കങ്കണ റണാവത്ത്
(Search results - 30)Movie NewsJan 8, 2021, 3:04 PM IST
രാജ്യദ്രോഹക്കേസ്: കങ്കണയും സഹോദരിയും പൊലീസിന് മുന്നില്‍ ഹാജരായി
കങ്കണയുടെയും സഹോദരിയുടെയും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ മതസ്പര്ധയുണ്ടാക്കുന്നുവെന്നും സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കുന്നതാണെന്നും കാണിച്ചാണ് ബാന്ദ്ര പൊലീസില്‍ പരാതി ലഭിച്ചത്.
Movie NewsJan 8, 2021, 2:23 PM IST
സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചെന്ന കേസ്; കങ്കണ റണാവത്ത് ചോദ്യം ചെയ്യലിന് ഹാജരായി
അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല സംരക്ഷണം ഹൈക്കോടതി നൽകിയിരുന്നു. അന്വേഷണവുമായി നിസഹകരണത്തിൽ ആയിരുന്ന കങ്കണ കോടതി നിർദേശത്തെ തുടർന്നാണ് ഹാജരായത്.
IndiaNov 28, 2020, 5:22 PM IST
ഉദ്ധവ് താക്കറെയുടെ ഒരു വര്‍ഷം രണ്ട് കോടതി വിധികളില്‍ ചുരുക്കാം: ഫഡ്നവിസ്
കങ്കണ റണാവത്തിന്റെ ബംഗ്ലാവ് പൊളിച്ച ബിഎംസി നടപടിയെ ബോംബെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കെട്ടിടം പൊളിച്ചത് നിയമവിരുദ്ധമാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു കോടതിയുടെ വിധി. അര്‍ണബ് ഗോസ്വാമിയുടെ കേസിലും സര്‍ക്കാറിന് സുപ്രീം കോടതിയില്‍ നിന്ന് വിമര്‍ശനമേറ്റിരുന്നു.
ExplainerNov 27, 2020, 7:42 PM IST
നേരിട്ടുള്ള പോരിനിടെ കങ്കണയ്ക്ക് അനുകൂലമായി കോടതി വിധി; മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടിയും
നടി കങ്കണ റണാവത്തിന്റെ കെട്ടിടം പൊളിച്ചതുമായി ബന്ധപ്പെട്ടുള്ള കോടതി വിധി മുംബൈ കോര്പ്പറേഷന് അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചടിയാണ്. വിധി ശിവസേനയ്ക്ക് വലിയ ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. കെട്ടിടം പൊളിച്ചത് പ്രതികാരനടപടിയാണെന്നും നഷ്ടപരിഹാരത്തിന് കങ്കണയ്ക്ക് അര്‍ഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ശ്രീനാഥ് ചന്ദ്രന് തയ്യാറാക്കിയ റിപ്പോര്‍ട്ട്.
IndiaNov 27, 2020, 1:00 PM IST
കങ്കണയുടെ ബംഗ്ലാവ് പൊളിച്ചത് പ്രതികാര നടപടി, നഷ്ടപരിഹാരം നല്‍കണം: കോടതി
ഒരു സിവില്‍ സൊസൈറ്റിയില്‍ സ്റ്റേറ്റ് മസില് പവര്‍ കാണിക്കരുതെന്നും കോടതി നിരീക്ഷിച്ചു. കങ്കണക്കെതിരെയുള്ള സാമ്നയിലെ ലേഖനവും സഞ്ജയ് റാവത്തിന്റെ പരമാര്‍ശവും കോടതി തെളിവായി സ്വീകരിച്ചു.
