ഒമാനില്‍ മഴ  

(Search results - 17)
 • Oman Rain flood

  pravasam22, Jan 2020, 12:17 PM IST

  ന്യൂനമര്‍ദം; ഒമാനില്‍ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്

  ഒമാനില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം കാരണം വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയായിരിക്കും മഴയ്ക്ക് സാധ്യത.

 • oman rain

  pravasam20, Jan 2020, 10:49 PM IST

  ഒമാനില്‍ നാളെ മുതല്‍ വീണ്ടും മഴയെന്ന് പ്രവചനം

  ചൊവ്വാഴ്ച മുതല്‍ ഒമാനില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോരിറ്റി വൃത്തങ്ങള്‍ അറിയിച്ചു. അന്തരീക്ഷത്തില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം തലസ്ഥാനമായ മസ്‍കത്തിലും മുസന്ദം, നോര്‍ത്ത് അല്‍ ബാത്തിന, സൗത്ത് അല്‍ ബാത്തിന, എന്നീ ഗവര്‍ണറേറ്റുകളിലും സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ചില ഭാഗങ്ങളിലും മഴയ്ക്ക് കാരണമാവും.

 • Oman Rain

  pravasam16, Jan 2020, 11:05 AM IST

  കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറി: ഒമാനില്‍ 18 പേരെ രക്ഷപ്പെടുത്തി

  ബുധനാഴ്ച പെയ്ത കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 18 പേരെ രക്ഷപെടുത്തിയതായി പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. ന്യൂനമര്‍ദത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആറ് മണി മുതല്‍ തന്നെ മസ്‍കത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് ലഭിച്ചത്.

 • Oman Rain 2

  pravasam15, Jan 2020, 2:28 PM IST

  ഒമാനില്‍ കനത്ത മഴ; അടുത്ത ആറ് മണിക്കൂറില്‍ മഴ കൂടുതല്‍ ശക്തമാവും, മുന്നറിയിപ്പുമായി അധികൃതര്‍

  ന്യൂനമര്‍ദത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ മുതല്‍ ഒമാനിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ പെയ്യുകയാണ്. രാവിലെ മസ്‍കത്ത്, മുസന്ദം, നോര്‍ത്ത് ബാത്തിന, സൗത്ത് ബാത്തിന, ദാഖിലിയ ഗവര്‍ണറേറ്റുകളിലും പിന്നീട് സൗത്ത് ശര്‍ഖിയയിലും മഴ ശക്തമായി. 

 • rain

  pravasam15, Jan 2020, 12:13 AM IST

  ഒമാനില്‍ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം

  ന്യൂന മർദ്ദത്തിന്‍റെ ഫലമായി ഒമാനിൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു

 • Oman Rain

  pravasam13, Jan 2020, 11:09 PM IST

  ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

  ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മസ്കറ്റ് അടക്കം ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്.

 • uae rain

  pravasam9, Jan 2020, 11:20 AM IST

  യുഎഇയിലും ഒമാനിലും ഇന്നു മുതല്‍ മഴയ്ക്ക് സാധ്യത

  യുഎഇയില്‍ വ്യാഴാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ഥ അളവില്‍ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഇന്ന് രാത്രി നേരിയ തോതിലും നാളെ സാമാന്യം ശക്തവുമായ മഴയുണ്ടാകും. രാജ്യത്തെ കുറഞ്ഞ താപനില നാല് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴും. 28 ഡിഗ്രി സെല്‍ഷ്യസായിരിക്കും യുഎഇയിലെ പരമാവധി താപനില. അറേബ്യന്‍ ഗള്‍ഫിലും ഒമാനിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 • oman rain

  pravasam21, Nov 2019, 1:00 PM IST

  ഒമാനില്‍ ഇടിയോടുകൂടിയ കനത്ത മഴ തുടരും; സ്കൂളുകള്‍ക്ക് അവധി

  ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും ശക്തമായ ഇടിമിന്നലുമുണ്ടായി. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ റോഡുകളിലെ ദൂരക്കാഴ്ച 1000 മീറ്ററിലും താഴെയാകുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 • Oman Rain

  pravasam8, Nov 2019, 4:03 PM IST

  ന്യൂനമര്‍ദ്ദം; ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത, കടല്‍ പ്രക്ഷുബ്ധമാകും

  ന്യൂനമർദ്ദത്തിന്റെ ഫലമായി ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന് സിവിൽ ഏവിയേഷൻ പൊതു അതോരിറ്റി അറിയിച്ചു. തെക്കൻ ഇറാനിൽ സ്ഥിതിചെയ്യുന്ന താഴ്ന്ന മർദ്ദം ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഒമാനെ ബാധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭാഗികമായി മേഘാവൃതമാകുന്ന അന്തരീക്ഷത്തില്‍ കാറ്റും ഇടയ്ക്കിടെ  ഇടിമിന്നലോടു കൂടിയ മഴയും ഉണ്ടാകാനാണ് സാധ്യത. തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്.

