കമല ഹാരിസ്
(Search results - 38)ExplainerJan 20, 2021, 11:52 AM IST
ജോ ബൈഡൻ പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ
അമേരിക്കയിൽ ഇതുവരെയുള്ള അധികാര കൈമാറ്റങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണത്തേത്. ബൈഡനോട് ട്രംപ് പരാജയപ്പെട്ടപ്പോള്‍ നടന്നത് ചരിത്രത്തിലിന്നോളം കണ്ടിട്ടില്ലാത്ത നാടകീയ രംഗങ്ങളായിരുന്നു. ജോ ബൈഡൻ പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ...
InternationalJan 20, 2021, 10:39 AM IST
ഇന്ത്യയുമായി പ്രതിരോധ സഹകരണം തുടരുമെന്ന് അമേരിക്ക
ഇന്ത്യയുമായി പ്രതിരോധ സഹകരണം തുടരുമെന്ന് അമേരിക്ക. പ്രസ്താവന നിയുക്ത പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്റേത്.
InternationalJan 20, 2021, 10:16 AM IST
അമേരിക്കയിലെ രണ്ടാമത്തെ കത്തോലിക്കന് പ്രസിഡന്റായി ബൈഡന്; നയപരമായ കാര്യങ്ങള്‍ ഐക്യം കൊണ്ടുവരാന്‍ സാധ്യത
ജോണ്‍ എഫ് കെന്നടിക്ക് ശേഷം അമേരിക്കയുടെ രണ്ടാമത്തെ കത്തോലിക്കന് പ്രസിഡന്റാകുകയാണ് ജോ ബൈഡന്. കത്തോലിക്കാ വിശ്വാസികള്‍ക്കിടയില്‍ ബൈഡന് പൂര്‍ണ പിന്തുണയില്ലെങ്കിലും നയപരമായ പല വിഷയങ്ങളിലും ഐക്യം കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.
InternationalJan 20, 2021, 9:30 AM IST
ട്രംപിസവും പോപ്പുലിസവും അവസാനിക്കുമോ? വ്യവസ്ഥിതി പുനഃസ്ഥാപിക്കപ്പെടുമോ ?
ബൈഡനും ട്രംപും തമ്മിലായിരുന്നില്ല, പോപ്പുലിസവും വ്യവസ്ഥിതിയും തമ്മിലായിരുന്നു മത്സരം. ബൈഡനാണ് ജയിച്ചതെങ്കിലും പോപ്പുലിസം ഇല്ലാതായിട്ടില്ല.
LifestyleJan 20, 2021, 9:29 AM IST
ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടറെ ആരോഗ്യവകുപ്പ് അസി.സെക്രട്ടറിയാക്കി; ബൈഡന് ഇപ്പോഴേ കയ്യടി...
അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് അധികാരമേല്ക്കുകയാണ്. കൊവിഡ് 19 എന്ന മഹാമാരി സമ്മാനിച്ച തിരിച്ചടികളുടെ ചൂടിലും വേവിലുമാണ് അമേരിക്കയിന്ന്. ആഗോളതലത്തില്‍ തന്നെ കൊവിഡ് ഇത്രയധികം ബാധിച്ച മറ്റൊരു രാജ്യമില്ല.
InternationalJan 20, 2021, 8:45 AM IST
പതിവുകള്‍ തെറ്റിച്ച് ജില്, ഭാര്യയെ സഹായിക്കാനൊരുങ്ങി ഡഗ്; ബൈഡന്റെയും കമലയുടെയും കുടുംബകാര്യവും പ്രസക്തം
ജോ ബൈഡനും കമലാ ഹാരിസിനുമൊപ്പം അവരുടെ ജീവിതപങ്കാളികളും ഇനി ശ്രദ്ധാകേന്ദ്രമാവും. അധ്യാപികയായി തുടരാനാണ് ബൈഡന്റെ പങ്കാളി ജില്ലിന്റെ തീരുമാനം. പതിവുകള്‍ തെറ്റിച്ച്, ചരിത്രം കുറിക്കുകയാണ് ജില്. ഭാര്യയുടെ ഔദ്യോഗികചുമതലകളില്‍ സഹായിക്കാന്‍ നിയമകാര്യസ്ഥാപനത്തിലെ അഭിഭാഷകവേഷം അഴിച്ചുവെച്ചിരിക്കുകയാണ് കമലയുടെ ഭര്‍ത്താവ് ഡഗ്.
