കലാപം

(Search results - 393)

safoora zargar

India23, Jun 2020, 2:36 PM

ദില്ലി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗർഭിണിയായ വിദ്യാർത്ഥിനി സഫൂർ സർഗാറിന് ജാമ്യം

കോടതിയുടെ അനുവാദം ഇല്ലാതെ ദില്ലി വിടരുത് എന്ന് നിർദേശമുണ്ട്. നാല് മാസം ഗർഭിണി ആയ സഫൂറയുടെ തടവിനെതിരെ പ്രമുഖർ രംഗത്തെത്തിയിരുന്നു.

will george floyd death change face of world

Video Icon

Explainer11, Jun 2020, 6:49 PM

ഫ്‌ളോയിഡിന്റെ മരണം ലോകത്തിന്റെ മുഖച്ഛായ മാറ്റുമോ ?അരങ്ങേറുന്നത് അസാധാരണമായ സംഭവങ്ങളുടെ പരമ്പര

വംശീയവിദ്വേഷത്തിന് എതിരായി ജനക്കൂട്ടം തെരുവിലിറങ്ങുന്നു, കൊളോണിയലിസത്തിന്റെ സ്മാരകങ്ങള്‍ തച്ചുടക്കുന്നു. അസാധാരണമായ സംഭവങ്ങളുടെ പരമ്പരയാണ് ലോകത്ത് അരങ്ങേറുന്നത്. അളകനന്ദ തയ്യാറാക്കിയ റിപ്പോര്‍ട്ട്

• India9, Jun 2020, 11:06 PM

ദില്ലി കലാപം: ബിജെപി നേതാവ് കപിൽ മിശ്രയെ ഒഴിവാക്കി കുറ്റപത്രം

ദില്ലി കലാപത്തില്‍ മൂന്നു കുറ്റപത്രങ്ങൾ കൂടി സമർപ്പിച്ചു. ബിജെപി നേതാവ് കപിൽ മിശ്രയെ ഒഴിവാക്കിയാണ് കുറ്റപത്രം.

• International31, May 2020, 8:08 PM

'എനിക്ക് ശ്വാസംമുട്ടുന്നു'; അമേരിക്കയിൽ കലാപം കൂടുതൽ ന​ഗരങ്ങളിലേക്ക് വ്യാപിക്കുന്നു

അമേരിക്കൻ സംസ്ഥാനമായ മിനിപൊളീസിൽ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ ജനകീയ പ്രതിഷേധം അവസാനിക്കുന്നില്ല. ദിവസവും നിരവധി പേരാണ് പ്രക്ഷോഭവുമായി തെരുവിലിറങ്ങുന്നത്. മിനിപൊളീസിൽ പൊലീസ് സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടിരുന്നു.
''വലിയ ജനക്കൂട്ടം, വളരെയേറെ സം​ഘടിതരായിട്ടാണ് എത്തിയത്. എന്നാല്‍ ആരും തന്നെ വൈറ്റ് ഹൗസിന്റെ അതിര്‍ത്തി കടന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവരെ നീചന്മാരായ നായ്ക്കളും അപകടകരമായ ആയുധങ്ങളും കൊണ്ട് സ്വീകരിക്കുമായിരുന്നു. പ്രവർത്തിക്കാൻ തയ്യാറായി നിരവധി രഹസ്യ സര്‍വീസ് ഏജന്റുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.'' എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം.
പ്രതിഷേധം കനത്തതോടെ നഗരത്തിൽ സുരക്ഷാ സേനയെ വിന്യസിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു. ചിക്കാഗോ, ഇല്ലിനോയ്സ്, ലോസ് ആഞ്ചലസ്, കാലിഫോർണിയ തുടങ്ങി നിരവധി നഗരങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി. കൊലചെയ്യപ്പെട്ട ജോർജ് ഫ്ലോയിഡിന്റെ അവസാന വാക്കായ 'എനിക്ക് ശ്വാസംമുട്ടുന്നു' എന്ന പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിഷേധം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് യുഎസ്സിലെ മിനിയാപോളിസില്‍ റസ്റ്റോറന്റിൽ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലിചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്‍  കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ എല്ലാ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.

• International31, May 2020, 12:11 PM

അമേരിക്കയിൽ 26 നഗരങ്ങളിൽ കർഫ്യൂ, കൊവിഡ് പരിശോധന നിർത്തി, ആളിപ്പടർന്ന് കലാപം

തീവെപ്പ്, ടിയർ ഗ്യാസ്, വെടിവെപ്പ്, റബ്ബർ ബുള്ളറ്റുകൾ - അമേരിക്ക കത്തുകയാണിന്ന്. പ്രധാനപ്പെട്ട എല്ലാ നഗരങ്ങളും കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡിന് നീതി തേടി കത്തിപ്പുകയുന്നു.

