കൊവിഡ്

(Search results - 4339)

covid india

IndiaMay 14, 2021, 1:17 PM IST

കൊവിഡ് തരംഗം പെട്ടെന്ന് അവസാനിക്കില്ല; സ്ഥിതി നിയന്ത്രിക്കാൻ സമയമെടുക്കുമെന്ന് നീതി ആയോഗ്

ഏപ്രിൽ മാസത്തിൽ കേസ് ഫറ്റാലിറ്റി റേറ്റ് (സിഎഫ്ആർ) 0.7 ശതമാനമായിരുന്നു. എന്നാൽ മേയ് ആയപ്പോൾ ആകെ കേസുകളുടെ 1.1 ശതമാനമായി മരണസംഖ്യ ഉയർന്നു. മഹാരാഷ്ട്രയിലും ദില്ലിയിലും കേസുകൾ കുറയുമ്പോൾ കർണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ സംഖ്യ മാറ്റമില്ലാതെ തുടരുകയാണ്.

• undefined

Other SportsMay 14, 2021, 7:40 AM IST

ഒളിമ്പിക്സ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി; ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ജപ്പാൻ

കൊവിഡ് കാലത്തെ ഒളിമ്പിക്സിനെതിരെ രാജ്യത്തിനകത്ത് തന്നെ പ്രതിഷേധം കനക്കുന്നതിനിടെയാണ്, ജപ്പാൻ ഇന്ത്യയടക്കം രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നത്.

• undefined

InternationalMay 14, 2021, 7:20 AM IST

രണ്ട് ഡോസ് കൊവിഡ് വാക്സിനെടുത്തവര്‍ ഇനി മാസ്ക് ധരിക്കേണ്ട; നിര്‍ണായക തീരുമാനവുമായി അമേരിക്ക

സാമൂഹിക അകല നിര്‍ദ്ദേശങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  കൊവിഡ് പോരാട്ടത്തിലെ നിർണായക ദിനമാണ് ഇതെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.

arrested

crimeMay 14, 2021, 12:38 AM IST

കൊവിഡ് പോസിറ്റീവ് ആയ പ്രതി നഴ്സിനോട് അപമര്യാദയായി പെരുമാറി; പൊലീസ് കേസെടുത്തു

തൃപ്പൂണിത്തുറക്കടുത്തള്ള ഡിസിസിയിൽ വച്ച് വരാന്തയിലൂടെ നടന്നു പോകുന്നതിനിടെ നഴ്സിനെ പിന്നിൽ നിന്നും പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.

covid

HealthMay 13, 2021, 9:37 PM IST

ഹൈദരാബാദിൽ 110 വയസുകാരൻ കൊവിഡ് രോഗമുക്തി നേടി

110 വയസുള്ള രാമനന്ദ തീർത്ഥ കൊവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചുവെന്ന് ഗാന്ധി സർക്കാർ ആശുപത്രി സൂപ്രണ്ട് എം രാജാ റാവു പറഞ്ഞു. ഏപ്രിൽ 24 ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

• undefined

FootballMay 13, 2021, 7:01 PM IST

കൊവിഡ് 19: ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി മാറ്റി

ഈ മാസം 29ന് തുർക്കിയിലെ ഇസ്‌താംബൂളില്‍ നടക്കേണ്ടിയിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കലാശപ്പോരിന്‍റെ വേദി മാറ്റി. ഇസ്താംബൂളിന് പകരം പോര്‍ച്ചുഗലിലെ പോര്‍ട്ടോ ആണ് പുതിയ വേദിയായി പ്രഖ്യാപിച്ചത്. തുര്‍ക്കിയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ഇംഗ്ലീഷ് പ്രീമിയല്‍ ലീഗ് ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയുമാണ് കിരീടപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുക.

