കളിയിക്കാവിള കൊലപാതകം
(Search results - 26)IndiaFeb 29, 2020, 9:51 PM IST
ഒരുകോടി നഷ്ടപരിഹാരത്തിന് പിന്നാലെ കളിയിക്കാവിളയില്‍ കൊല്ലപ്പെട്ട പൊലീസുകാരന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി
സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ വൈ വില്‍സന്റെ മകള്‍ക്കാണ് തമിഴ്നാട് സര്‍ക്കാര്‍ റെവന്യൂ വകുപ്പില്‍ ജീനിയര്‍ അസിസ്റ്റന്റായി ജോലി നല്‍കിയത്. നിയമന ഉത്തരവ് ഇന്നലെ കന്യാകുമാരി കലക്ടര്‍ പ്രശാന്ത് എം വാഡ്നെരേ വില്‍സന്റെ മകള്‍ റിനിജയ്ക്ക് നല്കി
KeralaJan 24, 2020, 2:18 PM IST
കളിയിക്കാവിള കൊലപാതകം; പ്രതികളുടെ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെടുത്തു
തീവ്രവാദ ബന്ധം ആരോപിച്ച് ബെംഗളൂരുവില്‍ പിടിയിലായവരുടെ പേരും കുറിപ്പിലുണ്ട്. കുറിപ്പിന്റെ നിജസ്ഥിതി അന്വേഷിക്കുന്നതായി തമിഴ്നാട് പൊലീസ് അറിയിച്ചു.
KeralaJan 24, 2020, 10:43 AM IST
കളിയിക്കാവിള കൊലപാതകം: പ്രതികൾ എഎസ്ഐയെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി
തമ്പാനൂരില്‍ നിന്നാണ് കത്തി കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോകുന്നതിന് മുമ്പ് പ്രതികള്‍ കത്തി ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ വിൽസണെ വെടിവച്ച് കൊല്ലാനുപയോഗിച്ച തോക്ക് പൊലീസ് ഇന്നലെ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു.
KeralaJan 23, 2020, 12:38 PM IST
കളിയിക്കാവിള കൊലപാതകം: തോക്ക് കണ്ടെത്തി, ഇത് സൈനികർ ഉപയോഗിക്കുന്നതെന്ന് പൊലീസ്
എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുള്ള ഓടയിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കാണിത്. കേസിലെ നിർണായക തെളിവാണിത്.
IndiaJan 18, 2020, 6:19 PM IST
കളിയിക്കാവിള കൊലപാതകം: തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു
കളിയിക്കാവിള കൊലപാതകത്തില്‍ തീവ്രവാദി സംഘടനകളുടെ പങ്ക് സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു.രാഷ്ട്രീയ നേതാക്കളെയും പൊലീസ് ഉദ്യോഗസ്ഥരെയും സംഘം ഉന്നമിട്ടിരുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. അല്‍ ഉമ്മ അടക്കമുള്ള നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് പുതിയ തീവ്രവാദ സംഘടന ഉണ്ടാക്കിയത്.
IndiaJan 18, 2020, 10:59 AM IST
കളിയിക്കാവിള കൊലപാതകം: ഭീഷണി നേരിടുന്ന രാഷ്ട്രീയ-മത നേതാക്കളുടെ സുരക്ഷ വർധിപ്പിച്ചേക്കും
കേസിന്റെ രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് കൂടുതൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന മെഹ്ബൂബ പാഷയെയും ഇജാസ് പാഷയെയും അടുത്ത ഘട്ടത്തിലേ കസ്റ്റഡിയിൽ വാങ്ങൂ എന്നാണ് വിവരം
IndiaJan 17, 2020, 6:57 PM IST
കളിയിക്കാവിള കൊലപാതകത്തിന് പിന്നില്‍ 17 അംഗ സംഘം; അല്‍ ഉമ്മ തലവന്‍ പിടിയില്‍
കളിയിക്കാവിള കൊലപാതകത്തിലെ മുഖ്യ സൂത്രധാരനായ അല്‍ ഉമ്മ തലവന്‍ മെഹബൂബ് പാഷ പിടിയില്‍. കൂട്ടാളികളായ ജബീബുള്ളയും മന്‍സൂറും അജ്മത്തുള്ളയും പിടിയിലായിട്ടുണ്ട്. 17 അംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു.