Ishrat Jahan

India30, May 2020, 10:37 PM

ദില്ലി കലാപം; മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന് വിവാഹത്തിനായി ഇടക്കാല ജാമ്യം

വിവാഹത്തിനായി 30 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ഇസ്രതിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കോടതി നിരസിച്ചു.

• International30, May 2020, 9:08 PM

'എനിക്ക് ശ്വാസം മുട്ടുന്നു', വംശീയവെറിക്ക് എതിരെ അമേരിക്കയിൽ കലാപം ആളിപ്പടരുന്നു

മുപ്പതോളം അമേരിക്കൻ നഗരങ്ങൾ കലാപാഗ്നിയ്ക്ക് നടുവിലാണ്. വൈറ്റ് ഹൗസിന് മുമ്പിൽ പ്രതിഷേധക്കാരും സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വിവിധയിടങ്ങളിലെ വെടിവെപ്പുകളിൽ ...

• International29, May 2020, 10:59 AM

ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണം; മിനിയോപോളിസ് നഗരത്തില്‍ കലാപം

അമേരിക്കന്‍ സംസ്ഥാനമായ മിനിയോപോളിസില്‍ കലാപമാണ്. മിനിയോപോളിസ് പൊലീസ് കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ നടത്തുന്ന നരനായാട്ടിനെ തുടര്‍ന്നാണ് മിനിയോപോളിസില്‍ കലാപം പൊട്ടിപുറപ്പെട്ടത്. അമേരിക്കയില്‍ വെളുത്ത വര്‍ഗ്ഗക്കാര്‍, കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ നടത്തുന്ന വംശവെറിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജോര്‍ജ് ഫ്ലോയ്ഡ് എന്ന നാല്‍പ്പതുകാരന്‍റെ മരണം. സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കി എന്നാരോപിച്ച്  മിനിയോപോളിസ് പൊലീസ് ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി അഞ്ച് മിനിറ്റോളം നിന്നെന്നാണ് ദൃക്സാക്ഷി വിവരണം. സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മിനിയോപോളിസ് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.

''നിങ്ങളുടെ കാല്‍മുട്ട് എന്‍റെ കഴുത്തിലാണ്. എനിക്ക് ശ്വസിക്കാന്‍ വയ്യ.'' എന്ന് പൊലീസിന്‍റെ കാല്‍മുട്ട് കഴുത്തിലമരുമ്പോഴും ജോര്‍ജ് ഫ്ലോയ്ഡ് കരഞ്ഞു പറഞ്ഞു. എന്നാല്‍, മിനിയോപോളിസ് പൊലീസ് ജോര്‍ജ് ഫ്ലോയ്ഡ് സ്വതന്ത്രനാക്കാനോ കിടന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ അനുവദിക്കുകയോ ചെയ്തില്ല. തുടര്‍ന്ന് അവശനിലയിലായ ജോര്‍ജ് ഫ്ലോയ്ഡിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം അവിടെ വച്ച് മരിച്ചു. സംഭവം വിവാദമായതോടെ  മിനിയോപോളിസ് പൊലീസിനെതിരെ സംസ്ഥാന മേയര്‍ ജേക്കബ് ഫെറി തന്നെ രംഗത്തെത്തി. '' ഏത് തരത്തില്‍ നോക്കിയാലും ഈ സംഭവം തെറ്റാണ്. ഒരു കറുത്തവര്‍ഗ്ഗക്കാരന്‍റെ കഴുത്തില്‍ മുട്ട് അമര്‍ത്തുന്ന വെള്ളക്കാരനെയാണ് അഞ്ച് മിനുട്ട് നമ്മള്‍ കണ്ടത്. '' മേയര്‍ ജേക്കബ് ഫെറി പറഞ്ഞു. ''അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനാകുക എന്നത് വധശിക്ഷ ലഭിക്കേണ്ട ഒന്നല്ല'' എന്നായിരുന്നു സിവില്‍ റൈറ്റ്സ് അറ്റോണി ബെന്‍ ക്രംപ് പറഞ്ഞത്. അമേരിക്കയിലെ വെളുത്ത വര്‍ഗ്ഗക്കാരും കറുത്ത വര്‍ഗ്ഗക്കാരും തമ്മില്‍ നൂറ്റാണ്ടുകളുടെ വംശവെറി നിലനില്‍ക്കുന്ന രാജ്യമാണ്.

