കുവൈത്ത്
(Search results - 346)pravasam14, Dec 2019, 11:03 AM IST
കുവൈത്ത് എയര്വേയ്സില് നിന്ന് 26 പൈലറ്റുമാര്‍ രാജിവെച്ചു
കുവൈത്തിന്റെ ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയര്വേയ്സില് നിന്ന് 26 പൈലറ്റുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ രാജിവെച്ചു. രാജിയിലേക്ക് നയിച്ച കാരണങ്ങളുള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇവര്‍ കമ്പനി ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവിന് സംയുക്ത രാജിക്കത്ത് നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
pravasam13, Dec 2019, 6:14 PM IST
തൊഴിലാളികളുടെ ശമ്പളം മുടങ്ങിയാല്‍ സ്പോണ്‍സര്‍മാര്‍ കുടുങ്ങും
ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം വൈകിപ്പിച്ചാല്‍ സ്പോണ്സര്മാര്ക്ക് പിഴ ചുമത്തുമെന്ന് കുവൈത്ത് മാന്‍പവര്‍ അതോരിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച് ബോധവത്കരിക്കാന്‍ പ്രത്യേക ക്യാമ്പയിനും തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ ശമ്പളം വൈകുന്ന ഓരോ മാസവും 10 ദീനാര്‍ വീതമായിരിക്കും പിഴ.
pravasam11, Dec 2019, 12:17 AM IST
വിദേശി നേഴ്സുമാര്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി കുവൈത്ത്
കുവൈത്തിൽ നഴ്സിങ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നാൽപത് വയസ്സാക്കി. നിലവിൽ മുപ്പത്തഞ്ച് വയസാണ് അപേക്ഷിക്കാനുള്ള പ്രായപരിധി.
pravasam5, Dec 2019, 12:01 AM IST
പ്രവാസി ലീഗൽ സെല്ലിന്റെ കുവൈത്ത് ചാപ്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
കുവൈത്ത് നിയമവ്യവസ്ഥ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവാസി ലീഗല്‍ സെല്ലും കുവൈത്തിലെ അഭിഭാഷകരുടെ സംഘടനയും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു
pravasam3, Dec 2019, 10:45 PM IST
മദ്യം വിളമ്പി; കുവൈത്തില്‍ 13 ശൈത്യകാല തമ്പുകള്‍ പൊളിച്ചു നീക്കി
നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കുവൈത്തില്‍ 13 ശൈത്യകാല തമ്പുകള്‍ പൊളിച്ചു നീക്കി.
pravasam2, Dec 2019, 1:37 AM IST
ഇന്ത്യയില്‍ നിന്ന് നഴ്സുമാരെ നിയമിക്കാനൊരുങ്ങി കുവൈത്ത്
വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരെ കുവൈത്ത് നിയമിക്കുന്നത്. ജനുവരിയിൽ ഉദ്ഘാടനം ചെയ്യുന്ന ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കുമാണ് റിക്രൂട്ട്മെൻറ്.
pravasam27, Nov 2019, 9:59 PM IST
ഇഖാമയുടെ കാലാവധി കഴിയുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സും റദ്ദാവും; പുതിയ പരിഷ്കരണത്തിന് നീക്കം
കുവൈത്തിലെ പ്രവാസികളുടെ ഇഖാമയും ഡ്രൈവിങ് ലൈസന്‍സും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ഗതാഗത വകുപ്പ് തുടങ്ങി. പ്രവാസികളുടെ ഇഖാമ റദ്ദായാല്‍ ഡ്രൈവിങ് ലൈസന്‍സും സ്വാഭാവികമായി റദ്ദാവുന്ന തരത്തിലുള്ള പരിഷ്കരണമാണ് ഉദ്ദേശിക്കുന്നതെന്ന് ഗതാഗത വകുപ്പ് ആക്ടിങ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗാണ് സൂചിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പഠനം നടത്താന്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
pravasam27, Nov 2019, 12:26 AM IST
കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധനയില്ല
കുവൈത്തിൽ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധന അനുവദിക്കില്ല. അമിത ഫീസ് ഈടാക്കുന്നുവെന്ന് പരാതി ലഭിച്ചാൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അൽ ആസിമി വ്യക്തമാക്കി.
