കയ്യാങ്കളി കേസ്
(Search results - 20)KeralaNov 23, 2020, 4:31 PM IST
നിയമസഭാ കയ്യാങ്കളി കേസ്; ഹൈക്കോടതിയിൽ വാദം പൂർത്തിയായി, വിധി പറയാൻ മാറ്റി
കെ എം മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് 2015ൽ നിയമസഭയിലുണ്ടായ കയ്യാങ്കളിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി തളളിയിരുന്നു.
KeralaNov 12, 2020, 6:11 AM IST
നിയമസഭ കയ്യാങ്കളി കേസ് ഇന്ന് കോടതിയില്‍; ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹർജി നൽകാന് സാധ്യത
മന്ത്രിമാരായ ഇ പി ജയരാജനെയും കെ ടി ജലീലിനെയും കൂടാതെ വി ശിവൻകുട്ടി, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിലെ പ്രതികള്‍.
KeralaOct 30, 2020, 2:26 PM IST
നിയമസഭ കയ്യാങ്കളി കേസ്: വിചാരണ കോടതി ഉത്തരവിനെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ
സർക്കാർ നൽകിയ റിവിഷൻ ഹർജിയിൽ കക്ഷി ചേർക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. കേസ് പിൻവലിക്കാനുള്ള ആവശ്യം തടയണമെന്നും രമേശ് ചെന്നിത്തല കോടതിയോട് ആവശ്യപ്പെട്ടു.
KeralaOct 28, 2020, 12:22 PM IST
നിയമസഭാ കൈയ്യാങ്കളി കേസ്; മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർക്ക് ജാമ്യം
2015ൽ ആണ് ബാർ കോഴ വിവാദത്തിൽപെട്ട കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയിൽ കയ്യാങ്കളിയുണ്ടായത്
KeralaOct 20, 2020, 6:41 AM IST
നിയമസഭ കയ്യാങ്കളികേസ്; അഭിഭാഷകയെ സ്ഥലം മാറ്റി ഉത്തരവ്, പ്രതികാര നടപടിയെന്ന് ആക്ഷേപം
കേസിലെ പ്രതിയായ മുൻ എംഎൽഎ വി ശിവൻകുട്ടി ബീനയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയായിരുന്നു സ്ഥലം മാറ്റം. വിരമിക്കാൻ ഏഴ് മാസം മാത്രം ബാക്കിനിൽക്കെ, സാധാരണ കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ചായിരുന്നു ബീനയ്ക്കെതിരായ നടപടി.
KeralaOct 15, 2020, 11:39 AM IST
നിയമസഭാ കയ്യാങ്കളി കേസ്; ഈ മാസം 28 ലേക്ക് മാറ്റി
ബാർക്കോഴ കേസിൽ ആരോപണ വിധേയനായ കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്. ആറ് ഇടത് നേതാക്കളാണ് കേസിലെ പ്രതികള്‍.
KeralaOct 7, 2020, 1:43 PM IST
നിയമസഭാ കയ്യാങ്കളി കേസ്; നാല് ഇടതു നേതാക്കൾ ജാമ്യമെടുത്തു
കെ അജിത്, സി കെ സദാശിവൻ, വി ശിവൻകുട്ടി. കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഓരോരുത്തർക്കും 35,000 രൂപയുടെ ജാമ്യമാണ് നൽകിയത്
KeralaSep 22, 2020, 3:11 PM IST
രണ്ട് മന്ത്രിമാരെ രാജിയില്‍ നിന്ന് രക്ഷിക്കാനാണ് അപ്പീല്‍ പോകുന്നത്; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
യഥാര്‍ത്ഥത്തില്‍ ക്രിമിനല്‍ ആക്ടിവിറ്റിയാണ് നിയമസഭയില്‍ നടന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. രാഷ്ട്രീയ സമരമാണെന്ന് പറഞ്ഞൊഴിയാന്‍ സാധിക്കില്ല. 30 കൊല്ലത്തെ തന്റെ നിയമസഭാ കാലയളവില്‍ ഇത്തരത്തിലൊരു സംഭവം കണ്ടിട്ടില്ലെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
KeralaSep 22, 2020, 11:29 AM IST
നിയമസഭയിലെ കയ്യാങ്കളി കേസ്; പിൻവലിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി
ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് സർക്കാരിന് വരാനാവില്ല. സർക്കാരിന്റെ ആവശ്യം നിലനിൽക്കില്ല എന്നും കോടതി പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടയാൻ വേണ്ടി പ്രതിപക്ഷം ...
KeralaSep 22, 2020, 11:28 AM IST
സര്‍ക്കാര്‍ ആവശ്യം തള്ളി കോടതി, നിയമസഭയിലെ കയ്യാങ്കളി കേസ് തുടരും
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കെ എം മാണി ബജറ്റ് അവതരിപ്പിക്കവേ അന്നത്തെ പ്രതിപക്ഷം സഭയില്‍ നടത്തിയ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി തള്ളി. ഇന്നത്തെ മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും അടക്കം ആറുപേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
KeralaSep 17, 2020, 2:42 PM IST
നിയമസഭയിലെ കയ്യാങ്കളി: ഇടത് നേതാക്കൾക്കെതിരായ കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യത്തിൽ വിധി 22 ന്
നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചതിന് ഇപ്പോഴത്തെ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ ഉള്‍പ്പെടെ കഴിഞ്ഞ സഭയിലെ ആറ് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയാണ് കേസ്.
KeralaSep 7, 2020, 12:41 PM IST
നിയമസഭയിലെ കയ്യാങ്കളി: സര്‍ക്കാർ തീരുമാനത്തിൽ വിശദീകണം കേൾക്കാൻ കേസ് 17 ലേക്ക് മാറ്റി
കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ അഭിഭാഷകയും പ്രതികളുടെ അഭിഭാഷകനും തമ്മില്‍ തര്‍ക്കമുണ്ടായി.
KeralaAug 26, 2020, 4:01 PM IST
നിയമസഭയിലെ കയ്യാങ്കളി കേസ് ഉടൻ തീർപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം
കേസ് നീട്ടികൊണ്ടു പോകുന്നത് ഉചിതം അല്ല. കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ രണ്ട് മാസത്തിനകം തീർപ്പ് ഉണ്ടാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
Mar 20, 2018, 7:06 PM IST
Mar 11, 2018, 10:15 AM IST