 • Oman Cyclone

  pravasam1, Nov 2019, 3:22 PM IST

  'ക്യാര്‍' ദുര്‍ബലമായതിന് പിന്നാലെ 'മഹ' ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്; അപൂർവ പ്രതിഭാസമെന്ന് കാലാവസ്ഥാ നിരീക്ഷകർ

  'ക്യാർ'  ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നതിനു പിന്നാലെ ഒമാൻ തീരത്തേക്ക് 'മഹ' ചുഴലിക്കാറ്റ് അടുക്കുന്നു. ഒരേ സമയം രണ്ടു ചുഴലിക്കാറ്റ് അറബിക്കടലിൽ രൂപപെടുന്നത് എന്നത് അപൂർവ പ്രതിഭാസമെന്ന് കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഒമാന്റെ തെക്കൻ തീരങ്ങളിൽ ഇപ്പോഴും മഴ തുടരുകയാണ്.

 • oman

  pravasam26, May 2019, 5:17 PM IST

  ഒമാനിൽ വെള്ളപ്പൊക്കത്തിൽ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

  ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽനിന്നുള്ള ഖൈറുള്ള ഖാന്റെയും അദ്ദേഹത്തിന്റെ മകന്‍ സർദാർ ഫസൽ അഹമ്മദിന്റെ മൂത്ത മകളുടെയും മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്.  ഒമാനിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്ന സർദാർ ഫസൽ അഹമ്മദിനൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് കുടുംബം ഒമാനിലെത്തിയത്. ഇവര്‍ ഒഴുക്കില്‍ പെട്ട സ്ഥലത്ത് നിന്ന് കിലോമീറ്ററുകള്‍ അകലെ നിന്നാണ് കഴിഞ്ഞ ദിവസം രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

 • oman

  pravasam21, May 2019, 1:29 AM IST

  ഒമാനില്‍ മഴയും പ്രതികൂല കാലാവസ്ഥയും ബുധനാഴ്ച വരെ തുടരും; ജാഗ്രതാ നിര്‍ദേശം

  ന്യൂനമർദ്ദത്തെ തുടർന്നുള്ള മഴയും പ്രതികൂല കാലാവസ്ഥയും ബുധനാഴ്ച വരെ തുടരുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ആറ് ഇന്ത്യാക്കാർക്കായുള്ള തിരച്ചിൽ പുരോഗമിച്ചു വരികയാണ്. 

 • Oman Missing expat family

  pravasam19, May 2019, 3:28 PM IST

  വെള്ളപ്പൊക്കത്തില്‍ കാണാതായ പ്രവാസി കുടുംബത്തിനായി തെരച്ചില്‍ തുടരുന്നു

  ഒമാനില്‍ കഴിഞ്ഞ ദിവസം കാണാതായ പ്രവാസി കുടുംബത്തിനായി തെരച്ചില്‍ തുടരുന്നുവെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫിന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. കഴിഞ്ഞ ദിവസം അല്‍ ശര്‍ഖിയയിലെ വാദി ബനീ ഖാലിദില്‍ നിന്നാണ് ആറംഗ പ്രവാസി കുടുംബത്തെ കാണാതായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 • Oman Rain

  pravasam19, May 2019, 10:32 AM IST

  ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി

  രാജ്യത്ത് വരും ദിവസങ്ങളിൽ  കനത്ത മഴയ്ക്ക് സാധ്യതയെന്ന്  ഒമാൻ  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ മുതൽ  ഒമാന്റെ  പർവത നിരകളിലും മറ്റ് ഉൾപ്രദേശങ്ങളിലും മഴ പെയ്തു തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ജനങ്ങൾ ജാഗ്രത  പാലിക്കണമെന്ന്  റോയൽ ഒമാന്‍ പോലീസ് അറിയിച്ചു. 

 • Oman Rain

  pravasam14, Apr 2019, 11:41 AM IST

  ഒമാനില്‍ തിങ്കളാഴ്ച രാവിലെ വരെ ന്യൂനമർദ്ദം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

  ഒമാനില്‍ തിങ്കളാഴ്ച രാവിലെ വരെ  ന്യൂനമർദ്ദം  തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ  മുന്നറിയിപ്പ് നല്‍കി.  കനത്ത മഴ തുടരുന്നതിനാൽ  എല്ലാ സ്കൂളുകൾക്കും സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് .പൊതു ജനങ്ങൾ  ജാഗ്രതാ പാലിക്കണമെന്ന്  റോയൽ ഒമാൻ പോലീസ്  അറിയിച്ചു.