ഓസ്‍കര്‍

(Search results - 37)
• undefined

Movie NewsFeb 27, 2021, 1:04 PM IST

ഓസ്‍കര്‍ മത്സരത്തിന് ഐ എം വിജയൻ നായകനായ ചിത്രവും

വിജേഷ് മണി സംവിധാനം ചെയ്‍ത ഇന്ത്യൻ ചിത്രമായ മ് (ദ സൌണ്ട് ഓഫ് പെയ്‍ൻ) ഓസ്‍കര്‍ മത്സരത്തിന്.  ചിത്രത്തിലെ നായകകഥാപാത്രമായ ആദിവാസ യുവാവായി അഭിനയിച്ചിരിക്കുന്നത് ഐം എം വിജയനാണ്. പ്രകാശ് വാടിക്കലാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. മെയിൻ ഫിലിം കാറ്റഗറിയില്‍ മികച്ച ചിത്രം എന്ന വിഭാഗത്തിലാണ് ഓസ്‍കറില്‍ മത്സരിക്കുന്നത്. താരങ്ങള്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എ കെ ബാലൻ സംവിധായകൻ വിജീഷ് മണിയെ അഭിനന്ദിച്ചു.

soorarai pottru oscar

Movie NewsFeb 26, 2021, 12:04 PM IST

ഓസ്‍കറില്‍ പ്രാഥമിക ഘട്ടം കടന്ന് 'സൂരറൈ പോട്ര്'; 366 മത്സരചിത്രങ്ങളില്‍ ഒന്ന്

കൊവിഡ് പശ്ചാത്തലം പരിഗണിച്ച് സിനിമകള്‍ക്ക് മത്സരിക്കാനുള്ള മാനദണ്ഡങ്ങളില്‍ അക്കാദമി ചില അയവുകള്‍ വരുത്തിയിരുന്നു. ഇതാണ് സൂരറൈ പോട്രിനു മുന്നില്‍ സാധ്യത തുറന്നത്

sai vishnu

Bigg BossFeb 14, 2021, 9:08 PM IST

മികച്ച നടനുള്ള ഓസ്‍കര്‍ സ്വപ്‍നം കാണുന്ന ഒരാള്‍; ബിഗ് ബോസിലേക്ക് സായ് വിഷ്‍ണു

ബിഗ് ബോസ് മൂന്നാം സീസണിന് തുടക്കം, മത്സരാര്‍ഥിയായി സായ് വിഷ്‍ണു

Jalikatu

Movie NewsFeb 10, 2021, 11:40 AM IST

ഓസ്‍കര്‍ അവാര്‍ഡ്: അന്തിമ പട്ടികയില്‍ നിന്ന് 'ജല്ലിക്കെട്ട്' പുറത്ത്

ഇത്തവണത്തെ ഒസ്‍കര്‍ മത്സരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു ജല്ലിക്കെട്ട് എന്ന മലയാള ചിത്രം. ലിജോ ജോസ് സംവിധാനം ചെയ്‍ത ജല്ലിക്കെട്ട് ഒസ്‍കര്‍ മത്സരത്തിനുള്ള അന്തിമ പട്ടികയില്‍ നിന്ന് പുറത്തായെന്നാണ് പുതിയ വാര്‍ത്ത. ഇതോടെ ഇന്ത്യയില്‍ നിന്ന് ഓസ്‍കറിനുള്ള വിദേശ ഭാഷാ ചിത്രത്തിന്റെ വിവാഗത്തില്‍ മത്സരിക്കാനുള്ള ചിത്രം ഇല്ലാതായി. വിദേശ ഭാഷ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്നതിന് 15 സിനിമകളുടെ അന്തിമ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. അവസാന പട്ടികയില്‍ ജല്ലിക്കെട്ട് ഇടംപിടിക്കാത്ത് നിരാശയ്‍ക്ക് കാരണമായി. എന്നാല്‍ ഇന്ത്യൻ ചലച്ചിത്രകാരിയായ കരിസ്‍മ ദേവ് ദുബെയുടെ ബിട്ടു എന്ന ഹ്രസ്വ ചിത്രം ഓസ്‍കര്‍ മത്സരിക്കാൻ തെരഞ്ഞെടുത്തിട്ടുണ്ട്.

soorarai pottru

Movie NewsJan 26, 2021, 6:21 PM IST

ഓസ്‍കര്‍ മത്സരത്തിന് 'സൂരറൈ പോട്ര്'; സന്തോഷവാര്‍ത്ത അറിയിച്ച് അണിയറക്കാര്‍

കൊവിഡ് പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ തിയറ്ററുകള്‍ അടഞ്ഞുകിടന്ന വര്‍ഷമാണ് കടന്നുപോയത് എന്നതിനാല്‍ ഡയറക്ട് ഒടിടി റിലീസ് ചിത്രങ്ങള്‍ക്കും ഇത്തവണ ഓസ്കര്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം അക്കാദമി നല്‍കുന്നുണ്ട്. അതുപ്രകാരമാണ് 'സൂരറൈ പോട്രും' ഓസ്കര്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്.

