എൻഫോഴ്സ്മെൻ്റ്
(Search results - 34)KeralaJan 6, 2021, 12:48 PM IST
സ്വർണക്കടത്ത് കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 11 ലേക്ക് മാറ്റി
അറസ്റ്റിലായി നിശ്ചിത ദിവസം കഴിഞ്ഞാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് കാണിച്ച് ശിവശങ്കർ സമർപ്പിച്ച ഹർജിയിലാണ് നടപടി.
KeralaDec 18, 2020, 10:25 AM IST
സി എം രവീന്ദ്രൻ രണ്ടാം ദിവസവും ചോദ്യം ചെയ്യലിനായി ഹാജരായി
സ്വർണ്ണകള്ളക്കടത്തിന് പിന്നിലെ കള്ളപ്പണം വെളുപ്പിക്കല്‍ ,ബിനാമി ഇടപാടുകള്‍ എന്നിവയുമായി ബഡപൊട്ടാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. രാത്രി പതിനൊന്നരയക്കാണ് ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്.
KeralaDec 17, 2020, 9:22 AM IST
സി എം രവീന്ദ്രൻ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി
കഴിഞ്ഞ മൂന്ന് തവണയും കൊവിഡ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്നും മാറി നിൽക്കുകയായിരുന്നു.
KeralaNov 22, 2020, 10:48 AM IST
കിഫ്ബിയുടെ മസാലബോണ്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു
മസാല ബോണ്ട് വാങ്ങിയ കിഫ്ബി നടപടിയെ സിഎജി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇതേ വിഷയത്തിൽ ഇഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
KeralaNov 16, 2020, 1:49 PM IST
'ഇഡി വിശദീകരണം ചോർന്നത് സഭയെ അവഹേളിക്കൽ' എത്തിക്സ് കമ്മിറ്റിക്ക് അതൃപ്തി
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് എത്തിക്സ് സമിതിക്ക് വെള്ളിയാഴ്ച നൽകിയ വിശദീകരണം അന്ന് തന്നെ മാധ്യമങ്ങൾക്ക് കിട്ടി. സമിതി പരിശോധിക്കുന്നതിന് മുൻപ്....
IndiaNov 11, 2020, 6:37 AM IST
കസ്റ്റഡി കാലാവധി അവസാനിച്ചു; എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
ശിവശങ്കറിന്റെ ജാമ്യാപേക്ഷയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. എന്നാൽ ജാമ്യം നൽകരുതെന്ന് എൻഫോഴ്സ്മെന്റ് ആവശ്യപ്പെടും.
IndiaNov 7, 2020, 7:05 AM IST
ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; ഉച്ചയോടെ കോടതിയിൽ ഹാജരാക്കും
രണ്ടു ഘട്ടങ്ങളിലായി തുടർച്ചയായി 9 ദിവസമാണ് ബിനീഷിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി വൈകിയും ചോദ്യം ചെയ്യൽ നീണ്ടത് ചൂണ്ടിക്കാട്ടി, ബിനീഷിനെ ഇഡി മാനസികമായി പീഡിപ്പിക്കുകയാണെന്ന് അഭിഭാഷകർ കോടതിയെ അറിയിക്കും.
KeralaNov 5, 2020, 11:51 AM IST
ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി; കെ ഫോൺ പദ്ധതിയിലടക്കം സ്വപ്ന സജീവമായി ഇടപെട്ടെന്ന് ഇഡി
ലൈഫ് മിഷനിലെ രഹസ്യ വിവരങ്ങൾ ശിവശങ്കർ വാട്സാപ്പ് ചാറ്റിലൂടെ സ്വപ്നയ്ക്ക് കൈമാറിയെന്നാണ് ഇഡി പറയുന്നത്. ചോദ്യം ചെയ്യല്ലിന്റെ ആദ്യ ദിവസങ്ങളിൽ ശിവശങ്കർ സഹകരിച്ചില്ലെന്നും എൻഫോഴ്സ്മെൻ്റ് കോടതിയെ അറിയിച്ചു.
