ഐടി മന്ത്രാലയം  

(Search results - 6)
 • undefined

  IndiaOct 29, 2020, 8:01 PM IST

  ആരോഗ്യസേതു ആപ്പ്; 'വിവരങ്ങൾ നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി', നിര്‍ദേശം നല്‍കി ഐടി മന്ത്രാലയം

  നാഷണൽ ഇൻഫോമാറ്റിക്സ് സെന്‍ററും ഐടി മന്ത്രാലയവും ചേര്‍ന്നാണ് കൊവിഡ് രോഗികളുടെ വിവരങ്ങൾ നൽകുന്ന ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതെന്നാണ് വെബ് സൈറ്റിൽ പറയുന്നത്. 

 • undefined

  InternationalSep 3, 2020, 10:55 AM IST

  ടിക് ടോക്കിനു പിന്നാലെ പബ്ജിയും; വെടിയുതിർത്ത് ട്രോളന്മാർ

  പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര ഐടി മന്ത്രാലയം. പബ്ജി ചൈനീസ് ​ഗെയിം അല്ലെങ്കിലും ​പബ്ജിയുടെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെൻ്റ് ​ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കമ്പനിയാണ് പബ്‌ജി കോര്‍പ്പറേഷന്‍. ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കുന്ന സമയത്ത് തന്നെ പബ്ജിയും നിരോധിച്ചേക്കാം എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പബ്ജി ജനപ്രിയമായിരുന്നെങ്കിലും ലോക്ക് ഡൗൺ കാലത്ത് അൽഭുതകരമായ വള‌ർച്ചയാണ് സ്വന്തമാക്കിയത്. പബ്ജിയിൽ ഇനി പോരാട്ടമില്ലെങ്കിലും ട്രോളുകളുടെ വെടിയൊച്ചകളാണ് സോഷ്യയിൽ മീഡിയയിൽ. കാണാം ചില രസകരമായ ട്രോളുകൾ...


   

 • undefined

  IndiaJul 28, 2020, 10:40 AM IST

  ചെറിയ വെടി ഒന്ന് വലിയ വെടി രണ്ട്; പബ്ജിയുടെ നെഞ്ചത്ത് വെടി പൊട്ടിച്ച് കേന്ദ്രസർക്കാർ !!

  പബ്ജി അടക്കം 275 ആപ്ലിക്കേഷനുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇന്ത്യയിൽ വളരെ പ്രചാരത്തിലുള്ള ഒരു ​വാർ ബെയ്സ്ഡ് മൊബൈൽ ​ഗെയിമാണ് പബ്ജി. വ്യക്തി വിവരങ്ങൾ ഉൾപ്പെടെ ചോർത്തുന്നതും ദേശീയ സുരക്ഷക്കും വെല്ലുവിളിയാകുന്നുവെന്ന് കണ്ടെത്തിയ 275 ആപ്പുകളുടെ പട്ടിക കേന്ദ്ര ഐടി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയെന്നാണ് റിപ്പോർ‍ട്ടുകൾ പറയുന്നത്. മൊബൈൽ ഫോൺ നി‌ർമ്മാതാക്കളായ ഷവോമിയുടെ 141 ആപ്പുകളും അടങ്ങുന്നതാണ് പുതിയ പട്ടികയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
  ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് അടക്കം 59 ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ കഴിഞ്ഞ മാസം കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പുറമേ ഇന്ത്യയിൽ വളരെ പ്രചാരത്തിലുള്ള യുസി ബ്രൗസർ അടക്കമുള്ളവയാണ് നിരോധിച്ചത്. ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
  കേരളത്തിലെ ട്രോളന്മാർ കേന്ദ്ര സർക്കാരിന്റെ പബ്ജി വേട്ടയെ എങ്ങനെ നേരിടുന്നു എന്ന് നോക്കാം. കാണാം ചില രസകരമായ ട്രോളുകൾ... 
   

 • undefined

  TechnologyJul 24, 2020, 1:34 PM IST

  വിലക്കിയിട്ടും ലൈറ്റ് പതിപ്പുകള്‍ സജീവം; 'ഡിജിറ്റല്‍ സ്ട്രൈക്ക്' ശക്തമാക്കി ഐടി മന്ത്രാലയം

  കഴിഞ്ഞ മാസമാണ് ചൈനീസ് ബന്ധമുള്ള 59 ആപ്ലിക്കേഷനുകളെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് ഇന്ത്യ നിരോധിച്ചത്. ഇന്ത്യയില്‍ ഏറെ പ്രചാരം നേടിയ ടിക് ടോക് അടക്കമുള്ള അന്‍പത്തൊമ്പത് ആപ്പുകളെയാണ് വിലക്കിയത്. ഇന്ത്യ ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങളെ പിന്തുടര്‍ന്നായിരുന്നു ഇത്.

 • <p>tik tok ban</p>
  Video Icon

  ExplainerJun 30, 2020, 4:23 PM IST

  ആപ്പുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം: തിരിച്ചുവരാന്‍ വഴികള്‍ തേടി ടിക് ടോക്, ഇനിയെന്ത്?

  ടിക് ടോക്കുള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു. ഈ ആപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയാണ് കൂടുതല്‍ എന്നും ഐടി മന്ത്രാലയം പറയുന്നു.നിരോധനത്തിന് പിന്നാലെ ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് മൊബൈല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കി. പ്ലേ സ്റ്റോര്‍, ആപ്പിളിന്റെ ആപ്സ്റ്റോര്‍ എന്നിവയില്‍ നിന്നാണ് ടിക് ടോക് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്.
  എല്ലാവരുടെയുള്ളിലും കുറെ ചോദ്യങ്ങള്‍ ബാക്കിയാണ്...


   

 • undefined

  pravasamJul 11, 2019, 12:56 AM IST

  സൗദിയിൽ ടെലികോം, ഐടി മേഖലയിൽ ഘട്ടങ്ങളായി സ്വദേശിവൽക്കരണം നടപ്പാക്കുന്നു

  സൗദിയിൽ ടെലികോം, ഐടി മേഘലയിൽ ഘട്ടം ഘട്ടമായി സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു. വൻകിട കന്പനികളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് ഊന്നൽ നൽകുന്നതെന്ന് ഐടി മന്ത്രാലയം അറിയിച്ചു