delhi violence

India24, May 2020, 8:42 AM

ദില്ലി കലാപം: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച രണ്ട് വനിതകൾ അറസ്റ്റിൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ടാണ് പിടിയിലായത്. കലാപവുമായി ബന്ധപ്പെട്ട് നേരത്തെ ജാമിയ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

• പൊലീസ് അക്രമത്തിനിടെ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി ആശുപത്രയില്‍ വച്ച് മരിച്ചെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

India21, May 2020, 2:29 PM

ദില്ലി കലാപം: ജാമിയ മിലിയ വിദ്യാര്‍ത്ഥി ആസിഫ് ഇക്ബാല്‍ തന്‍ഹ അറസ്റ്റില്‍

ജാമിയ സംഘർഷവുമായ ബന്ധപ്പെട്ട കേസിൽ റിമാന്റിലായിരുന്ന ആസിഫ് ഇഖ്ബാൽ തൻഹയുടെ പേരിൽ കലാപ കേസ് കൂടി രേഖപ്പെടുത്തുകയായിരുന്നു. ആസിഫ് ഇഖ്ബാൽ കലാപത്തിന് ഗൂഡാലോചന നടത്തിയെന്നാണ് ആരോപണം.

Asif Iqbal Tanha

India18, May 2020, 8:32 AM

ദില്ലി കലാപം: ജാമിയ വിദ്യാര്‍ഥിയെ മെയ് 31 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ജാമിയ മിലിയ സര്‍വകലാശാലയിലെ മൂന്നാം വര്‍ഷം പേര്‍ഷ്യന്‍ ഭാഷാ വിദ്യാര്‍ഥിയായ തന്‍ഹ എസ്ഐഒയില്‍ സജീവ അംഗമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ സുപ്രധാന അംഗം കൂടിയായ തന്‍ഹ ദില്ലിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച പ്രധാനികളില്‍ ഒരാളാണ് എന്നാണ് പൊലീസ് ഭാഷ്യം.

covid riot

International30, Apr 2020, 3:08 PM

കൊവിഡ്: വിവിധ രാജ്യങ്ങളിൽ കലാപം പടരുന്നു

കൊവിഡിന്‍റെ പേരിൽ വിവിധ രാജ്യങ്ങളിൽ സംഘർഷവും കലാപവും. നാണയ മൂല്യത്തകർച്ചയിൽ പ്രതിഷേധിച്ച് ലെബനനിൽ മൂന്നാം ദിവസവും ജനം തെരുവിലിറങ്ങി. പെറുവിലും സിയോറ ലിയോണിലും ജയിൽ കലാപത്തിൽ നിരവധി പേർ മരിച്ചു.

Delhi after riot

India26, Apr 2020, 12:26 AM

ദില്ലി കലാപം: അറസ്റ്റിലായവർക്ക് പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സഹായം കിട്ടിയെന്ന് പൊലീസ്

കലാപവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നേതാക്കളുടെ അറസ്റ്റിന് പിന്നാലെ അന്വേഷണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ച് പൊലീസ്. അറസ്റ്റിലായവർക്ക് പോപ്പുലർ ഫ്രണ്ടിന്റെ പക്കൽ നിന്നും സാന്പത്തിക സഹായം കിട്ടിയെന്ന് പൊലീസ് ആരോപിക്കുന്നു.

Umar Khalid

India21, Apr 2020, 11:16 PM

ദില്ലി കലാപം: ഉമ‍ര്‍ ഖാലിദിനും രണ്ട് ജാമിയ വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ യുഎപിഎ എന്ന് റിപ്പോര്‍ട്ട്

രാജ്യദ്രോഹം, കൊലപാതകം, കൊലപാതകശ്രമം, വ‍ര്‍ഗീയ ലഹള ലക്ഷ്യമിട്ട് ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും മൂവരുടെയും പേരില്‍ ചുമത്തിയിട്ടുണ്ട്

Delhi after riot

India19, Apr 2020, 10:10 AM

കലാപത്തിന് പിന്നാലെ കൊവിഡും; ജീവിതം തിരിച്ചുപിടിക്കാനാകാതെ ദില്ലിയിലെ മനുഷ്യര്‍

കൊവിഡിനെ തുരത്താന്‍ വീടുകളില്‍ സുരക്ഷിതരായിരിക്കാന്‍ കലാപത്തിന് ഇരകളായ ജാവേദ് ഉള്‍പ്പടെയുള്ളവരോട് ആവശ്യപ്പെട്ടാല്‍ ഏത് വീട്ടിലെന്ന ചോദ്യം കേള്‍ക്കേണ്ടിവരും...