• undefined

KeralaMay 13, 2021, 6:46 PM IST

കൊവിഡിൻ്റെ പേരിൽ വീണ്ടും കൊള്ള: വെള്ളക്കടലാസിൽ 3.14 ലക്ഷം രൂപ ബിൽ നൽകി കൊല്ലത്തെ ആശുപത്രി

വെറും വെള്ളക്കടലാസിൽ എഴുതിക്കൂട്ടിയ ഒരു കണക്ക്. ആശുപത്രിയുടെ പേരില്ല, സീലില്ല ഉത്തരവാദപ്പെട്ടവരുടെ ഒരു ഒപ്പു പോലുമില്ല. പക്ഷേ ചികിൽസാ ഫീസായി മൂന്നു ലക്ഷത്തി പതിനാലായിരം രൂപയാണ് കൊവിഡ് രോഗിയായ വയോധികയുടെ കുടുംബത്തോട് സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടത്.

Malappuram Thumb

KeralaMay 13, 2021, 6:22 PM IST

ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്ത്; ടിപിആർ സംസ്ഥാന ശരാശരിയേക്കാൾ 12 ശതമാനം കൂടുതൽ

പ്രതിദിന കൊവിഡ് കണക്കുകളിൽ  ഏറ്റവും കൂടുതൽ രോഗികൾ ഇന്ന് മലപ്പുറത്ത്. 5044 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നാൽപത് ശതമാനവും കടന്ന് ഉയർന്ന പോസിറ്റിവിറ്റി നിരക്കാണ് മലപ്പുറത്ത് ഇന്ന് രേഖപ്പെടുത്തിയത്.

Bharat Biotech

HealthMay 13, 2021, 5:14 PM IST

ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികള്‍ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചതായുള്ള മുഖവുരയോടെയാണ് 50 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം സുചിത്ര എല്ലാ ട്വിറ്ററില്‍ കുറിച്ചത്.

• undefined

IndiaMay 13, 2021, 4:34 PM IST

ജുഡീഷ്യറിയെ കൊവിഡ് ഗുരുതരമായി ബാധിച്ചു, ഇതുവരെ മരിച്ചത് 37 ജഡ്ജിമാർ: ചീഫ് ജസ്റ്റിസ്

വിചാരണ കോടതികളിലെ 2768 ജഡ്ജിമാര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 106 ഹൈക്കോടതി ജഡ്ജിമാരും രോഗബാധിതരായി.

• undefined

Coronavirus IndiaMay 13, 2021, 4:23 PM IST

ഗംഗയിലും യമുനയിലും മൃതദേഹങ്ങള്‍; പരസ്പരം പഴിചാരി സംസ്ഥാനങ്ങള്‍

ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം അതിശക്തമായി തുടരുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ നദികളായ ഗംഗയിലും യമുദയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയതായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. സംഭവത്തെ കുറിച്ച ശക്തമായ അന്വേഷണം വേണമെന്ന് കേന്ദ്ര ജലശക്തി മന്ത്രി ആവശ്യപ്പെട്ടിട്ടും പരസ്പരം ആരോപണങ്ങള്‍ ശക്തമാക്കുകയാണ് ഉത്തര്‍പ്രദേശും ബീഹാറും. അതിനിടെ ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ഗംഗാ നദീതീരത്ത് മൃതദേഹങ്ങള്‍ കൂട്ടമായി കുഴിച്ചിട്ടതായി കണ്ടെത്തി. കൊവിഡ് രോഗാണുബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതില്‍ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കവേയാണ് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കൂട്ടമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ആയിരത്തോളം മൃതദേഹങ്ങള്‍ ഗംഗാതീരത്ത് ചിതകൂട്ടി സംസ്കരിക്കുമ്പോഴാണ് നദിയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നൂറിലേറെ മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകി നടക്കുന്നതായി ബിബിസി അടക്കമുള്ള വിദേശമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Virat Kohli and Anushka Sharma