• undefined

Movie NewsNov 25, 2020, 5:48 PM IST

ഓസ്‍കര്‍ തിളക്കത്തിലേക്ക് 'ജല്ലിക്കട്ട്'; ലിജോയ്ക്ക് അഭിനന്ദനവുമായി സിനിമാലോകം

പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്'.  ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഇത്തവണ മലയാളത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത് ഈ ജല്ലിക്കട്ടിനാണ്. ഇപ്പോഴിതാ ലിജോ ജോസിനും ജല്ലിക്കട്ടിന്റെ എല്ലാ ടീം അം​ഗങ്ങൾക്കും അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമാ താരങ്ങൾ.

Jaliketu

Movie NewsNov 25, 2020, 3:50 PM IST

ഓസ്‍കര്‍: ജല്ലിക്കട്ട് ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രി

ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഇത്തവണ മലയാളത്തില്‍ നിന്ന്. ജല്ലിക്കട്ടാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‍കറില്‍ മത്സരിക്കുക. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്‍തത്. രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കട്ട്.  തിയറ്ററിലും മികച്ച പ്രതികരണം നേടിയിരുന്നു ചിത്രം. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്‍പദമാക്കിയായിരുന്നു ചിത്രം.

Sean Conery

Movie NewsOct 31, 2020, 7:50 PM IST

ആദ്യത്തെ ജെയിംസ് ബോണ്ട് ഇനിയില്ല, വിഖ്യാത നടൻ ഷോണ്‍ കോണറി അന്തരിച്ചു

ഇതിഹാസ നടൻ ഷോണ്‍ കോണറി അന്തരിച്ചു. 90 വയസായിരുന്നു. ഷോണ്‍ കോണറിയുടെ മകൻ ജേസണാണ് മരണവാര്‍ത്ത അറിയിച്ചത്. ജെയിംസ് ബോണ്ട് സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ഷോണ്‍ കോണറി. കാലമെത്രയായാലും ആള്‍ക്കാര്‍ കാണാൻ ആഗ്രഹിക്കുന്ന സിനിമകളിലെ നടനാണ് വിടവാങ്ങിയിരിക്കുന്നത്. ഓസ്‍കര്‍ ജേതാവുമാണ് അന്തരിച്ച ഷോണ്‍ കോണറി.

oscar

Movie NewsSep 9, 2020, 8:39 PM IST

രാഷ്ട്രീയ ശരികളിലേക്ക് ഓസ്‍കര്‍; ചരിത്ര പ്രഖ്യാപനവുമായി അക്കാദമി

'അക്കാദമി അപെര്‍ചര്‍ 2025' എന്നു പേരിട്ടിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളിലാണ് ഈ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതുപ്രകാരം മികച്ച ചിത്രത്തിനുള്ള ഓസ്‍കറിന് പരിഗണിക്കപ്പെടണമെങ്കില്‍ ഒരു സിനിമ നാല് നിബന്ധനകളില്‍ രണ്ടെണ്ണമെങ്കിലും പാലിച്ചിരിക്കണം.

Resul Pookutty and Irfan

Movie NewsMay 18, 2020, 4:55 PM IST

ഇത് ശരിക്കും ഇന്ത്യയില്‍ മാത്രം നടക്കുന്നതാണ്, ഇര്‍ഫാന്റെ തമാശ പങ്കുവെച്ച് റസൂല്‍ പൂക്കുട്ടി

ഹിന്ദി ചലച്ചിത്ര ലോകത്തെ ഇതിഹാസ നടനായിരുന്നു ഇര്‍ഫാൻ ഖാൻ. അടുത്തിടെയാണ് ഇര്‍ഫാൻ ഖാൻ അര്‍ബുദത്തെ തുടര്‍ന്ന് വിടപറഞ്ഞത്. ഞെട്ടലോടെയായിരുന്നു ചലച്ചിത്രരംഗത്തുള്ളവര്‍ ഇര്‍ഫാൻ ഖാന്റെ മരണവാര്‍ത്ത കേട്ടത്. ഇപ്പോഴിതാ ഇര്‍ഫാൻ ഖാന്റെ ഓര്‍മ്മകള്‍ പങ്കുവയ്‍ക്കുകയാണ് സുഹൃത്തും ഓസ്‍കര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടി. തമാശ ബോധമുള്ള, നടനായിരുന്നു ഇര്‍ഫാൻ ഖാനെന്നാണ് റസൂല്‍ പൂക്കുട്ടി വനിതയില്‍ പറയുന്നത്.

