ഓണ്‍ലൈന്‍ വിദ്യാഭ്യാസം

(Search results - 7)

digital education

Video Icon

Kerala6, Oct 2020, 4:18 PM

വിദ്യാഭ്യാസം വിദൂരത്തായവര്‍, ഡിജിറ്റല്‍ വിദ്യാഭ്യാസത്തില്‍ രാജ്യത്തിന്റെ അവസ്ഥയെന്ത്?

ഇന്റര്‍നെറ്റും കമ്പ്യൂട്ടറും അടക്കം സാങ്കേതിക വിവരങ്ങളുടെ ലഭ്യതയിലും അതുപയോഗിക്കാനുള്ള ശേഷിയിലും രാജ്യത്ത് വലിയ അന്തരം നിലനില്‍ക്കുന്നതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ വിദ്യാഭ്യാസ സര്‍വേയില്‍ കണ്ടെത്തിയിട്ടുള്ളത്. സര്‍വേയെക്കാള്‍ പരിതാപകരമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. റിപ്പോര്‍ട്ട് കാണാം.

Edamalakkudy

Chuttuvattom16, Sep 2020, 1:52 AM

ഇടമലക്കുടിയിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പഠിക്കാം; ടിവിയും പഠനോപകരണങ്ങളും കൈമാറി

ഇടമലക്കുടിയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ടിവിയും മറ്റ് ഉപകരണങ്ങളും എത്തിച്ചുനല്‍കിയത് മില്‍മ എറണാകുളം മേഖല സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്‍.

• Oman UAE School

pravasam25, Aug 2020, 12:16 PM

ക്ലാസുകള്‍ ഓണ്‍ലൈനായാലും അബുദാബിയിലെ സ്കൂളുകള്‍ മുഴുവന്‍ ഫീസും ഈടാക്കും

അബുദാബിയിലെ സ്‍കൂളുകള്‍ വരുന്ന അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികളില്‍ നിന്ന് മുഴുവന്‍ ഫീസും ഈടാക്കും. പഠനം ഓണ്‍ലൈന്‍ വഴിയോ നേരിട്ടുള്ള രീതിയിലോ ആവാമെങ്കിലും ഫീസില്‍ ഇളവ് അനുവദിക്കില്ലെന്ന് അബുദാബി എജ്യുക്കേഷന്‍ ആന്റ് നോളജ് ഡിപ്പാര്‍ട്ട്മെന്റ് തിങ്കളാഴ്ച അറിയിച്ചു. ഇതുള്‍പ്പെടെ സ്കൂള്‍ തുറക്കുന്നതിനുള്ള വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.

tribal students not get electricity for online study in manjathodu

Kerala18, Jul 2020, 9:22 AM

ടിവി അടക്കം സൗകര്യങ്ങളുണ്ട്; പഠിക്കാന്‍ വൈദ്യുതി കണക്ഷൻ കിട്ടാതെ ആദിവാസി ഊരിലെ കുട്ടികൾ

വീടുകളിൽ ടിവിയോ മൊബൈൽ ഫോണുകളോ ഇല്ല. ഇവരുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ ചില സന്നദ്ധ സംഘടനാ പ്രവർത്തകർ ഇവിടേക്ക് ഒരു ടെലിവിഷൻ വാങ്ങി നൽകി.

Gavi students online class

Career26, Jun 2020, 10:15 AM

ഗവിയില്‍ ഇപ്പോഴും ഓണ്‍ലൈന്‍ പഠനം 'പരിധിക്ക്'പുറത്ത്, ആശങ്കയോടെ കുട്ടികള്‍

വിക്ടേഴ്‌സ് ചാനലില്‍ ക്ലാസ് നടക്കുന്നുണ്ടെങ്കിലും ഈ കുട്ടികള്‍ക്ക് ഇടവേളയാണ്. കാരണം ഇവരുടെ വീട്ടിലൊന്നും കറന്റില്ല.

current condition of online education system in kerala

Video Icon

Katha Nunakkatha24, Jun 2020, 4:57 PM

രണ്ടാഴ്ച കഴിഞ്ഞ നമ്മുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ സത്യത്തില്‍ ആരൊക്കെ പഠിക്കുന്നുണ്ട്?