IndiaJan 17, 2020, 6:49 PM IST
അല്‍ ഉമ്മ നേതാവും കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനുമായ മെഹബൂബ് പാഷ പിടിയില്‍
അല്‍ ഉമ്മയുടെ 17 അംഗ സംഘമാണ് എഎസ്ഐയുടെ കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയതെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. ഈ സംഘത്തിന്റെ തലവനാണ് മെഹബൂബ് പാഷ.
KeralaJan 17, 2020, 12:58 PM IST
കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം; മുഖ്യപ്രതികൾക്കെതിരെ യുഎപിഎ ചുമത്തി
പ്രതികൾക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്. പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
IndiaJan 16, 2020, 3:18 PM IST
കളിയിക്കാവിള കൊലപാതകം: 'സംഘടനയുടെ ആശയം നടപ്പാക്കി'യെന്ന് പ്രതികള്‍
കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചതായി സൂചന. കൊലപാതകം ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായെന്ന് മൊഴി നല്‍കിയതായാണ് വിവരം. തമിഴ്നാട് നാഷണല്‍ ലീഗുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.
KeralaJan 16, 2020, 3:06 PM IST
കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികളുടെ മൊഴി പുറത്ത്, കുറ്റം സമ്മതിച്ചതായി സൂചന
സംഘടനയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും സ്ഥിരീകരണം. സംഘടനയുടെ ആശയമാണ് നടപ്പിലാക്കിയതെന്നും പ്രതികള്‍ മൊഴി നൽകിയെന്നാണ് സൂചന.
KeralaJan 16, 2020, 8:45 AM IST
കളിയിക്കാവിള കൊലപാതകം: പ്രതികളെ കോടതിയില്‍ ഹാജരാക്കും, കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും
കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും ഷമീമിനെയും ഇന്ന് തക്കല കോടതിയില്‍ ഹാജരാക്കും. ശേഷം ഇവരെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ചോദ്യം ചെയ്യും. കളിയിക്കാവിള ചെക്പോസ്റ്റില്‍ തമിഴ്നാട് പൊലീസ് ഇവരെ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അതും ഇന്നുണ്ടായേക്കില്ല.
crimeJan 16, 2020, 7:07 AM IST
കളിയിക്കാവിള കൊലപാതകക്കേസ്; തൗഫീഖിനെയും ഷമീമിനെയും കോടതിയിൽ ഹാജരാക്കും
കർണാടകയിലെ ഉഡുപ്പിയിൽ നിന്നും പിടിയിലായ ഇവരെ കഴിഞ്ഞ ദിവസം ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് തമിഴ്നാട് ക്യു ബ്രാഞ്ചിന് കൈമാറിയിരുന്നു. വൻ സുരക്ഷ സന്നാഹത്തോടെയാണ് ഇവരെ കളിയിക്കാവിളയിൽ എത്തിച്ചത്.
KeralaJan 15, 2020, 3:31 PM IST
കളിയിക്കാവിള കൊലപാതകം: പ്രതികളുമായി നേരിട്ട് ബന്ധമുള്ള 18 പേര് കസ്റ്റഡിയില്‍
കളിയിക്കാവിളയില്‍ പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ട കേസില്‍ 18 പേര് പിടിയില്‍. മുഖ്യപ്രതികളായ തൗഫീഖും ഷമീമുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്ക് പ്രതികളുമായി എന്ത് ബന്ധമാണുള്ളത്, കൊലപാതകം ആസൂത്രണം ചെയ്തതില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.
KeralaJan 14, 2020, 1:55 PM IST
കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവെച്ച് കൊന്ന പ്രതികള്‍ അറസ്റ്റില്‍
മുഖ്യപ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്കിയ ഇജാസ് പാഷയെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന് പ്രതികളിലേക്ക് എത്താനായത്.