എഴുത്ത്
(Search results - 21)viralJan 18, 2021, 5:03 PM IST
' ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ' എന്ന കേരളീയ അടുക്കള; കാണാം ട്രോളുകള്‍
1929 ലാണ് കേരളീയ സാംസ്കാരിക ബോധത്തെ അടിമുടി മാറ്റി മറിച്ചുകൊണ്ട് വി ടി ഭട്ടതിരിപ്പാടിന്റെ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ' എന്ന നാടകം രചിക്കപ്പെടുന്നത്. ഒരു പ്രബല സമുദായത്തിനകത്ത് പൊതിഞ്ഞു സൂക്ഷിച്ചിരുന്ന സാംസ്കാരിക ജീര്‍ണ്ണതയെ സമൂഹത്തിന് മുന്നിലേക്ക് തുറന്ന് കാണിക്കുന്നതായിരുന്നു വിടിയുടെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം. ആ നാടകം കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ അരങ്ങ് തകര്‍ത്തു. പേര് അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കാണെങ്കിലും നാടകത്തില്‍ സ്ത്രീ വേഷം അഭിനയിക്കാന്‍ പുരുഷന്മാര് മാത്രമേ അക്കാലത്ത് ഉണ്ടായിരുന്നൊള്ളൂ. ആ ചരിത്ര നാടകം വെളിച്ചം കണ്ടിട്ട് ഒരു നൂറ്റാണ്ടാവാന്‍ ഇനി വെറും 8 വര്‍ഷം മതി. അതിനിടെ മലയാളിയുടെ സാംസ്കാരിക ബോധത്തെ പൊള്ളിച്ച് കൊണ്ട് ഒരു സിനിമ പുറത്തിറങ്ങിയിരിക്കുന്നു ' ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രമാണ് ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമ. ' ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. എന്ന സിനിമ നല്ലതോ മോശമോ എന്നതിനേക്കാള്‍, സിനിമ ഇറങ്ങിയതിന് ശേഷമുണ്ടായ പ്രതികരണങ്ങളില്‍ നിന്ന് കേരളീയര്‍ ഇപ്പോഴും 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ' എന്ന നാടകമെഴുതപ്പെട്ട കാലഘട്ടത്തില്‍ തന്നെ കുടുങ്ങികിടക്കുകയാണെന്ന് തോന്നും. സാംസ്കാരികമായ ഒന്നിത്യത്തെ കുറിച്ച് വാചാലമാകുന്നതിനപ്പുറം സ്വന്തം വീടില് മലയാളി അടുക്കളകള്‍ എന്നും അരങ്ങത്തേക്ക് വരാന്‍ അനുവദിക്കാതെ തളച്ചിടപ്പെട്ട സ്ത്രീകളുടെ ഇടങ്ങള്‍ മാത്രമായി ഒതുങ്ങുന്നു. നുകൂലിച്ചും പ്രതികൂലിച്ചും നിരവധി എഴുത്തുകളാണ് സിനിമയുമായി ബന്ധപ്പെട്ട് ഓരോ നിമിഷവും സാമൂഹ്യമാധ്യമങ്ങളില്‍ എഴുതപ്പെടുന്നത്. എഴുത്ത് മാത്രമല്ല, ട്രോളുമുണ്ട്. കാണാം ആ ട്രോളുകള്‍.
CareerJan 3, 2021, 9:51 AM IST
ഗുരുവായൂർ ദേവസ്വം: പി.ആർ.ഒ. എഴുത്ത് പരീക്ഷ 17 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ
പരീക്ഷക്ക് ഹാജരാവുന്ന ഉദ്യോഗാർഥികൾ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുകയും ഗ്ലൗസ്, ഫേസ് മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും വേണം.
MagazineDec 23, 2020, 11:14 AM IST
ചേരിയിൽ പട്ടിണി കിടന്നും, രാപ്പകൽ അധ്വാനിച്ചും ബോളിവുഡിൽ തിരക്കഥാകൃത്താകാൻ സ്വപ്നം കണ്ട യുവാവ്
കോഴ്സിന് ശേഷം ജോലി കണ്ടെത്താൻ അദ്ദേഹം പാടുപെട്ടു. പണത്തിന്റെ അഭാവവും ചലച്ചിത്രമേഖലയിൽ ബന്ധങ്ങളില്ലാത്തതും അദ്ദേഹത്തെ തളർത്തി.