ക്ലാസ്മുറിയിലെ പഠനത്തിന് പകരമാകുമോ കേരളത്തിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം? പുതിയ രീതിയില്‍ ആരൊക്കെ പഠിക്കുന്നുണ്ട്? കേരളത്തിന്റെ പുതിയ ഓണ്‍ലൈന്‍ മോഡലിനെ കുറിച്ച് കഥ നുണക്കഥ പരിശോധിക്കുന്നു.

• undefined

International24, Jun 2020, 11:34 AM

അസാധാരണ കാലത്തെ ക്ലാസ് മുറികള്‍; കാണാം

ജൂണ്‍ ഒന്ന് എന്നാല്‍ ക്ലാസുകള്‍ തുറക്കുന്ന ദിവസം എന്ന പതിവ് കേരളത്തില്‍ തുടങ്ങിയിട്ട് കാലമേറെയായി. കൃത്യം ആ ദിവസം നോക്കി രാവിലെ മഴയും പെയ്യും എന്ന് ചില വിരുതന്മാര്‍ പറയുമെങ്കിലും അതിലും കാര്യമില്ലാതില്ല. കാലവര്‍ഷവും പാഠന വര്‍ഷാരംഭവും നമ്മുക്ക് ഏതാണ്ടൊരേ കാലത്താണ്. എന്നാല്‍ ഇത്തവണ കേരളത്തില്‍ ആ പദിവ് തെറ്റി, ഒരു പക്ഷേ ചരിത്രത്തില്‍ ആദ്യമായി.

അതേ, ഇതൊരു അസാധാരണ കാലമാണ്. ലോകം നാളെ എങ്ങനെയായിരിക്കുമെന്നതിന് ഒരു സിദ്ധാന്തവും കൂട്ടുനില്‍ക്കാത്ത കാലം. മഹാമാരി പിടിപെട്ട് ദിവസേന ആയിരങ്ങളാണ് ലോകത്ത് ഓരോ ദിവസവും മരിച്ച് വീഴുന്നത്. എന്നാല്‍ രോഗവ്യാപനം ശക്തമല്ലാത്ത ഇടങ്ങളില്‍ കാര്യങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയാണ് സര്‍ക്കാരുകള്‍. ഇളഴവുകള്‍ വന്നതോടെ കാര്യങ്ങള്‍ പഴയപടിയായിത്തുടങ്ങിയിരിക്കുന്നു.

രണ്ടാഴ്ചമുമ്പ് കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ തുറന്നു. പക്ഷേ ക്ലാസ് മുറികള്‍ സ്വന്തം വീടുകളായി. പഠനം ഓണ്‍ലൈനായി. എന്നാല്‍, ഓണ്‍ലൈന്‍ പഠനം എന്ന ആശയം മുന്നോട്ട് വന്നപ്പോള്‍ തന്നെ കേരളത്തില്‍ രണ്ടരലക്ഷത്തിലേറെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള അടിസ്ഥാന ഉപകരണങ്ങള്‍ ഇല്ലെന്ന പരാതിയും ഉയര്‍ന്നു. എന്നാല്‍ ആഴ്ചകള്‍ കൊണ്ട് ഈ വിടവ് ആയിരത്തിലേക്ക് ചുരുക്കിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന്‍റെ കണക്കുകള്‍ ലഭ്യമല്ലെന്നും സര്‍ക്കാര്‍ പറയുന്നു. ഏതായാലും കേരളത്തിലാരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാഭ്യാസത്തിനുള്ള പൗരന്‍റെ മൗലീകാവകാശങ്ങളെ നിഷേധിക്കുമെന്ന പരാതിയും ഉയര്‍ന്നു കഴിഞ്ഞു. ടിവി പോയിട്ട് സ്വന്തമായൊരു സ്മാര്‍ട്ട് ഫോണ്‍ പോലുമില്ലാത്ത കുടുംബങ്ങള്‍ കേരളത്തില്‍ ഏറെയാണെന്നും അതിനാല്‍ തന്നെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രായോഗികമല്ലെന്നുമാണ് ഇത്തരക്കാര്‍ പറയുന്നത്. കാണാം മഹാമാരിയുടെ കാലത്തെ ചില സ്കൂള്‍ പഠനങ്ങള്‍.