ഒമാനില്‍ മലയാളികള്‍ മരിച്ചു  

(Search results - 3)
 • Oman accident

  pravasam28, Mar 2020, 6:54 PM

  വെള്ളപ്പാച്ചിലിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ ഒമാനിൽ സംസ്കരിക്കും

  ഒമാനിലുണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് മരണപ്പെട്ട മലയാളികളുടെ മൃതദേഹം ഒമാനില്‍ തന്നെ സംസ്കരിക്കും. കൊല്ലം തെക്കേവിള സ്വദേശി ഉത്രാടം വീട്ടിൽ സുജിത് സുപ്രസന്നന്റെയും കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി മാറോളി പുത്തൻപുരയിൽ ബിജീഷിന്റെയും മൃതദേഹങ്ങൾ ഞായറാഴ്ച സൊഹാർ ശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി പി.എം ജാബിർ അറിയിച്ചു.

 • Oman Rain

  pravasam23, Mar 2020, 10:52 PM

  ഒമാനിലെ കനത്ത മഴയില്‍ മരണം നാലായി; മലയാളികളുടെ മൃതദേഹങ്ങള്‍ ഒമാനില്‍ തന്നെ സംസ്കരിച്ചേക്കും

  ഒമാനിൽ കനത്ത മഴയെ തുടര്‍ന്ന് ഇന്നലെയുണ്ടായ വെള്ളപ്പാച്ചിലിൽ അകപ്പെട്ട് രണ്ടു മലയാളികളുൾപ്പെടെ നാല് പേർ മരണപെട്ടു. കൊല്ലം സ്വദേശി സുജിത്, തലശ്ശേരി സ്വദേശി ബിജീഷ് എന്നിവരാണ് മരിച്ച മലയാളികൾ. ഒരു ഒമാൻ സ്വദേശിയും  ഒരു ഏഷ്യൻ വംശജനുമാണ് മരണപ്പെട്ട മറ്റു രണ്ടുപേരെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. മലയാളികളുടെ മൃതദേഹങ്ങൾ ഇബ്രി  ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 • Oman accident

  pravasam23, Mar 2020, 5:07 PM

  ഒമാനില്‍ വെള്ളപ്പാച്ചിലില്‍ കാണാതായ രണ്ട് മലയാളികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

  ഒമാനിൽ ഇന്നലെ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായ രണ്ടു മലയാളികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. വരും മണിക്കൂറുകളിൽ ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും  റോയൽ ഒമാൻ പോലീസ് അറിയിച്ചു.