InternationalJan 20, 2021, 8:35 AM IST
സ്പീഡ് പ്രശ്നമേയല്ല, ഡ്രൈവിംഗ് ഇഷ്ടവിനോദം; കാറുമായെത്തുന്ന ബൈഡനെ കാണാനാകുമോ?
അമേരിക്കയുടെ പുതിയ പ്രസിഡന്റ് സ്വയം വിശേഷിപ്പിക്കുന്നത് ഒരു കാര്‍ ഭ്രാന്തനെന്നാണ്. ഡ്രൈവിംഗ് ജോ ബൈഡന്റെ ഇഷ്ടപ്പെട്ട വിനോദമാണ്. പക്ഷേ ഇനി അത് വേണ്ടെന്നുവക്കേണ്ടിവരും.
InternationalJan 20, 2021, 8:13 AM IST
കരുത്ത് കാട്ടാന്‍ കമല; നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിഡന്റായി ചരിത്രം കുറിക്കുമോ ?
യുഎസ് ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രഡിഡണ്ടാകുന്ന കമല ഹാരിസ് , നാലു വര്‍ഷം കൂടി കഴിയുമ്പോള്‍ അമേരിക്കയുടെ പ്രസിഡന്റാകുമോ? ഒരു ഇന്ത്യന്‍ വംശജ 2024 ല്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ പ്രസിഡന്റാകുമെന്ന പ്രതീക്ഷകള്‍ കൂടിയാണ് കമലയിലൂടെ ഉയരുന്നത്.
InternationalJan 20, 2021, 7:54 AM IST
പുതിയ അധ്യായത്തിനായി ഒരുങ്ങി ബൈഡന്; ആറ് പതിറ്റാണ്ടിന്റെ പൊതുപ്രവര്‍ത്തനം കരുത്ത്
കുട്ടിക്കാലത്ത് ദാരിദ്ര്യത്തിന്റെ വെല്ലുവിളി, വ്യക്തിജീവിതത്തിലുടനീളം വില്ലനായത് വിധി, രാഷ്ട്രീയത്തില്‍ എന്നും ഒത്ത എതിരാളികളുടെ വെല്ലുവിളി, അമേരിക്കയുടെ 46-ാം പ്രസിഡന്റായി ബൈഡന് അധികാരമേല്‍ക്കുമ്പോള്‍ മുന്നിലുള്ളത് കോവിഡ് മുതല്‍ സാമ്പത്തികത്തകര്‍ച്ച വരെയുള്ള പ്രതിസന്ധികള്‍. പക്ഷേ ജീവിതത്തിലെന്നും വിഷമസന്ധികളില്‍ കൂടുതല്‍ കരുത്തനായിട്ടേയുള്ളൂ ഈ നേതാവ്.
WomanJan 12, 2021, 8:50 AM IST
വോഗ് പതിപ്പിലെ കമലാ ഹാരിസിന്റെ ചിത്രത്തിനെതിരെ വിമർശനം
വോഗിൽ നിന്നുള്ള രണ്ടു കവർ ചിത്രങ്ങളിലൊന്നാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പച്ചനിറമുള്ള പശ്ചാത്തലത്തിൽ അലസമായിട്ടിരിക്കുന്ന പിങ്ക് തിരശ്ശീലയ്ക്ക് മുന്നിൽ നിന്നുള്ള ചിത്രമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.
InternationalJan 6, 2021, 2:22 PM IST
അമേരിക്കയില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പ്രഖ്യാപനം ഇന്ന്; അന്തിമ ഫലപ്രഖ്യാപനത്തിനെതിരെ റിപ്പബ്ലിക്കന്‍സ്
അമേരിക്കയുടെ 46ാമത്തെ പ്രസിഡന്റായി ജോ ബൈഡനെയും വൈസ് പ്രസിഡന്റായി കമല ഹാരിസിനെയും ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും ഇന്ന് വാഷിംഗ്ടണില്‍ സമ്മേളിക്കും.
