ് പര്യടനത്തില്‍ ബാറ്റിംഗില്‍ ശോഭിക്കാതിരുന്ന ഇന്ത്യന്‍ നായകന് വിരാട് കോലിക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ നായകന് കപില്‍ ദേവ്. പ്രായം 30 കടന്നാല്‍ റിഫ്ലെക്സുകളും കാഴ്ചശക്തിയും കുറയുമെന്നും ഇത് മറികടക്കാന്‍ കോലി കഠിന പരിശീലനം ചെയ്യണണമെന്നും കപില്‍ പറഞ്ഞു.
CricketMar 2, 2020, 8:53 PM IST
ന്യൂസിലന്‍ഡിനെതിരായ പരമ്പര നഷ്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്ഥാനം
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കമില്ല. ഒമ്പത് ടെസ്റ്റില്‍ ഏഴ് ജയവും രണ്ട് തോല്‍വിയുമായി ഇന്ത്യ 360 പോയന്റുമായാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 296 പോയന്റുമായി ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത്.
CricketMar 2, 2020, 7:40 PM IST
സെക്കന്‍ഡ് ഇന്നിംഗ്സ് സ്റ്റാറായിട്ടും ഷമി മൂന്നോവര്‍ മാത്രമെറിയാനുള്ള കാരണം വ്യക്തമാക്കി ബിസിസിഐ
രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 132 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരാനായി ന്യൂസിലന്‍ഡ് ക്രീസിലിറങ്ങിയപ്പോഴും ഇന്ത്യന്‍ ആരാധകര്‍ക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ എപ്പോഴും വീറോടെ പന്തെറിയാറുള്ള മുഹമ്മദ് ഷമിയുടെ സാന്നിധ്യമായിരുന്നു ആ പ്രതീക്ഷകള്‍ ജ്വലിപ്പിച്ചത്.
CricketMar 2, 2020, 7:17 PM IST
കോലിക്കെതിരെ വാളെടുക്കുന്നവരുടെ വായടപ്പിച്ച് പാക് മുന്‍ നായകന്
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാന്‍ കഴിയാതിരുന്ന ഇന്ത്യന്‍ നായകന് വിരാട് കോലിയെ വിമര്‍ശിക്കുന്നവരുടെ വായടപ്പിച്ച് പാക് മുന്‍ നായകന് ഇന്‍സമാം ഉള് ഹഖ്. കോലിയുടെ ബാറ്റിംഗ് ടെക്നിക്കിനെക്കുറിച്ച് ഒരുപാട് പേര് സംസാരിക്കുന്നുണ്ട്. സത്യത്തില്‍ ഇതൊക്കെ കേട്ടിട്ട് അത്ഭുതമാണ് തോന്നുന്നത്. 70 രാജ്യാന്തര സെഞ്ചുറികള്‍ സ്വന്തമാക്കിയ കളിക്കാരന്റെ ടെക്നിക്കിനെയാണ് ചിലര്‍ വിമര്‍ശിക്കുന്നതെന്നും ഇന്‍സമാം പറഞ്ഞു.
CricketMar 2, 2020, 6:28 PM IST
ആരെയും ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തേണ്ട; യുവതാരത്തെ പിന്തുണച്ച് കോലി
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിംഗില്‍ വീണ്ടും പരാജയപ്പെട്ട യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ പിന്തുണച്ച് ക്യാപ്റ്റന്‍ വിരാട് കോലി. ഏതെങ്കിലും താരത്തെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ടീം എന്ന നിലയില്‍ മികച്ച പ്രകടനമല്ല ഇന്ത്യ കാഴ്ചവെച്ചതെന്നും മത്സരശേഷം കോലി പറഞ്ഞു.
CricketMar 2, 2020, 5:27 PM IST
എങ്ങനെയും വിക്കറ്റ് വീഴ്ത്താനായി ടീം ഇന്ത്യയുടെ കുതന്ത്രം; കോലിയെ ശാസിച്ച് അമ്പയര്‍
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 132 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ കിവീസ് ഓപ്പണര്‍മാര്‍ ബാറ്റ് വീശുന്നതിനിടെ ഒരു വിക്കറ്റെങ്കിലും വീഴ്ത്താനായി അവസാനത്തെ അടവും പുറത്തെടുത്ത് ഇന്ത്യന്‍ ടീം. ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിംഗ്സിന്റെ നാലാം ഓവറിലായിരുന്നു സംഭവം.
CricketMar 2, 2020, 4:57 PM IST
ന്യൂസിലന്‍ഡില്‍ നാണംകെട്ടു; പിന്നാലെ മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത് കോലി
ഞാനാണ് ചോദ്യം ചോദിച്ചതെന്ന് മാധ്യമ പ്രവര്ത്തകന് മറുപടി പറഞ്ഞു. കോലി അതിനും യോജിച്ച മറുപടി അല്ല പറഞ്ഞത്. ഞാന്‍ നിങ്ങളോട് ഉത്തരം ചോദിക്കുകയാണെന്നായിരുന്നു കോലിയുടെ മറുപടി.
CricketMar 1, 2020, 12:29 PM IST
ബൗളിംഗിലും ജഡേജയുടെ വിസ്മയം; മാന്ത്രിക വിക്കറ്റ് കണ്ടമ്പരന്ന് ആരാധകര്‍-വീഡിയോ
ഫീല്‍ഡിംഗില്‍ മാത്രമല്ല, ബൗളിംഗിലും ജഡേജയുടെ മിന്നലാക്രമണം. നേടിയ രണ്ട് വിക്കറ്റുകളില്‍ ഒന്ന് വിസ്മയ ബോള്‍ എന്ന വിശേഷണം നേടി.
CricketMar 1, 2020, 12:07 PM IST
ബോള്‍ട്ട് ഇളകി; രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച
ഏഴ് റണ്‍സ് ലീഡ് നേടി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ 90-6 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. ഇന്ത്യക്കിപ്പോള്‍ ആകെ 97 റണ്‍സ് ലീഡാണുള്ളത്.
CricketMar 1, 2020, 11:21 AM IST
'സൂപ്പര്മാന് ക്യാച്ച്'; ജഡേജ എക്കാലത്തെയും മികച്ച ഫീല്‍ഡറെന്ന് വാഴ്ത്തിപ്പാടി ആരാധകര്‍
വാലറ്റത്ത് ഇന്ത്യക്ക് ഭീഷണിയുയര്‍ത്തിയിരുന്ന നീല്‍ വാഗ്നറെയാണ് ജഡേജ പുറത്താക്കിയത്. പിന്നാലെ ജഡേജക്ക് എക്കാലത്തെയും ഫീല്‍ഡര്‍ എന്ന വിശേഷണവുമായി ആരാധകര്‍ രംഗത്തെത്തി.