KeralaNov 3, 2020, 1:48 PM IST
എൻഫോഴ്സ്മെൻ്റ് നീക്കങ്ങൾക്ക് തടയിടാൻ തന്ത്രം മെനഞ്ഞ് സർക്കാർ; സ്വപ്ന പദ്ധതികളിലേക്ക് അന്വേഷണം നീളുന്നത് തടയും
ഇഡിയുമായി പോർമുഖം തുറക്കാനാണ് സർക്കാറിൻ്റെയും സിപിഎമ്മിൻ്റെയും നീക്കം. പരിധി വിട്ടാൽ തുടർ നടപടിയെന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ മുന്നറിയിപ്പ് തന്നെ അടവുമാറ്റത്തിൻ്റെ സൂചനയാണ്.
KeralaNov 1, 2020, 6:01 AM IST
ശിവശങ്കറിൻ്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് എൻഫോഴ്സ്മെൻ്റ്
സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് സഹായം ചെയ്തതിലൂടെ ശിവശങ്കർ സമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. മൂന്നാം ദിവസവും ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ തുടരും.
crimeOct 30, 2020, 1:45 PM IST
ബിനീഷ് കോടിയേരി ബോസെന്ന് അനൂപ് മുഹമ്മദ്; കുരുക്ക് മുറുക്കി എൻഫോഴ്സ്മെൻ്റ്
അനൂപ് തുടങ്ങിയ കമ്മനഹള്ളിയിലെ ഹോട്ടലിന്റെ യഥാർത്ഥ ഉടമ ബിനീഷ് കൊടിയേരിയാണ്. അനൂപും ബിനീഷും തമ്മിൽ വലിയ സാമ്പത്തിക ഇടപാടുകൾ നിരന്തരം നടന്നിട്ടുണ്ട്. പല അക്കൗണ്ടുകളിലൂടെ കണക്കിൽപ്പെടാത്ത പണം ബിനീഷ് അനൂപിന് കൈമാറി.
KeralaOct 29, 2020, 12:15 PM IST
മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കി ശിവശങ്കറിൻ്റെ അറസ്റ്റ് റിപ്പോർട്ട്
സ്വര്‍ണ്ണം കടത്തിയ ബാഗ് വിട്ടു കൊടുക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസിനോട് ആവശ്യപ്പെട്ടോ. സ്വർണ്ണക്കടത്ത് കേസ് വിവാദം ഉയര്‍ന്നപ്പോള്‍ മുതല്‍ സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളെ പിടിച്ചു കുലുക്കിയ പ്രധാന ചോദ്യമിതായിരുന്നു.
crimeOct 29, 2020, 11:36 AM IST
മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യുന്നു
ഇത് രണ്ടാം തവണയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് കേസിൽ ബിനീഷ് കോടിയേരിയേ ചോദ്യം ചെയ്യുന്നത്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് എൻഫോഴ്സമെന്റിന് മൊഴി നൽകി.
KeralaOct 28, 2020, 12:06 PM IST
കള്ളപ്പണം വെളുപ്പിച്ച കേസ്; ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യുന്നു
നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിന്റെ രണ്ട് അക്കൗണ്ടുകൾ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.
KeralaOct 28, 2020, 11:16 AM IST
'സൂപ്പർ സെക്രട്ടറി'യായിരുന്ന ശിവശങ്കറിൻ്റെ വൻ വീഴ്ച; ആഘാതം മുഖ്യമന്ത്രിക്കും
വിവാദശരങ്ങളിൽ സർക്കാർ ആടിയുലഞ്ഞപ്പോൾ പാർട്ടി സെക്രട്ടറിയും മന്ത്രിമാരും ശിവശങ്കറിനെ കൂട്ടത്തോടെ തള്ളിപ്പറഞ്ഞു. അപ്പോഴും കടുപ്പിച്ച് പറയാൻ മുഖ്യമന്ത്രി മടിച്ചു. ഒടുവിൽ വിശ്വസ്തന് വിലങ്ങ് വീഴുമ്പോൾ പിണറായിക്കും ഏൽക്കുന്നത് വലിയ ആഘാതം.