Movie NewsNov 3, 2020, 5:05 PM IST
കങ്കണ റണാവത്തിനും സഹോദരിക്കും വീണ്ടും മുംബൈ പൊലീസിന്റെ നോട്ടീസ്
ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പൊലീസിന് മുന്നില്‍ അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Movie NewsOct 21, 2020, 10:52 PM IST
കങ്കണാ റണാവത്തിനെയും സഹോദരിയെയും മുംബൈ പൊലീസ് വിളിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
മുംബൈ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ ആഴ്ചയാണ് ഇരുവര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Movie NewsOct 17, 2020, 6:56 PM IST
'മതസ്പര്‍ധയുണ്ടാക്കുന്നു'; കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശം
എന്നും വിവാദങ്ങളില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് ബോളിവുഡ് നടി കങ്കണാ റണാവത്ത്. ഇപ്പോഴിതാ
മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിന് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനും എതിരെ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശം നല്കിയിരിക്കുന്നു. സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും കങ്കണ ശ്രമിക്കുന്നുവെന്നാണ് പരാതി.ExplainerSep 21, 2020, 2:55 PM IST
ലഹരി മരുന്ന് വിവാദങ്ങൾക്ക് പിന്നാലെ ലൈംഗികാരോപണങ്ങളും,ബോളിവുഡിൽ വിവാദ മഴ
ബോളിവുഡ് നടനും,സംവിധായകനുമായ അനുരാഗ് കശ്യപിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടി പായലിനെ പിന്തുണച്ച് കങ്കണ റണാവത്ത് പറഞ്ഞ വാക്കുകൾ ഇപ്പോൾ ബോളിവുഡ് ചർച്ച ചെയ്യുകയാണ്. തന്നെ ലൈംഗികമായി അനുരാഗ് കശ്യപ് ഉപദ്രവിക്കാൻ ശ്രമിച്ചു എന്നായിരുന്നു പായലിന്റെ പരാതി. അതിനെ പിന്തുണച്ചാണ് കങ്കണ റണാവത്ത് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡിൽ സ്ഥിരം നടക്കുന്ന സംഭവമാണെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. അതെ സമയം അനുരാഗ് കശ്യപിന് പിന്തുണയുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
Movie NewsSep 21, 2020, 11:22 AM IST
'അനുരാഗ് അത് ചെയ്യും'; ലൈംഗികാരോപണത്തില്‍ പായല്‍ ഘോഷിനെ പിന്തുണച്ച് കങ്കണ റണാവത്ത്
'അയാളുടെ എല്ലാ പങ്കാളികളെയും അയാള്‍ ചതിച്ചിട്ടുണ്ട്', പായല്‍ ഘോഷിനെ പിന്തുണയ്ക്കുന്നുവെന്നും കങ്കണ റണാവത്ത
Movie NewsSep 18, 2020, 10:55 AM IST
'നിങ്ങള്‍ മണികര്‍ണികയല്ലേ, അതിര്‍ത്തിയിലേക്ക് പോകൂ, ചൈനയെ തോല്‍പ്പിക്കൂ'; കങ്കണയെ ട്രോളി അനുരാഗ് കശ്യപ്
''നിങ്ങള്‍ ഒരേയൊരു മണികര്‍ണികയല്ലേ. നാലോ അഞ്ചോ ആളുകളെ കൂട്ടി പോയി ചൈനയെ തകര്‍ക്കൂ. നോക്കൂ, അവര്‍ എങ്ങനെയാണ് നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നത്...''
Movie NewsSep 17, 2020, 5:50 PM IST
'എന്റെ സ്വപ്നങ്ങളെ അവര്‍ ബലാത്സംഗം ചെയ്തു', വീട് നശിപ്പിച്ചതിനെ 'റേപ്പ്' എന്ന് വിളിച്ച് കങ്കണ
കങ്കണയുടെ ട്വീറ്റിനെതിരെ പ്രതിഷേധവുമായി നിരവധി പേര് രംഗത്തെത്തി. ഒരു കെട്ടിടം പൊളിച്ചതിനെ ബലാത്സംഗത്തോട് ഉപമിച്ചത് ശരിയായില്ലെന്നാണ് ഇവരുടെ വാദം.
IndiaSep 9, 2020, 3:01 PM IST
'ബാബര്‍ പൊളിക്കുന്നു'; മുംബൈ ഓഫീസിനെ രാമക്ഷേത്രവുമായി ഉപമിച്ച് കങ്കണയുടെ ട്വീറ്റ്
ഓഫീസ് പൊളിക്കാനെത്തിയ മുംബൈ കോര്പ്പറേഷന് അധികൃതരെ ബാബര്‍ ആര്‍മിയായി ചിത്രീകരിച്ചാണ് കങ്കണയുടെ ട്വീറ്റ്
Movie NewsSep 8, 2020, 8:38 PM IST
മയക്കുമരുന്ന് ഉപയോഗിച്ചെന്ന് ആരോപണം, തെളിഞ്ഞാല്‍ മുംബൈ വിടാം, മഹാരാഷ്ട്രാ സര്‍ക്കാരിനെ വെല്ലുവിളിച്ച് കങ്കണ
''മയക്കുമരുന്ന് മാഫിയയും ഞാനുമായുള്ള ബന്ധം നിങ്ങള്‍ക്ക് കണ്ടെത്താനായാല്‍ എന്റെ തെറ്റുകള്‍ സമ്മതിച്ച് ഞാന്‍ എന്നന്നേക്കുമായി മുംബൈ വിടും..''
IndiaSep 7, 2020, 8:04 PM IST
കങ്കണയ്ക്ക് നേരെ ഭീഷണി, ശിവസേനയുടേത് സ്ത്രീകള്‍ക്കായുള്ള പോരാട്ടം, മാപ്പുപറയാതെ സഞ്ജയ് റാവത്ത്
''ചിലര്‍ പകയോടെ, ശിവസേന സ്ത്രീകളെ അപമാനിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചാരണം നടത്തുന്നവര്‍ നമ്മുടെ മുംബൈയെയും മുംബാ ദേവിയെയും അപമാനിക്കുകയാണ് ചെയ്തത്...''