എ വിജയരാഘവന്
(Search results - 27)KeralaDec 15, 2020, 8:38 AM IST
'കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടാകും'; തിരുവനന്തപുരം കോര്പ്പറേഷന് ബിജെപി പിടിക്കില്ലെന്ന് എ വിജയരാഘവന്
തിരുവനന്തപുരം കോര്പ്പറേഷന് ബിജെപി പിടിക്കില്ലെന്നും എ വിജയരാഘവന്. കേരളാ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലും ഇടത് മുന്നേറ്റമുണ്ടാകുമെന്നും വിജയരാഘവന് പറഞ്ഞു.
KeralaDec 14, 2020, 9:13 PM IST
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ; സാമൂഹിക അകലമില്ല, സംഘര്‍ഷം, എന്നിട്ടും കനത്ത പോളിങ്ങ്
കേരളത്തിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള മൂന്നാം ഘട്ട തെരഞ്ഞെടുപ്പും പൂര്‍ത്തിയായി. കൂടുതല്‍ ജില്ലാ പഞ്ചായത്തുകളില്‍ ഇടത് മുന്നണി ഭരണം ഉറപ്പാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് അവകാശപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലും ഇടത് മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം കോര്പ്പറേഷന് ബിജെപി പിടിക്കില്ലെന്നും എ വിജയരാഘവന് പറഞ്ഞു. കോട്ടയത്ത് ആശങ്കയില്ലെന്നും ഫലം മുഖ്യമന്ത്രിക്ക് ക്ഷീണമുണ്ടാക്കുമന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസൻ അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടേത് അതിരുകടന്ന ആത്മവിശ്വാസമാണെന്ന് പറഞ്ഞ എം എം ഹസൻ, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്നും നീക്കുപോക്ക് മാത്രമാണ് ഉള്ളതെന്നും വ്യക്തമാക്കി. അവകാശവാദങ്ങള്‍ നിലനില്‍ക്കെ ഇനി ആര് വീഴും ആര് വാഴുമെന്നാണ് അറിയാനുള്ളത്. അതിനിനി ഏതാനും മണിക്കൂറുകള്‍ മാത്രം.
കൊവിഡ് വ്യാപനത്തിനിടെ പതിനാല് ജില്ലകളില്‍ മൂന്ന് ഘട്ടങ്ങളായി നടത്തിയ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അവസാനിച്ചു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ തിരൂര്‍ മുനിസിപ്പാലിറ്റിയിലെ 9 -ാം വാര്‍ഡ് ചെമ്പാറ എഎംയുപി സ്കൂളിലില്‍ രാത്രി വൈകി 7 മണിക്കും പോളിങ്ങ് പുരോഗിക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയത് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പൂറം ജില്ലകളില്‍ നടത്തിയ മൂന്നാം ഘട്ടത്തില്‍ 78.64 ശതമാനം പോളിംഗാണ് ഇതുവരെയായി രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ 76.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അതേസമയം മൂന്നാം ഘട്ടത്തില്‍ നിരവധി സ്ഥലങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. മിക്ക ബൂത്തുകളിലും അവസാന അരമണിക്കൂറിൽ കൊവിഡ് രോഗികളെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി. അവസാന മിനിറ്റുകളിലും നിരവധിപ്പേർ വോട്ട് രേഖപ്പെടുത്താൻ കാത്ത് നിൽക്കുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു. അവസാനമെത്തിയവർക്കെല്ലാം ടോക്കൺ കൊടുത്താണ് വോട്ട് ചെയ്യിച്ചത്. ഏറ്റവും കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്ത ഘട്ടം കൂടിയാണിത്. 75.37 ശതമാനം പുരുഷൻമാർ ആണ് വോട്ട് ചെയ്തപ്പോള്‍ 78.78 ശതമാനം സ്ത്രീകൾ മൂന്നാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി. കാസർഗോഡ് 77.14 ശതമാനവും , കണ്ണൂർ - 78.57 ശതമാനവും, കോഴിക്കോട് - 79.00 ശതമാനവും മലപ്പുറം - 78.87 ശതമാനവും പോളിങ്ങ് രേഖപ്പെടുത്തി. നാല് ജില്ലകളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാന്മാരായ പ്രശാന്ത് ആല്‍ബര്‍ട്ട്, കെ പി രമേശ്, മുബഷീര്‍, വിപിന്‍ മുരളി, ധനേഷ് പയ്യന്നൂർ.