IndiaDec 22, 2020, 8:27 AM IST
ദില്ലി ചലോ 27 -ാം ദിവസത്തിലേക്ക്; പ്രധാനമന്ത്രിക്ക് രക്തത്തില്‍ മുക്കി കത്തെഴുതി കര്‍ഷകര്‍
ദില്ലി ചലോ കര്‍ഷകസമരം 27 -ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി. സിംഗു അതിര്‍ത്തിയിൽ സമരം നടത്തുന്ന കര്‍ഷകരാണ് അവരുടെ രക്തത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി അയച്ചത്. കർഷകരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണെന്ന് കര്‍ഷകര്‍ കത്തിൽ ആരോപിച്ചു. ദില്ലിയുടെ അതിര്‍ത്തികള്‍ ഉപരോധിച്ചുള്ള കർഷക സമരം ഇരുപത്തിയാറ് ദിവസം പിന്നിട്ടതോടെ കർഷക സംഘടനകളെ കേന്ദ്ര സർക്കാർ വീണ്ടും ചർച്ചക്ക് വിളിച്ചു. ദില്ലിയിലെ വിവിധ സമരസ്ഥലങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്മാരായ അനന്തു പ്രഭ, വസീം സെയ്ദി, കൃഷ്ണപ്രസാദ് ആര് പി.
programNov 15, 2020, 7:35 PM IST
മലയാള ഭാഷയെ പ്രചോദിപ്പിച്ച എഴുത്തുകാര്‍; അവരുടെ രചനകള്‍
അമ്മയും, മാതൃഭാഷയുമാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനം.കാണാം മലയാളം എന്റെ മലയാളം
BooksNov 11, 2020, 2:40 PM IST
ഏഴാം വയസില്‍ പുസ്തകം, റെക്കോര്‍ഡും സ്വന്തമാക്കി പ്രശസ്തകവിയുടെ കൊച്ചുമകള്‍...
പക്വതയാർന്ന ചിത്രീകരണങ്ങളുള്ള ചെറുകഥകളുടെയും കവിതകളുടെയും ഒരു ശേഖരമാണ് അവളുടെ പുസ്തകം. ആ കഥകളും കവിതകളും അവളുടെ മാതാപിതാക്കളെയും മുത്തശ്ശിമാരെയും പ്രകൃതിയെയും സൗഹൃദത്തെയും ചുറ്റിപ്പറ്റിയുള്ളതാണ്.
ChuttuvattomJul 29, 2020, 9:52 PM IST
ലോക്ക് ഡൗൺ കാലത്തെ എഴുത്ത്, കടല്‍കടന്ന് വിളി വന്നു; ലിയയുടെ ലേഖനങ്ങള്‍ അമേരിക്കൻ മാഗസിനിൽ
'ഒക്കയേർഡ്' എന്ന് പേരിട്ട നോവലിന്റെ മൂന്ന് അധ്യായങ്ങൾ പൂർത്തിയാക്കിയതോടെ വാട്പാഡ് എന്ന ആപ്പിൽ അപ്ലോഡ് ചെയ്തു. ഇതോടെ കടൽ കടന്ന് വിളികളെത്തി.
LiteratureJun 23, 2020, 11:11 AM IST
27 -ാമത്തെ വയസ്സില്‍ ആത്മഹത്യ ചെയ്ത എഴുത്തുകാരി, ആരായിരുന്നു ആ മരണത്തിന് കാരണക്കാര്‍?
കൂടാതെ, അവൾക്ക് 20 വയസ്സുള്ളപ്പോൾ മുതൽ കേൾവിക്കുറവ് അവളെ അലട്ടാൻ തുടങ്ങി. ഇതോടെ ജീവിതം കൂടുതൽ ദുരിതപൂർണമാവുകയും ഏകാന്തത മാത്രം കൂട്ടായി മാറുകയും ചെയ്തു.
KeralaMay 29, 2020, 12:38 AM IST
എം പി വീരേന്ദ്രകുമാറിന്റെ എഴുത്തിന്റെ രാഷ്ട്രീയം, രാഷ്ട്രീയം പറയുന്ന എഴുത്തുകള്‍
എഴുത്തുമാണ് രാഷ്ട്രീയം. അങ്ങനെയൊരു തത്വശാസ്ത്രത്തില്‍ ജീവിച്ച രാഷ്ട്രീയക്കാരനായിരുന്നു എം പി വീരേന്ദ്രകുമാര്‍. രാഷ്ട്രീയക്കാരനായിട്ടുമാത്രമല്ല എം പി വീരേന്ദ്രകുമാര്‍ ജീവിതം തീര്‍ത്തത്.
KeralaMay 18, 2020, 8:38 PM IST
എസ്പിമാർക്കും ഡിവൈഎസ്പിമാർക്കുമുള്ള പോക്സോ പരീക്ഷ മാറ്റിവച്ചു
കൊവിഡ് കാലത്തെ തിരക്കിനിടയിലെ പരീക്ഷക്കെതിരെ എതിർപ്പുയർന്നിരുന്നു. തോറ്റാൽ 15 ദിവസം പരിശീലനമായിരുന്നു ഡിജിപിയുടെ നിർദ്ദേശം.
LiteratureDec 5, 2019, 4:00 PM IST
വിഭജനത്തിന്റെ മുറിവില്‍ നിന്നുള്ള ചോരയിറ്റുന്ന എഴുത്ത്, ആറാം നദി
വിഭജനത്തിന്റെ മുറിവിനെ കുറിച്ച് ഏറ്റവും ആഴത്തില്‍ എഴുതിയ എഴുത്തുകാരനാണ് ടൗന്‍സ്‍വി. ടൗൻസ്വിയുടെ 'ആറാമത്തെ നദി' എന്ന കൃതിയുടെ ഇതിവൃത്തവും ഇന്ത്യ പാക് വിഭജനം തന്നെ.
InterviewOct 15, 2019, 6:00 PM IST
'എന്റെ തിരക്കഥയുടെ ആദ്യ പ്രേക്ഷകന് ഞാനാണ്'; പി ബാലചന്ദ്രന് അഭിമുഖം
ടൊവീനോ പട്ടാള വേഷത്തിലെത്തുന്ന 'എടക്കാട് ബറ്റാലിയന് 06'ന്റെ എഴുത്ത് വഴികളെക്കുറിച്ച് തിരക്കഥാകൃത്തും നടനുമായ പി ബാലചന്ദ്രന്
Web ExclusiveAug 31, 2019, 1:21 PM IST
'എഴുത്ത് ഹോബിയല്ല, വായന മരിക്കുന്നില്ല'; ടി ഡി രാമകൃഷ്ണന് സംസാരിക്കുന്നു
മലയാള സാഹിത്യത്തില്‍ റോയല്‍റ്റി കൊണ്ട് ജീവിക്കുന്ന എഴുത്തുകാര്‍ ചുരുക്കം പേര് മാത്രമാണെന്നും മറ്റ് തൊഴിലുകള്‍ ചെയ്താണ് ഭൂരിപക്ഷം പേരും ജീവിക്കുന്നതെന്നും ടി ഡി രാമകൃഷ്ണന്. വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള അകലം ഇക്കാലത്തും കുറയുന്നുണ്ട്. ടി ഡി രാമകൃഷ്ണന് സംസാരിക്കുന്നു.InterviewAug 30, 2019, 3:41 PM IST
'നിങ്ങള്‍ ടൈപ്പ് ചെയ്തോളൂ, പക്ഷേ എഴുത്ത് മരിക്കില്ല' -ഭട്ടതിരി പറയുന്നു
മലയാളത്തില്‍ അപൂര്‍വമായ കാലിഗ്രഫി എന്ന അക്ഷരവരയിലൂടെ ലോക പ്രശസ്തനായ കലാകാരനാണ് നാരായണ ഭട്ടതിരി. പുസ്തകങ്ങളുടെയും ചലച്ചിത്രങ്ങളുടെയും മറ്റ് പ്രസിദ്ധീകരണങ്ങളുടെയും ടൈറ്റിലുകളായി മുപ്പതിനായിരത്തിലധികം തലക്കെട്ടുകളുടെ സമ്പത്തുണ്ട് മലയാള ഭാഷയില്‍ അദ്ദേഹത്തിന്. എല്ലാവരും ടൈപ്പ് ചെയ്യുന്ന കാലത്ത് എഴുത്തിന് സ്മാരകം പണിയേണ്ടി വരുമോ? ഭട്ടതിരി സംസാരിക്കുന്നു.
LifestyleJun 7, 2019, 5:26 PM IST
വീല്‍ചെയറില്‍ ഒറ്റയ്ക്ക് കടലുകാണാന്‍ പോയ ഓര്‍മ്മ; മരണശേഷവും എഴുത്തിലൂടെ ജീവിച്ച് ഫാസില്‍...
ജീവിതം ഒരു വീല്‍ചെയറിലേക്ക് ഒതുങ്ങുകയായിരുന്നില്ല, ഫാസിലിന്. വിധി തന്നെയേല്പിച്ച വീല്‍ചെയറിലിരുന്ന് സ്വതന്ത്രമായ യാത്രകള്‍ നടത്താനായിരുന്നു ഫാസില്‍ ആഗ്രഹിച്ചിരുന്നത്. ഇപ്പോള്‍ മരണശേഷവും ഫാസിലിന്റെ എഴുത്തുകള്‍ വീണ്ടും ഓര്‍ത്തെടുക്കുകയാണ് കൂട്ടുകാര്‍.