ഓണക്കിറ്റില്‍  

(Search results - 6)
 • undefined

  Kerala9, Sep 2020, 12:55 PM

  'ഓണക്കിറ്റെന്ന മായക്കിറ്റ്' ; സപ്ലൈക്കോ വിതരണം ചെയ്ത പപ്പടവുമായി ട്രോളന്മാര്‍

  കേരള സർക്കാർ ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ച വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. മഹാമാരിക്കാലത്തെ ഓണത്തിന് സര്‍ക്കാര്‍ 11 വിഭവങ്ങളടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. കിറ്റ് വിതരണം തുടങ്ങിയത് മുതല്‍ വിവാദങ്ങളും ഒപ്പം കൂടി. ആദ്യം 1500 രൂപയുടെ കിറ്റില്‍ 700-800 രൂപയുടെ സാധനങ്ങളേ ഉള്ളൂവെന്നായിരുന്നു പരാതി. പിന്നീട് പല സാധനങ്ങളുടെയും തൂക്കക്കുറവായി പ്രശ്നം. അതിന് ശേഷമാണ് തവളക്കാലും പല്ലിയും കുപ്പിച്ചില്ലുകളും ഓണക്കിറ്റില്‍ നിന്ന് പുറത്ത് ചാടിയത്. ഓണക്കിറ്റിനായി സ്വകാര്യ കമ്പനികള്‍ എത്തിച്ച 71 ലോഡ് ശര്‍ക്കര ഭക്ഷ്യയോഗ്യമല്ലെന്ന് തെളിഞ്ഞിട്ടും നടപടിയെടുക്കാന്‍ സപ്ലൈക്കോ തയ്യാറായിട്ടില്ല. അതിനിടെയാണ് ദേ ഇപ്പോള്‍ ഓണവും കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍, ഓണക്കിറ്റിലുണ്ടായിരുന്ന പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് തിരിച്ചറിഞ്ഞതിനാല്‍  കൊടുത്ത പപ്പടം തിരിച്ച് വിളിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയയാണ് സപ്ലൈക്കോ എന്നാണ് വാര്‍ത്തകള്‍. അതിനിടെ സപ്ലൈക്കോയിലെ ഓണക്കിറ്റ് തട്ടിപ്പ് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അതിന്‍റെ മേലെ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നുമാണ് മന്ത്രി പി തിലോത്തമന്‍റെ വിശദീകരണം. പക്ഷേ തങ്ങള്‍ കഴിച്ചത് സര്‍ക്കാര്‍ തന്ന ഓണക്കിറ്റിലെ വിഷാംശമുള്ള പപ്പടമാണെന്ന തിരിച്ചറിവില്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ മിഴിച്ചിരിക്കുകയാണ് ജനം. പക്ഷേ വെറുതേ വിടാന്‍ ട്രോളന്മാര്‍ തയ്യാറല്ല. കാണാം ഓണക്കിറ്റിലെ പപ്പട ട്രോളുകള്‍.

 • <p><br />
pappadam making recipe</p>

  Kerala8, Sep 2020, 4:55 PM

  'ഓണക്കിറ്റിലെ പപ്പടത്തില്‍ നിരോധിത വസ്തുക്കളില്ലെന്ന് പരിശോധനാ ഫലം': സപ്ലൈകോ

   വിവിധ ഡിപ്പോകളില്‍  നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി  അഷ്വറന്‍സ്  ഓഫീസര്‍മാര്‍ ലാബില്‍ പരിശോധനക്കയച്ച  14  സാമ്പിളില്‍  മൂന്നെണ്ണത്തിന്‍റെ  ഫലമാണ് വന്നത്. 
   

 • JAGGERY

  Kerala30, Aug 2020, 8:46 PM

  ശര്‍ക്കര വിവാദം കൊഴുക്കുന്നു; ഏഴ് വിതരണക്കാര്‍ നല്‍കിയ 65 ലക്ഷം കിലോ ശര്‍ക്കരയ്ക്ക് ഗുണനിലവാരമില്ല

  ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചെടുക്കണമെന്നാണ് വിതരണക്കാര്‍ക്ക് രേഖാമൂലം നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍, റേഷന്‍ കടകള്‍ വഴി ലക്ഷകണക്കിന് കിറ്റുകള്‍ വിതരണം ചെയ്തതിന് ശേഷമാണ് സാമ്പിളുകളുടെ പരിശോധനാഫലം വന്നത്. 

 • <p>onam kit</p>

  Kerala26, Aug 2020, 12:37 PM

  കോഴിക്കോട് ഓണക്കിറ്റിലെ ശർക്കരയിൽ നിരോധിത പുകയില ഉൽപന്നം

  നടുവണ്ണൂര്‍ സൗത്തിലെ റേഷന്‍ കടയില്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയിലാണ് പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റ് കണ്ടെത്തിയത്. ശര്‍ക്കരയില്‍ അലിഞ്ഞ് ചേര്‍ന്ന നിലയില്‍ പാക്കറ്റ് ലഭിച്ചത്.

 • <p>onam kit</p>

  India22, Aug 2020, 6:01 PM

  ഓണക്കിറ്റില്‍ ശര്‍ക്കരക്ക് പകരം പഞ്ചസാര; ഗുണനിലവാരമില്ലാത്ത ശര്‍ക്കര തിരിച്ചയക്കും

  സപ്ലൈകോ ഓണക്കിറ്റിലൂടെ വിതരണം ചെയ്യുന്ന ശര്‍ക്കരയുടെ തൂക്കത്തിലും ഗുണനിലവാരത്തിലും കുറവുണ്ടെന്ന് വ്യാപക ആക്ഷേപമുയര്‍ന്നിരുന്നു. സംസ്ഥാന വ്യാപകമായി വിജിലന്‍സ് കഴിഞ്ഞ ദിവസം നടത്തിയ ഓപ്പറേഷന്‍ ക്ളീന്‍ കിറ്റ് പരിശോധനയില്‍ ഇത് കണ്ടെത്തിയിരുന്നു.

 • rice

  Chuttuvattom8, Oct 2019, 6:50 PM

  ആദിവാസികൾക്കുള്ള ഓണക്കിറ്റില്‍ അഴിമതി; ജയ അരിക്ക് പകരം നല്‍കിയത് പഴകിയ റേഷനരി

  ഇടുക്കിയിൽ ആദിവാസികൾക്കുള്ള ഓണക്കിറ്റ് വിതരണത്തിൽ അഴിമതി നടന്നതായി ആരോപണം.