InternationalDec 30, 2020, 10:37 AM IST
കമല ഹാരിസ് കൊവിഡ് വാക്സിനെടുത്തു; ടിവി ചാനലുകള്‍ ലൈവായി കാണിച്ചു
ജനങ്ങളില്‍ വാക്സിന് എടുക്കേണ്ടതിന്റെ അവബോധം വളര്‍ത്താന്‍ വേണ്ടിയാണ് നിയുക്ത വൈസ് പ്രസിഡന്റ് വാക്സിന് എടുക്കുന്നത് ലൈവായി പ്രക്ഷേപണം ചെയ്തത്
Fact CheckDec 3, 2020, 8:56 PM IST
ട്രൂഡോ മാത്രമല്ല, കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കമല ഹാരിസും; ട്വീറ്റും യാഥാർഥ്യവും
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷക സമരത്തിനുള്ള പിന്തുണ വര്‍ധിക്കുന്നതിന്റെ തെളിവായാണ് കമല ഹാരിസിന്റെ പേരിലുള്ള ട്വീറ്റ് വ്യാപകമായി പ്രചരിച്ചത്.
FoodNov 25, 2020, 2:27 PM IST
ഇത് കുടുംബത്തിന്റെ പ്രിയപ്പെട്ട 'താങ്ക്സ് ഗിവിംഗ്' ഭക്ഷണം; പാചകക്കുറിപ്പ് പങ്കുവച്ച് കമലാ ഹാരിസ്
കമലയ്ക്ക് പാചകം ചെയ്യാനും ഇഷ്ടമാണ്. ഇപ്പോഴിതാ അമേരിക്കയിലെ 'താങ്ക്സ് ഗിവിംഗ്' ആഘോഷങ്ങളോടനുബന്ധിച്ച് കുടുംബത്തിന്റെ പ്രിയപ്പെട്ട താങ്ക്സ് ഗിവിംഗ് ഭക്ഷണത്തിന്റെ പാചകക്കുറിപ്പുമായി എത്തിയിരിക്കുകയാണ് കമല.
GALLERYNov 10, 2020, 2:06 PM IST
അമേരിക്കന്‍ തെരഞ്ഞെടുപ്പ്; ഡമോക്രാറ്റിക്ക് വിജയത്തില്‍ ആഘോഷം പൊടിപൊടിച്ച് ഒരു തമിഴ് ഗ്രാമം
കമല ഹാരിസിന്റെ വിജയമാഘോഷിച്ച് തമിഴ്നാട്ടിലെ കൊച്ചു ഗ്രാമം തുളസേന്ദ്രപുരം. ഇന്ത്യൻ വംശജയായ കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയാണ്. യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. സാൻ ഫ്രാൻസിസ്കോയിലെ തട്ടകത്തില്‍ രാഷ്ട്രീയം പയറ്റി തെളിഞ്ഞാണ് കമല അമേരിക്കന്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. തുളസേന്ദ്രപുരത്തുകാരി ശ്യാമള ഗോപാലനാണ് കമലയുടെ മാതാവ്. അച്ഛൻ ജമൈക്കൻ പൗരനായ ഡോണള്‍ഡ് ജെ ഹാരിസ്സും. അഭിഭാഷകനായ ഡഗ്സസ് എംഹോഫാണ് കമലയുടെ ഭർത്താവ്. എംഹോഫിന്റെ രണ്ട് മക്കളുടെ രണ്ടാനമ്മയാണ് കമല. മൂന്ന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. സഹോദരി മായ ലക്ഷ്മി ഹാരിസ് യുഎസില്‍ അഭിഭാഷകയാണ്. കമലയുടെ വിജയത്തിൽ ഏറ്റവും സന്തോഷിക്കുന്നത് തമിഴ്നാട്ടിലെ തുളസേന്ദ്രപുരമെന്ന കൊച്ചു ഗ്രാമമാണ്.