KeralaDec 7, 2020, 11:04 AM IST
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; സമാധാനാന്തരീക്ഷം തകർക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നെന്ന് എ വിജയരാഘവന്
പ്രതിയ്ക്ക് ബിജെപിയില്‍ യിൽ അംഗത്വം നൽകിയത് സംസ്ഥാന അധ്യക്ഷൻ തന്നെയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അക്രമമാണിതെന്നും വിജയരാഘവന് പറഞ്ഞു.
KeralaNov 29, 2020, 12:48 PM IST
കെഎസ്എഫ്ഇ വിവാദം: പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്; ചര്‍ച്ച ചെയ്യുമെന്ന് എ വിജയരാഘവന്
വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നിട്ടുണ്ടെന്നും അത് പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്യുമെന്ന് എ വിജയരാഘവന്.
KeralaNov 20, 2020, 2:07 PM IST
'കുടുംബം കമ്മ്യൂണിസ്റ്റാവണം, ഞാന്‍ വന്ന സാഹചര്യങ്ങളിലൂടെയാണ് മകനും വരുന്നത്'; എ വിജയരാഘവന്
ഏറ്റവും സാധാരണമായ ഒരു സ്ഥലത്ത് നിന്ന് തുടങ്ങുമ്പോള്‍ ജീവിതത്തേക്കുറിച്ചുള്ള കാഴ്ചപ്പാടിലും സാമൂഹിക പ്രതിബദ്ധതയിലും മാറ്റമുണ്ടാകും. ഭാര്യയും മകനും സിപിഎം അംഗങ്ങളാണ്.
KeralaNov 20, 2020, 9:12 AM IST
കോടിയേരിയെ പിന്തുണച്ചില്ലെന്ന വാര്‍ത്തകള്‍ തള്ളി എ വിജയരാഘവന്
കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി കൊടി കെട്ടി വന്നത് പോലെ പ്രവർത്തിക്കുകയാണ്. സിഎജി കണക്ക് മാത്രം നോക്കാതെ ജനങ്ങളുടെ ജീവിതവും നോക്കണമെന്നും എ വിജയരാഘവൻ.
KeralaOct 14, 2020, 12:48 PM IST
'ഉപാധികളില്ലാതെ വരാമെന്നാണ് ജോസ് കെ മാണി പറഞ്ഞത്', തീരുമാനം യോഗത്തിലെന്ന് എല്‍ഡിഎഫ്
എല്‍ഡിഎഫിലേക്ക് ചേരാനുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തീരുമാനം ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്. മുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ഉപാധികളില്ലാതെ വരുമെന്നാണ് ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
KeralaSep 17, 2020, 11:03 AM IST
സംശയത്തിന്റെ പേരില്‍ ഒരാളെ ആക്ഷേപിക്കാന്‍ സാധിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍
വസ്തുത കണ്ടെത്താന്‍ വേണ്ടിയാണ് എന്‍ഐഎ ശ്രമിക്കേണ്ടത്. മന്ത്രി ഒരു തരത്തിലും നിയമലഘനം നടത്തിയിട്ടില്ലെന്ന് എ വിജയരാഘവന്KeralaAug 17, 2020, 4:03 PM IST
'ശിവശങ്കറിന് ദൗര്‍ബല്യമുണ്ടായി'; അപകടകാരി എന്ന് അറിഞ്ഞില്ലെന്ന് എ വിജയരാഘവന്
സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് തകരാര്‍ സംഭവിച്ചു. ഇതോടെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെന്നും വിജയരാഘവന് പറഞ്ഞു.
