കനത്ത മഞ്ഞ്  

(Search results - 4)
 • undefined

  viral30, Jan 2020, 5:28 PM IST

  കനത്ത മഞ്ഞുവീഴ്ച; വധുവിന്റെ വീട്ടിൽ വരൻ എത്തിയത് നാല് കിലോമീറ്റർ നടന്ന്, ചിത്രങ്ങള്‍ വൈറല്‍

  വിവാഹ ദിവസം പ്രത്യേകമായി അലങ്കരിച്ച വാഹനങ്ങളിലാകും വധുവരന്മാർ പന്തലിലേക്ക് പോകാറ്. ചില സ്ഥലങ്ങളിൽ ആനപ്പുറത്തും കുതിരപ്പുറത്തും കയറിയാകും ഇവരുടെ വരവ്. എന്നാൽ, കനത്ത മഞ്ഞിലൂടെ കുടിയും ചൂടി വധുവിന്റെ വീട്ടിലേക്ക് പോകുന്ന വരന്റെ ചിത്രങ്ങളാണ്  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

 • undefined

  India17, Jan 2020, 3:53 PM IST

  കശ്മീരിനെ മൂടി ഹിമപാതം; മരണ സംഖ്യയേറുന്നു

  കനത്ത മ‌ഞ്ഞ് വീഴ്ചയില്‍ ജമ്മു-ശ്രീനഗർ ദേശീയപാത ഉൾപ്പെടെ കശ്മീരിലെ നിരവധി റോഡുകൾ തടഞ്ഞു. വിമാനങ്ങൾ റദ്ദാക്കി. വ്യാഴാഴ്ചയും കനത്ത മഞ്ഞ് വീഴുച്ചയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കശ്മീർ താഴ്‌വരയിൽ രാത്രിയിൽ പൂജ്യ താപനിലയാണ് രേഖപ്പെടുത്തിയത്. 3,000 ദേശീയ ട്രക്കുകളും 84 ലൈറ്റ് മോട്ടോർ വാഹനങ്ങളും ദേശീയപാതയിൽ കുടുങ്ങിയതായി അധികൃതര്‍ പറഞ്ഞു. ജമ്മു-ശ്രീനഗർ ദേശീയപാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ജമ്മുവിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ദിഗ്ഡോളിൽ തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായി.  കാണാം കശ്മീരിലെ ഹിമപാതക്കാഴ്ചകള്‍.

 • undefined

  GALLERY25, Aug 2019, 1:10 PM IST

  കാലാവസ്ഥാ മാറ്റം; ആശങ്കയില്‍ ഉരുകി 'മഞ്ഞ് മനുഷ്യര്‍'


  ആര്‍ട്ടിക്ക് പ്രദേശത്തെ സ്വദേശികളാണ് നെനെറ്റസ് ജനത. നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, പുത്തന്‍ മേച്ചില്‍ പുറങ്ങള്‍ അന്വേഷിച്ചിറങ്ങിയ ഒരു കൂട്ടം മനുഷ്യരുടെ പിന്മുറക്കാരാണ് നെനെറ്റസ് ജനത. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്,  യമല്‍ ഉപദ്വീപിലൂടെ സഞ്ചരിച്ച് ഒടുവില്‍ അവര്‍ റഷ്യയുടെ ആര്‍ട്ടിക്ക് പ്രദേശത്തെത്തി ചേര്‍ന്നു. തദ്ദേശീയ മൃഗമായിരുന്ന റെയിന്‍ഡിയറുകളെ മെരുക്കിയ നെനെറ്റസ്, പിന്നീട് ആര്‍ട്ടിക്കിന്‍റെ ഭാഗമായിത്തീര്‍ന്നു. ഇപ്പോള്‍ ലോകത്ത ശക്തമായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം നെനെറ്റസ് ജനതയെ പ്രതികൂലമായി ബാധിക്കുകയാണ്. കനത്ത മഞ്ഞ് വീഴ്ച്ചയും ശക്തമായ മഞ്ഞുരുകലും പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളില്‍ ഏറെ പ്രശ്നത്തിലാകുന്ന നെനെറ്റസ് അഥവാ മഞ്ഞ് മനുഷ്യരെക്കുറിച്ച് അലഗ്രാ അലി പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.