CricketMay 13, 2021, 2:53 PM IST

ഏഴ് കോടി ലക്ഷ്യമിട്ടു, 11 കോടി കിട്ടി! മനസും കയ്യും നിറച്ച് 'വിരുഷ്‌ക'യുടെ കൊവിഡ് ധനസമാഹരണം

വിരാട് കോലിയുടെയും അനുഷ്‌ക ശര്‍മ്മയുടേയും കൊവിഡ് ധനസമാഹരണത്തിന് വമ്പന്‍ പ്രതികരണം. ഏഴ് കോടി രൂപ ലക്ഷ്യമിട്ട് തുടങ്ങിയ ക്യാംപയിനിലൂടെ ലഭിച്ചത് 11 കോടി രൂപ.

• undefined

Movie NewsMay 13, 2021, 12:45 PM IST

കൈത്താങ്ങായി ‘രാധേ ശ്യാം’ ടീം; ഷൂട്ടിങ്ങിന് ഉപയോഗിച്ച കിടക്കകളും സ്ട്രെച്ചറുകളും സംഭാവന ചെയ്തു

കൊവിഡ് രണ്ടാം തരം​ഗം രാജ്യത്ത് അതിരൂക്ഷമാകുകയാണ്. ഓരോദിവസം നിരവധി പേരാണ് കൊവിഡിന് മുന്നിൽ കീഴടങ്ങിയത്. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സിനിമ മേഖല വീണ്ടും അടച്ച് പൂട്ടി. പ്രഭാസ് നായകനാവുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഹൈദരാബാദില്‍ വെച്ച് നടക്കാനിരിക്കെയാണ് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നത്. ഇപ്പോഴിതാ ചിത്രീകരണത്തിനായി നിര്‍മ്മിച്ച സെറ്റില്‍ കിടക്കകള്‍, സ്‌ട്രെച്ചറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കൊവിഡ് രോ​ഗികൾക്ക് നൽകിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

• undefined

Coronavirus KeralaMay 13, 2021, 9:51 AM IST

സംസ്ഥാനത്ത് ലോക്ഡൌണ്‍ നീട്ടിയേക്കും; എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരം

സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ അഞ്ച് ദിവസം പിന്നിട്ടപ്പോഴും കൊവിഡ് പ്രതിദിന വർദ്ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്ന് തന്നെ നില്‍ക്കുകയാണ്. ഇതോടെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. മിനിയാന്ന് അല്‍പം കുറവ് കാണിച്ചെങ്കിലും ഇന്നലെ വീണ്ടും   43,529 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗവ്യാപനത്തില്‍ കുറവിലെന്നാണ് കണക്കുകളും സൂചിപ്പിക്കുന്നത്. എന്നാല്‍ രണ്ട് ദിവസത്തിനകം കണക്കുകളില്‍ കുറവ് വരുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. വരും ദിവസങ്ങളില്‍ രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയില്ലെങ്കില്‍ സംസ്ഥാനത്തെ അടച്ച് പൂട്ടല്‍ നീട്ടാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകും. ഇന്നലെ കേരളത്തില്‍ 29.75 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയത്. ഇത് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണ്. സംസ്ഥാനത്ത് എറണാകുളം ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളം നഗരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്മാരായ ബിജു വി മാത്യു, ഷെഫീഖ് മുഹമ്മദ്.

pravasi

pravasamMay 13, 2021, 9:48 AM IST

വിദേശത്തേക്ക് മടങ്ങാനാവാതെ ലക്ഷകണക്കിന് പ്രവാസികള്‍; ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക

അനിശ്ചിതമായാണ് പല വിദേശ രാജ്യങ്ങളും യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന കുറച്ച് നാളത്തെ അവധിയെടുത്ത് നാട്ടിലെത്തിയ പ്രവാസികളാണ് ഏറ്റവും കൂടുതല്‍ ദുരിതത്തിലായത്. ഇനി എന്ന് മടങ്ങാനാവുമെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ല. വിദേശത്ത് തിരിച്ചെത്തിയാല്‍ ജോലി എന്താവുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.