pravasam21, Nov 2019, 12:32 PM IST
പ്രവാസി ബാച്ചിലര്‍മാരുടെ കൂട്ട ഒഴിപ്പിക്കല്‍ തുടരുന്നു; ഇതുവരെ ഒഴിപ്പിച്ചത് 200 കെട്ടിടങ്ങളില്‍ നിന്ന്
കുവൈത്തിലെ സ്വകാര്യ പാര്‍പ്പിട മേഖലയില്‍ നിന്നും വിദേശി ബാച്ചിലര്‍മാരെ ഒഴിപ്പിക്കുന്ന നടപടി തുടരുന്നു.
pravasam18, Nov 2019, 12:09 AM IST
'ക്ലീൻ ജലീബ്’പദ്ധതി ശക്തമാക്കുന്നു: മലയാളികളടക്കം നിരവധിപ്പേര്‍ നാട്ടിലേക്ക്
കുവൈത്തിൽ 'ക്ലീൻ ജലീബ്’പദ്ധതിയുടെ ഭാഗമായി ജലീബ് അൽ ശുയൂഖിൽ കൂട്ട പരിശോധന നടത്തുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ശുശ്രൂഷകൾ നിർത്തി വച്ചു.
pravasam15, Nov 2019, 1:02 AM IST
സർട്ടിഫിക്കറ്റിന് അംഗീകാരം നഷ്ടപ്പെട്ടു; കുവൈത്തിൽ 6000 വിദേശഎൻജിനീയർമാർ തസ്തിക മാറ്റി
സർട്ടിഫിക്കറ്റ് പരിശോധനയുടെയും യോഗ്യതാ പരീക്ഷയുടെയും അടിസ്ഥാനത്തിൽ മാത്രമാണ് എൻജിനീയേഴ്സ് സൊസൈറ്റി എൻഒസി നൽകുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ യോഗ്യത പരീക്ഷയിൽ 5000ത്തോളം എൻജിനീയർമാർ പരാജയപ്പെട്ടു.
pravasam15, Nov 2019, 12:35 AM IST
കുവൈത്ത് മന്ത്രിസഭ രാജിവെച്ചു
ആഭ്യന്തര മന്ത്രിയടക്കമുള്ള മന്ത്രിമാർക്കെതിരെ പാർലമെന്റിൽ കുറ്റവിചാരണ നടക്കാനിരിക്കേയാണു നാടകീയമായി പ്രധാനമന്ത്രി മന്ത്രിസഭയുടെ രാജി സമർപ്പിച്ചത്.
pravasam9, Nov 2019, 12:08 AM IST
കുവൈത്ത് ഈ വർഷം നാടുകടത്തിയത് 18,000 വിദേശികളെ
ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർ, ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവർ, യാചകർ എന്നിവരും പട്ടികയിലുണ്ട്. ഇതിൽ 12,000 പേർ പുരുഷന്മാരും 6,000 പേർ സ്ത്രീകളുമാണ്. നാടുകടത്തിയവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്
pravasam8, Nov 2019, 11:43 AM IST
കുവൈത്തിലെ പട്ടിണി മരണം; ഇന്ത്യന്‍ ദിനപ്പത്രത്തിലെ വാര്‍ത്ത തെറ്റാണെന്ന് അധികൃതര്‍
കുവൈത്തില്‍ പട്ടിണി കാരണം തൊഴിലാളികള്‍ ആത്മഹത്യ ചെയ്തുവെന്ന തരത്തില്‍ ഇന്ത്യന്‍ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റാണെന്ന് അധികൃതര്‍. 2016 ജനുവരി 16നും 2019 ഓഗസ്റ്റ് 22നും ഇടയില്‍ ഒമാനില്‍ 121 ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തുവെന്നും പട്ടിണിയും തൊഴില്‍ പീഡനവും മറ്റ് ദുരിതങ്ങളുമാണ് ഇതിന് കാരണമെന്നുമാണ് ദ ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നത്.
pravasam6, Nov 2019, 3:17 PM IST
വിമാനത്താവളത്തില്‍ തോക്കുമായെത്തി ആത്മഹത്യാഭീഷണി; മദ്ധ്യവയസ്കന് അറസ്റ്റില്‍ - വീഡിയോ
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തോക്കുമായെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയ മദ്ധ്യവയസ്കനെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം.