എല്ലാം ശരിയാകും  

(Search results - 6)
 • undefined

  viral17, Sep 2020, 1:09 PM

  'ദേ.. ഇവിടെ ഇച്ചിരൂടെ വെളുക്കാനുണ്ട്...'; വെളുവെളാവെളുത്ത ചാണ്ടി സാര്‍ ട്രോളുകള്‍


  ആറ് മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പാണ്. അതിനായുള്ള തയ്യാറെടുപ്പ് ഭരണ-പ്രതിപക്ഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 'എല്‍എഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും' എന്ന മുദ്രാവാക്യമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ ഉയര്‍ന്ന് കേട്ടത്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പിനും ആറ് മാസങ്ങള്‍ക്ക് മുന്നേ മുന്‍മുഖ്യമന്ത്രിയുടെ അപദാനകഥകള്‍ ആരംഭിച്ചു കഴിഞ്ഞു. അദ്ദേഹം ആദ്യമായി നിയമസഭാ സാമാജികനായതിന്‍റെ 50 -ാം വാര്‍ഷികമാണ്. മിക്ക മാധ്യമങ്ങളും ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സാമാജികനായുള്ള അമ്പതാം വാര്‍ഷികം ഏറെ പ്രാധാന്യത്തോടെ തന്നെ ചെയ്തു. പക്ഷേ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തുള്ള പ്രത്യേക കഥകള്‍ 'പിആര്‍ വര്‍ക്കാ'ണെന്നാണ് പൊതു സംസാരം. പ്രത്യേകിച്ച് മുഖ്യമന്ത്രിയാകാനായി കണ്ണിലെണ്ണയെഴിച്ച് കഴിഞ്ഞ നാല് വര്‍ഷമായി ഭരണപക്ഷത്തിനെതിരെ മുന്‍നിരയില്‍ നിന്ന് 'അറഞ്ചം പുറഞ്ചം' പോരാടിയിരുന്ന രമേശ് ചെന്നിത്തലജിയുള്ളപ്പോള്‍. ഏതായാലും മാധ്യമങ്ങളുടെ വെളുപ്പിക്കല്‍ കഴിഞ്ഞ് തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴേക്കും കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാണ്ടായ കുട്ടിയുടെ അവസ്ഥയാകുമോ ചാണ്ടി സാറിനെന്നാണ് ഇനി കാണാനുള്ളതെന്ന് ട്രോളന്മാരും. കാണാം ആ വെളുപ്പിച്ചെടുത്ത ട്രോളുകള്‍. 
   

 • undefined

  Kerala28, Jul 2020, 3:30 PM

  ചെലപ്പോ ശര്യാവും ചെലപ്പോ ശര്യാവില്ല; കാണാം എല്ലാം ശരിയായ ട്രോളുകള്‍ !!

  അഞ്ച് വര്‍ഷം മുമ്പ് കേരളത്തിലങ്ങോളമിങ്ങോളം മലയാളികള്‍ കേട്ട ഒരു പരസ്യവാചകമായിരുന്നു "എല്‍ഡിഎഫ് വരും എല്ലാം ശരിയാകും" എന്നത്. ഇടത് മുന്നണിയുടെ ഇത് വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും പോപ്പുലറായ പരസ്യവാചകമായിരുന്നു അത്. കേരളത്തിലങ്ങോളമിങ്ങോളം ആ പരസ്യവാചക പോസ്റ്ററുകള്‍ നിറഞ്ഞു നിന്നു. ഇന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുന്നു. കാര്യങ്ങളെല്ലാം ശരിയായോ എന്ന് അന്വേഷിക്കനുള്ള തെരഞ്ഞെടുപ്പ് അടുക്കാറായി. അപ്പോഴാണ് അപ്രതീക്ഷിതമായി ആ പഴയ പരസ്യവാചകം വീണ്ടും വൈറലാകുന്നത്. പക്ഷേ ചെറിയ ചില വ്യത്യാസങ്ങളുണ്ടെന്ന് മാത്രം. ഇപ്പോഴത്തെ പരസ്യവാചകത്തിന്‍റെ ഉടമ പക്ഷേ സിപിഎം അല്ല. മറിച്ച് മലപ്പുറം കീഴിശ്ശേരിയിലെ മുഹമ്മദ് ഫായിസ് എന്ന നാലാം ക്ലാസുകാരനാണ് പുതിയ വാചകങ്ങളുടെ ഉടമ. 
  ലോക്ഡൗണ്‍ കാലത്തെ ചെറിയൊരു വീഡിയോ നിര്‍മ്മാണമായിരുന്നു സംഭവം. പക്ഷേ ഫായിസ് ഉണ്ടാക്കാനുദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ വന്നില്ല. എന്നാല്‍ ഒരു മടിയും കൂടാതെ 'ചിലപ്പോ ശര്യാവും ചിലപ്പോ ശര്യാവില്ലെ'ന്ന് പറഞ്ഞ് ഫായിസ് തന്‍റെ വീഡിയോ അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഫായിസിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. അങ്ങനെ ആ വാക്കുകള്‍ ട്രോളന്മാരും ഏറ്റെടുത്തു. കാണാം ആ ചിലപ്പോള്‍ മാത്രം ശരിയാവുന്ന ട്രോളുകള്‍.

 • levitt

  International24, Mar 2020, 10:53 PM

  എല്ലാം ശരിയാകും, കൊവിഡ് 19 പകര്‍ച്ച വ്യാധി ഉടന്‍ അവസാനിക്കും: കേരളത്തില്‍ സമരക്കാര്‍ തടഞ്ഞ നൊബേല്‍ ജേതാവ്

  മൊത്തം കണക്ക് അസ്വസ്ഥപ്പെടുത്തുന്നതാണ്. എന്നാല്‍ രോഗ ബാധയേല്‍ക്കുന്നവരുടെ എണ്ണത്തിലുള്ള വളര്‍ച്ച താഴേക്കാണ്. സാമൂഹിക അകലമാണ് രോഗവ്യാപനം തടയാനുള്ള ഫലപ്രദമായ മാര്‍ഗം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഫലം ചെയ്യും.
   

 • ellam sariyakum

  News16, Nov 2019, 6:57 PM

  'എല്ലാം ശരിയാകും'; ജിബു ജേക്കബിന്റെ ആസിഫ് അലി ചിത്രം വരുന്നു

  സിനിമയിലാവട്ടെ ജീവിതത്തിലാവട്ടെ രാഷ്ട്രീയത്തിലാവട്ടെ, സൗഹൃദവും സ്‌നേഹവും വിശ്വാസവും ഒന്നിക്കുമ്പോള്‍.. 'എല്ലാം ശരിയാകും'. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് ജിബു ജേക്കബും ആസിഫ് അലിയും ഫേസ്ബുക്കില്‍ കുറിച്ചു.
   

 • Priyanka will adopt Prashant Kishore formula in uttar pradesh

  news10, Feb 2019, 11:11 PM

  'പ്രിയങ്ക വരും എല്ലാം ശരിയാകും'; യുപിയില്‍ കോണ്‍ഗ്രസ് 40 സീറ്റ് വരെ നേടുമെന്ന് പി എൽ പുനിയ

  എന്നാല്‍ പ്രിയങ്ക ഫാക്ടറിൽ ആശങ്കയില്ലെന്നാണ് ബിജെപിയുടെയും എസ് പി - ബി എസ് പി സഖ്യത്തിന്‍റെയും പ്രതികരണം

 • blade mafia new

  10, Jan 2017, 6:39 PM

  ഓപ്പറേഷന്‍ കുബേര വഴിയാധാരം; സംസ്ഥാനത്ത് വീണ്ടും ബ്ലേഡ് മാഫിയ

  തിരുവനന്തപുരം: ഓപ്പറേഷന്‍ കുബേരയില്‍ തുടര്‍നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കാത്തതിനാല്‍ സംസ്ഥാനത്ത് ബ്ലേഡ് മാഫിയ വീണ്ടും തലപൊക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കടംവാങ്ങിയ ആളുടെ ആധാരം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടി . കേസുകള്‍ ഒത്തുതീർക്കാൻ പൊലീസ് വൻ കോഴ കൈപ്പറ്റിയെന്ന് പരാതിക്കാർ. പൊലീസ് ലുക്കൗട്ട് നോട്ടീസില്‍ പേരുള്ള കുബേരന്മാര്‍ വരെ നാട്ടില്‍ വിലസി നടക്കുന്നു. പഴയകേസുകള്‍ കുത്തിപൊക്കിയും, പുതിയ കഴുത്തറപ്പന്‍ പലിശ നിരക്കുകള്‍ ഈടാക്കിയും നോട്ട് പ്രതിസന്ധിക്കാലത്തും  കുബേരന്മാര്‍ അരങ്ങുവാഴുകയാണ്. ഓപ്പറേഷന്‍ കുബേരയുടെ മറവില്‍ കേസുകള്‍ ഒത്തുതീര്‍ക്കാന്‍ പോലീസും വന്‍ തുക  കോഴ കൈപ്പറ്റിയതായി പരാതിക്കാര്‍ വെളിപ്പെടുത്തുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഓപ്പറേഷന്‍ കുബേരയില്‍  തുടര്‍നടപടികളുമില്ല. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.