Rima Das

Movie NewsApr 27, 2020, 8:41 PM IST

സിനിമയാക്കാൻ കഥകള്‍ ക്ഷണിച്ച് സംവിധായിക റിമാ ദാസ്

മികച്ച ചിത്രത്തിന് ദേശീയ അവാര്‍ഡ് നേടിയ സംവിധായികയാണ് റിമാ ദാസ്. ഛായാഗ്രാഹണവും എഡിറ്റിംഗും എല്ലാം നിര്‍വഹിച്ചത് റിമാ ദാസ് ആണെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയുടെ ഒഫിഷ്യല്‍ ഓസ്‍കര്‍ എൻട്രിയുമായി ചിത്രം.  വില്ലേജ് റോക്സ്റ്റാര്‍സ് എന്ന ദേശീയ അവാര്‍ഡ് ചിത്രത്തിനു ശേഷം റിമാ ദാസ് സംവിധാനം ചെയ്‍ത ബുള്‍ ബുള്‍ ക്യാൻ സിംഗ് എന്ന ചിത്രവും ശ്രദ്ധേയമായി. ഇപ്പോഴിതാ റിമാ ദാസ് സിനിമയ്‍ക്കായി കഥകള്‍ ക്ഷണിച്ചിരിക്കുകയാണ്.

• joker

NewsFeb 12, 2020, 2:28 PM IST

ഫിനിക്‌സിന്റെ ഓസ്‌കര്‍; വീണ്ടും തീയേറ്ററുകളിലേക്ക് 'ജോക്കര്‍'

ഫിനിക്‌സിന് മികച്ച നടനുള്ള അവാര്‍ഡിനൊപ്പം മറ്റൊരു പുരസ്‌കാരവും 'ജോക്കറി'ന് ലഭിച്ചിരുന്നു. മികച്ച ഒറിജിനല്‍ സ്‌കോറിന് ലഭിച്ച പുരസ്‌കാരമാണ് അത്.

• Ayyappadas Vijaykumar and Sajan Scaria

NewsFeb 11, 2020, 8:09 PM IST

ഓസ്‍കറിന്റെ അഭിമാന നേട്ടത്തില്‍ രണ്ട് മലയാളികളും

ഇത്തവണ ഓസ്‍കര്‍ പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അതിന് ഒട്ടേറെ പ്രത്യേകതകളുണ്ടായിരുന്നു. ആദ്യമായി മികച്ച ചിത്രത്തിനുള്ള ഓസ്‍കര്‍ നേടുന്ന വിദേശ ഭാഷാ ചിത്രമെന്ന റെക്കോര്‍ഡ് പാരസൈറ്റ് സ്വന്തമാക്കി. ഓസ്‍കര്‍ വേദിയിലെ പ്രഖ്യാപനങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. അതേസമയം ഇത്തവണത്തെ ഓസ്‍കറില്‍ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമുണ്ട്. രണ്ട് മലയാളികളാണ് ഓസ്‍കര്‍ പുരസ്‍കാരത്തില്‍ ഇടംനേടിയത്.

• oscar

NewsFeb 10, 2020, 7:27 AM IST

ചരിത്രം കുറിച്ച് പാരസൈറ്റ്, നാല് അവാര്‍ഡുകള്‍; മികച്ച നടന്‍ വാക്വീന്‍ ഫീനിക്സ്, മികച്ച നടി റെനി സെല്‍വഗര്‍

ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഓസ്‍കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപനം തുടങ്ങി. മികച്ച സഹ നടനായി ബ്രാഡ്‍ പിറ്റിനെ തെരഞ്ഞെടുത്തു. വണ്‍സ് അപോണ്‍ എ ടൈം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബ്രാഡ് പിറ്റ് പുരസ്‍കാര അര്‍ഹനായത്.

• oscar

NewsFeb 10, 2020, 7:14 AM IST

ഓസ്‍കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു; മികച്ച തിരക്കഥയ്ക്ക് 'പാരാസൈറ്റിന്' പുരസ്‍കാരം

ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഓസ്‍കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപനം തുടങ്ങി.