ഒമാനില്‍ നിന്നുള്ള വിമാനങ്ങള്‍  

(Search results - 5)
 • oman air

  pravasamSep 9, 2020, 9:47 PM IST

  ഒമാൻ എയർ അടുത്ത മാസം മുതൽ സർവീസുകൾ പുനഃരാരംഭിക്കുന്നു

  ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ ഒക്ടോബർ ഒന്ന് മുതൽ 12 രാജ്യങ്ങളിലെ 16 നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നു. മസ്‍കത്തിൽ നിന്നും  ലണ്ടൻ, ഇസ്താംബുൾ, ഫ്രാങ്ക്ഫർട്ട്, കെയ്റോ, മുംബൈ, ദില്ലി, കൊച്ചി, ദുബായ്, ദോഹ, ഡാർ എസ് സലാം, സാൻസിബാർ, ക്വാലാലംപൂർ, മനില, ലാഹോർ, ഇസ്ലാമാബാദ്‌ എന്നിവടങ്ങളിലെക്കായിരിക്കും സർവീസുകൾ പുനഃരാരംഭിക്കുന്നത്. മസ്കറ്റിൽ നിന്നും ഖസബിലേക്കും  സർവീസുകൾ ഉണ്ടാകും.

 • <p>Muscat Kochi Flight</p>

  pravasamSep 5, 2020, 4:27 PM IST

  വന്ദേ ഭാരത് ആറാം ഘട്ടം; ഒമാനില്‍ നിന്നുള്ള അധിക സർവീസുകൾ പ്രഖ്യാപിച്ചു

  വന്ദേ ഭാരത് ആറാം ഘട്ടത്തിന്റെ ഭാഗമായി ഒമാനില്‍ നിന്ന് 25 അധിക വിമാന സർവീസുകൾ കൂടി  പ്രഖ്യാപിച്ചു. പുതിയതായി പ്രഖ്യാപിച്ച സര്‍വീസുകളില്‍ എട്ടെണ്ണം കേരളത്തിലേക്കുള്ളതാണ്. മസ്‍കത്തിൽ നിന്നും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് രണ്ടു സർവീസുകൾ വീതമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

 • <p>Muscat Kochi Flight</p>

  pravasamJun 25, 2020, 1:16 PM IST

  ഒമാനിൽ നിന്നും കൂടുതൽ വന്ദേ ഭാരത് വിമാന സർവീസുകൾ വേണമെന്ന ആവശ്യം ശക്തം

  ഒമാനിൽ  നിന്നും 13 വിമാനങ്ങളിലായി 2500 ഓളം പ്രവാസികൾ ഇന്നലെ കേരളത്തിലേക്ക് മടങ്ങിയെങ്കിലും, തൊഴിൽ നഷ്ടപ്പെട്ട ധാരാളംപേർ നേരിട്ട് വിമാനത്താവളത്തിലെത്തി നാട്ടിലേക്ക് മടങ്ങുവാനുള്ള അവസരത്തിനായി കാത്ത് നിൽക്കുന്നുവെന്ന്  സാമൂഹ്യ പ്രവർത്തകർ അറിയിച്ചു. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും  ഇതുവരെ നാട്ടിലേക്ക് മടങ്ങാനുള്ള ഫോൺ സന്ദേശം  ലഭിക്കാത്ത പ്രവാസികളാണ് ആശങ്കയിൽ. വന്ദേ ഭാരത് ദൗത്യത്തില്‍ കൂടുതൽ സർവീസുകൾ ഉൾപെടുത്തണമെന്നാണ് ഒമാനിലെ ഇന്ത്യൻ  സമൂഹത്തിന്റെ ആവശ്യം.

 • <p>Muscat Kochi Flight</p>

  pravasamMay 20, 2020, 12:15 PM IST

  ഒമാനില്‍ നിന്ന് ഇന്ന് മൂന്ന് വിമാനങ്ങൾ; സലാലയിൽ നിന്നുള്ള ആദ്യ വിമാനം കോഴിക്കോടേക്ക്

  വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ന് ഒമാനില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തും. സലാലയിൽ നിന്നും യാത്രക്കാരുമായുള്ള ആദ്യവിമാനം ഇന്ന് കോഴിക്കോട്ടേക്ക് പറക്കും. എയർ ഇന്ത്യ എക്സ്പ്രസ്സ് ഐ.എക്സ് 342 വിമാനമാണ് ഒമാൻ സമയം വൈകുന്നേരം 03:25ന് സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുക.

 • ವಿಮಾನ ಹತ್ತಲು ಬೆಂಗ್ಳೂರಿಗೇ ಬರಬೇಕಿಲ್ಲ: ಬೆಂಗಳೂರು, ಮಂಗಳೂರಿಗೆ ಮಾತ್ರ ಸಾಕಷ್ಟು ವಿಮಾನ ಸೌಕರ್ಯ ಇತ್ತು. ಆದರೆ ಈಗ ಮೈಸೂರು, ಹುಬ್ಬಳ್ಳಿ, ಬೆಳಗಾವಿ, ಕಲಬುರಗಿ, ಬಳ್ಳಾರಿಯಲ್ಲೂ ವಿಮಾನಗಳು ಹಾರಾಡುತ್ತಿವೆ. ಶೀಘ್ರದಲ್ಲೇ ಬೀದರ್‌ನಲ್ಲೂ ಸಂಚಾರ ಶುರುವಾಗಲಿದೆ.

  pravasamJan 25, 2020, 8:15 PM IST

  പ്രവാസികള്‍ സൂക്ഷിക്കുക; ഹാന്റ് ബാഗ് ശ്രദ്ധിച്ചില്ലെങ്കില്‍ 'പണി കിട്ടും'

  ഒമാനില്‍ നിന്ന് എയര്‍ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യന്നവരുടെ ക്യാബിന്‍ ബാഗേജ് എട്ട് കിലോഗ്രാമിന് മുകളിലുണ്ടെങ്കില്‍ അധികം പണം ഈടാക്കുമെന്ന് കമ്പനി അറിയിച്ചു. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ അടക്കം ഹാന്റ് ബാഗേജില്‍ പരമാവധി എട്ട് കിലോഗ്രാം മാത്രമേ സൗജന്യമായി അനുവദിക്കൂ എന്ന് കഴിഞ്ഞ ദിവസം എയര്‍ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.