എംസി കമറുദ്ദീൻ
(Search results - 45)KeralaJan 14, 2021, 1:35 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം സി കമറുദീന് 11 വഞ്ചന കേസുകളിൽ കൂടി ജാമ്യം
എംഎൽഎക്ക് ജാമ്യം കിട്ടിയ കേസുകളുടെ എണ്ണം 37 ആയി. എന്നാൽ, നൂറിലധികം കേസുകളില്‍ പ്രതി ചേർത്ത കമറുദ്ദീന് മുഴുവൻ കേസുകളിലും ജാമ്യം കിട്ടിയാലേ പുറത്തിറങ്ങാനാകൂ.
KeralaJan 12, 2021, 3:19 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം.സി.കമറുദ്ദീൻ എംഎൽഎയ്ക്ക് കൂടുതൽ കേസുകളിൽ ജാമ്യം
ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പിനിരയായ 24 പേർ നൽകിയ കേസുകളിലാണ് ഹൊസ്ദുർഗ്ഗ് മജിസ്ട്രേറ്റ് കോടതി കമറുദ്ദീന് ജാമ്യം നൽകിയത്.
KeralaJan 4, 2021, 12:06 PM IST
എംസി കമറുദ്ദീൻ എംഎൽഎയ്ക്ക് മൂന്ന് കേസുകളിൽ ജാമ്യം, പുറത്തിറങ്ങാനാവില്ല
കാസർകോട് ഫാഷൻ ജ്വല്ലറി തട്ടിപ്പ് കേസിൽ വിചാരണ തടവുകാരനായ എംഎൽഎ, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്
KeralaNov 27, 2020, 5:54 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: ഏഴ് കേസുകളിൽ കൂടി കമറുദ്ദീനെ അറസ്റ്റ് ചെയ്തു
കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി കമറുദ്ദീനെ ഇന്ന് ചോദ്യം ചെയ്തിരുന്നു.
KeralaNov 21, 2020, 9:07 AM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ്
ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീൻ എംഎൽഎക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ.
KeralaNov 20, 2020, 6:42 AM IST
എം സി കമറുദ്ദീന് ഹൃദ്രോഗം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടർമാർ
ആൻജിയോ ഗ്രാം പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
KeralaNov 18, 2020, 4:08 PM IST
എംസി കമറുദ്ദീൻ എംഎൽഎയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
ഇന്ന് ഉച്ചക്ക് 3 മണിയോടെ എംഎൽഎയുടെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചിരുന്നു. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ പൂക്കോയ തങ്ങളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. എംഎൽഎക്കൊപ്പം കൂട്ടുപ്രതിയാണ്...
KeralaNov 12, 2020, 6:29 AM IST
ജ്വല്ലറി തട്ടിപ്പ് കേസ്: കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന് നല്കിയ ഹർജിയിൽ വിധി ഇന്ന്
തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം കമറുദ്ദീനാണെന്നും നിക്ഷേപകരെ വലയിലാക്കാൻ പ്രതി തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചെന്നും സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
KeralaNov 10, 2020, 1:43 PM IST
ജ്വല്ലറി തട്ടിപ്പ് കേസ്: എം സി കമറുദ്ദീനെ ചോദ്യം ചെയ്യുന്നു, നിക്ഷേപകരുടെ പണം വിനിയോഗിച്ചതില്‍ അന്വേഷണം
ചോദ്യം ചെയ്യലിനോട് എം സി കമറുദ്ദീന് സഹകരിക്കുന്നതായാണ് വിവരം. കൂടുതൽ കേസുകളിൽ കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.
KeralaNov 10, 2020, 6:43 AM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: എംഎൽഎ കമറുദ്ദീനെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യും
കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ചോദ്യം ചെയ്യൽ. കൂടുതൽ കേസുകളിൽ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.
Malabar manualNov 9, 2020, 7:17 PM IST
വെറും ബിസിനസ് തട്ടിപ്പെന്ന് പറഞ്ഞ് കൈ കഴുകാനാകുമോ ലീഗിന്...
എംസി കമറുദ്ദീൻ എംഎൽഎ പ്രതിയായ ജ്വല്ലറിനിക്ഷേപ തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് മുസ്ലിം ലീഗ് പറയുന്നത്. ശരിക്കും ലീഗിന് ഈ വിഷയങ്ങളിൽ കുറ്റബോധമുണ്ടോ?
KeralaNov 9, 2020, 3:59 PM IST
ജ്വല്ലറി തട്ടിപ്പ് കേസ്; എം സി കമറുദ്ദീനെ കസ്റ്റഡിയില്‍ വിട്ടു
ജ്വല്ലറി തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കമറുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പതിനൊന്നാം തീയതിയിലേക്ക് മാറ്റി.
KeralaNov 9, 2020, 7:13 AM IST
കമറുദ്ദീനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം, ഹർജി കോടതിയിൽ, കൂട്ടുപ്രതി ഒളിവിൽ തന്നെ
കൂടുതൽ കേസുകളുള്ളതിനാൽ കൂടുതൽ ചോദ്യം ചെയ്യലിനും കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനുമാണ് കസ്റ്റഡി അപേക്ഷ നൽകുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
KeralaNov 8, 2020, 5:24 PM IST
പൂക്കോയ തങ്ങൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; കമറുദ്ദീനെ കസ്റ്റഡിയിൽ വേണമെന്നും ആവശ്യം
കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അപേക്ഷ നൽകി. കാഞ്ഞങ്ങാട് മജിസ്ട്രേറ്റിനാണ് പ്രത്യേക അന്വേഷണ സംഘം അപേക്ഷ നൽകിയത്.
KeralaNov 8, 2020, 9:45 AM IST
അറസ്റ്റിന് ശേഷവും പുതിയ കേസുകൾ, കമറുദ്ദീനെതിരെ പുതിയ രണ്ട് കേസുകൾ കൂടി
വലിയപറമ്പ്, തൃക്കരിപ്പൂർ സ്വദേശികളിൽ നിന്നും യഥാക്രമം 11 ലക്ഷവും 16 ലക്ഷവും നിക്ഷേപമായി വാങ്ങി തിരിച്ചു നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. ഒളിവിലായ പൂക്കോയ തങ്ങളും ഈ കേസുകളിൽ കമറുദ്ദീൻ എംഎൽഎയുടെ കൂട്ടുപ്രതിയാണ്.