ഇന്‍ടു ദി വൈല്‍ഡ്  

(Search results - 2)
  • <p>akshay kumar</p>

    spice11, Sep 2020, 12:30 AM

    'ദിവസവും ഗോമൂത്രം കുടിക്കാറുണ്ട്'; ശീലത്തിന്‍റെ കാരണം വെളിപ്പെടുത്തി അക്ഷയ് കുമാര്‍

    ബെയര്‍ ഗ്രില്‍സ് അവതാരകനാവുന്ന, ഡിസ്‍കവറി ചാനലിന്‍റെ പ്രശസ്ത അഡ്വഞ്ചര്‍ ഷോ ആയ ഇന്‍ടു ദി വൈല്‍ഡിന്‍റെ പുതിയ എപ്പിസോഡില്‍ അക്ഷയ് കുമാര്‍ പങ്കെടുക്കുന്നുണ്ട്. അതിന്‍റെ പ്രചരണാര്‍ഥമാണ് ഇന്‍സ്റ്റഗ്രാം ലൈവ് സെഷന്‍ സംഘടിപ്പിച്ചത്

  • undefined

    spice20, Jun 2020, 2:49 PM

    'ഇന്‍ടു ദി വൈല്‍ഡി'ലെ മാജിക് ബസിനെ റാഞ്ചിയെടുത്ത് അധിക‍ൃതര്‍


    നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥകളെ നിരാകരിച്ച് പ്രകൃതിയില്‍ സ്വയം അലിഞ്ഞില്ലാതായി ജീവിക്കാന്‍ മനസിലെങ്കിലും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അത്തരത്തിലൊരു ആത്മാന്വേഷണത്തിന്‍റെ കഥയാണ് ഇന്‍ടു ദി വൈല്‍ഡ് എന്ന ഹോളിവുഡ് സിനിമ പറയുന്നത്. 1996 ല്‍ ഇറങ്ങിയ ജോണ്‍ ക്രാകൗറിന്‍റെ 'ഇന്‍ടു ദി വൈല്‍ഡ്' എന്ന പേരില്‍ ഇറങ്ങിയ പുസ്തകത്തെ അടിസ്ഥാനമാക്കി സീന്‍ പെന്‍ സംവിധാനം ചെയ്ത അമേരിക്കന്‍ അഡ്വന്‍ഞ്ചര്‍ ഡ്രാമാ സിനിമ 'ഇന്‍ടു ദി വൈല്‍ഡ്' 2007 ലാണ് പുറത്തിറങ്ങിയത്. സിനിമ പുറത്തിറങ്ങി പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. 1990 കളില്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്ന് അലാസ്കയുടെ നിഗൂഢതയിലേക്ക് നടന്നുകയറിയ ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‍ലസിന്‍റെ (1968 ഫെബ്രു 12 - 1992 ആഗസ്റ്റ് 18) കഥയാണ് പുസ്തകം പറയുന്നത്. എമിലി ഹിര്‍സ്ച്ച് ആണ് സിനിമയില്‍ ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‍ലസിനെ അഭിനിയിച്ച് ഫലിപ്പിക്കുന്നത്. ഏറെ നിരൂപക ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രം 56 മില്യണ്‍ ഡോളറാണ് മൊത്തത്തില്‍ വാരിക്കൂട്ടിയത്. സംഗീതത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ചിത്രം നേടുകയും ചെയ്തു. 

    1992 ഏപ്രിലില്‍ ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‍ലസ് അലാസ്കയിലെ ഡിനെല്‍ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചേര്‍ന്നു. യാതൊരുവിധ തയ്യാറെടുപ്പുകളുമില്ലാതെ എത്തിയ ക്രിസ്റ്റഫര്‍ അവിടെ കണ്ട ഉപേക്ഷിക്കപ്പെട്ട ബസില്‍ കൂടാരമൊരുക്കി. അയാള്‍ അതിന് 'മാജിക് ബസ്' എന്ന് പേരിട്ടു. കാടിന്‍റെ വന്യതയില്‍ വേട്ടയാടിയും പുസ്തകം വായിച്ചും പ്രകൃതിയില്‍ അലിഞ്ഞ് അയാള്‍ ജീവിച്ചു. ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‍ലസിന്‍റെ ജീവിതം സിനിമയില്‍ എമിലി ഹിര്‍സ്ച്ച് ജീവിച്ച് തീര്‍ക്കുകയായിരുന്നു. അന്ന് ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‍ലസ് ഉപയോഗിച്ച  ആ മാജിക് ബസാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.