KeralaJul 9, 2020, 5:03 PM IST
'സംസ്ഥാന സര്‍ക്കാരിന് ഒന്നും മറച്ചുവെയ്ക്കാനാകില്ല'; കേസില്‍ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് വിജയരാഘവന്
സ്വര്‍ണ്ണക്കടത്ത് കേസില്‍ വസ്തുതകള്‍ എത്രയും വേഗം പുറത്തുകൊണ്ടുവരണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്രമാണ്. ഇതുമായി ബിജെപിക്കാര്‍ക്കും കോണ്ഗ്രസുകാര്ക്കുമാണ് ബന്ധം. ഏത് അന്വേഷണമായാലും സത്യം പുറത്തുവരണമെന്നും വിജയരാഘവന് പറഞ്ഞു.
KeralaJul 2, 2020, 11:38 AM IST
'ജോസ് കെ മാണി വിഭാഗം സ്വാധീനമുള്ള കക്ഷി'; പുതിയ സാഹചര്യം ചര്‍ച്ച ചെയ്യുമെന്ന് വിജയരാഘവന്
ജോസ് കെ മാണി വിഭാഗം സ്വാധീനമുള്ള കക്ഷി തന്നെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. യുഡിഎഫില്‍ പ്രതിസന്ധിയുണ്ടായിരിക്കുന്നുവെന്നതാണ് പ്രധാന രാഷ്ട്രീയ സംഭവ വികാസം. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്ത് എല്‍ഡിഎഫ് തീരുമാനമെടുക്കുമെന്നും ജോസ് പക്ഷം നിലപാട് വ്യക്തമാക്കട്ടേയെന്നും വിജയരാഘവന് പറഞ്ഞു.
KeralaOct 9, 2019, 7:34 PM IST
'സിപിഎം-ബിജെപി വോട്ടുകച്ചവടം അടുത്ത കാലത്ത് കേട്ട ഏറ്റവും വലിയ തമാശ'; ആശങ്കയില്ലെന്ന് വിജയരാഘവന്
എല്‍ഡിഎഫ് വിരുദ്ധ എന്‍എസ്എസ് നിലപാടിനെ ഭയക്കുന്നില്ലെന്ന് കണ്‍വീനര്‍ എ വിജയരാഘവന്. ബിഡിജെഎസിന്റെ മുന്നണിയിലേക്കുള്ള പ്രവേശനം ഉടനില്ല. സ്ഥിരമായി ബിജെപിയുമായി വോട്ടുകച്ചവടം നടത്തുന്നതെന്ന് കോണ്‍ഗ്രസാണെന്നും വിജയരാഘവന് പറഞ്ഞു.
KeralaJul 24, 2019, 5:16 PM IST
'ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസെങ്ങനെ ഉത്തരക്കടലാസാകും?'; വിചിത്ര വാദവുമായി വിജയരാഘവന്
യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസ് ചോര്‍ച്ചയില്‍ പ്രതികളെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. ഉത്തരവും മാര്‍ക്കുമില്ലാത്ത ഒരു കടലാസിന് ഉത്തരക്കടലാസ് എന്ന് പറയാന്‍ പറ്റുമോ എന്നാണ് വിജയരാഘവന്റെ ചോദ്യം.
newsMay 26, 2019, 1:24 PM IST
അത് രാഷ്ട്രീയ പരാമര്‍ശം മാത്രം, ബാലന് പറഞ്ഞതിനെ കുറിച്ച് അറിയില്ല: വിജയരാഘവന്
എന്താണ് എ കെ ബാലൻ അത്തരമൊരു പരാമര്‍ശം നടത്താന്‍ കാരണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വിജയരാഘവന്
newsMay 23, 2019, 5:56 PM IST
വിജയരാഘവനും, ദീപാ നിശാന്തും: 'ആലത്തൂരിലെ രമ്യയുടെ മിന്നുന്ന വിജയത്തിന് പിന്നില്‍'
ആലത്തൂരില്‍ പാട്ടുംപാടി രമ്യ ഹരിദാസ് ജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നപ്പോഴും പി കെ ബിജു ഹാട്രിക് വിജയം നേടുമെന്ന് തന്നെയായിരുന്നു ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍.