കൊവിഡ് 19 നരേന്ദ്ര മോദി  

(Search results - 3)
 • INDIA8, Jun 2020, 12:14 PM

  ലോക്ഡൗണില്‍ ഇളവുകള്‍; ഇന്ത്യയില്‍ ദിവസം 10,000 ത്തോളം രോഗികള്‍, മരണം 7207

  2020 മെയ് 25 -നാണ് കൊറോണാ വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ സംമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക് നീങ്ങിയത്.  76 ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് രാജ്യത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴും  രോഗവ്യാപനവും മരണസംഖ്യയും കൂടുകയാണ്. എന്നാല്‍, കേന്ദ്ര സര്‍ക്കാരും കേന്ദ്ര ആരോഗ്യമന്ത്രാലയവും രാജ്യത്ത് സമൂഹവ്യാപനമില്ലെന്നാണ് പറയുന്നത്. ഇതിനിടെയാണ് രാജ്യത്ത് കൂടുതല്‍ ഇളവുകളും നിലവില്‍ വന്നത്. 

  വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ഇതുവരെയുള്ള മൊത്തം രോഗികളേക്കാള്‍ രോഗികള്‍  മഹാരാഷ്ട്രാ സംസ്ഥാനത്ത് തന്നെ റിപ്പോര്‍ട്ട് ചെയ്തു. മരണനിരക്കിലും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ് മഹാരാഷ്ട്ര. ഇന്ത്യയില്‍ ബംഗാളും മധ്യപ്രദേശും ദിവസങ്ങള്‍ക്കുള്ളില്‍ പതിനായിരും രോഗികളാകും. മഹാരാഷ്ട്ര,തമിഴ്നാട് , ദില്ലി, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പതിനായിരത്തിന് മുകളിലാണ് രോഗികള്‍. 
   

 • Modi

  India23, Apr 2020, 2:56 PM

  കൊവി‍ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ലോകം മോദിയെ പ്രകീര്‍ത്തിക്കുന്നുവെന്ന് അമിത് ഷാ

  സത്യം വ്യക്തമാണെന്നും രാജ്യത്ത് കൊറോണ വൈറസിനെ നേരിടുന്ന നേരിടുന്നതിലുള്ള മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകം മുഴുവന്‍ അദ്ദേഹത്തെ പ്രകീര്‍ത്തിക്കുകയാണെന്ന് അമിത് ഷാ

 • India23, Apr 2020, 1:24 PM

  കൊവിഡ് പോരാട്ടത്തില്‍ മോദിയെ 93.5 ശതമാനം പേരും വിശ്വസിക്കുന്നു; സര്‍വ്വേ

  ഐഎഎന്‍എസ്- സി വോട്ടര്‍ സര്‍വ്വേ പ്രകാരം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസം 76.8 ശതമാനം ആളുകള്‍ക്കായിരുന്നു മോദി സര്‍ക്കാരില്‍ വിശ്വാസമുണ്ടായിരുന്നത്. എന്നാല്‍, ഏപ്രില്‍ 21 ആയപ്പോള്‍ ഇത് 93.5 ശതമാനമായി ഉയര്‍ന്നു