ഒമാനില്‍ ഇന്ത്യക്കാര്‍ മരിച്ചു  

(Search results - 3)
 • Oman Expats found dead

  pravasam13, Nov 2019, 1:46 PM IST

  ഒമാനില്‍ ആറ് ഇന്ത്യക്കാര്‍ മരിച്ച സംഭവം; കമ്പനിക്കെതിരെ നിയമനടപടിയെടുക്കുമെന്ന് മാന്‍ പവര്‍ മന്ത്രാലയം

  ഒമാനിലെ ജലവിതരണ പദ്ധതി പ്രദേശത്ത് ആറ് ഇന്ത്യക്കാര്‍ മരിച്ചസംഭവത്തില്‍ കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ വെള്ളം നിറഞ്ഞാണ് ആറ് പേര്‍ മുങ്ങിമരിച്ചത്. പ്രതികൂല കാലാവസ്ഥയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊഴിലാളികളെ ജോലി ചെയ്യിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഒമാനിലെ തൊഴിലാളി സംഘടനകള്‍ ആരോപിച്ചിരുന്നു.

 • Oman accident

  pravasam12, Nov 2019, 2:25 PM IST

  ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മരിച്ച ആറ് പേരും ഇന്ത്യക്കാരെന്ന് സൂചന

  ലഭ്യമാവുന്ന പ്രാഥമിക വിവരമനുസരിച്ച് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് കരുതുന്നതെന്ന് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി മുന്നു മഹാവീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്.

 • oman

  pravasam26, May 2019, 5:17 PM IST

  ഒമാനിൽ വെള്ളപ്പൊക്കത്തിൽ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

  ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽനിന്നുള്ള ഖൈറുള്ള ഖാന്റെയും അദ്ദേഹത്തിന്റെ മകന്‍ സർദാർ ഫസൽ അഹമ്മദിന്റെ മൂത്ത മകളുടെയും മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്.  ഒമാനിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്ന സർദാർ ഫസൽ അഹമ്മദിനൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് കുടുംബം ഒമാനിലെത്തിയത്. ഇവര്‍ ഒഴുക്കില്‍ പെട്ട സ്ഥലത്ത് നിന്ന് കിലോമീറ്ററുകള്‍ അകലെ നിന്നാണ് കഴിഞ്ഞ ദിവസം രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.