കൊവിഡ്19  

(Search results - 62)
 • <p>Wedding mask</p>

  Lifestyle27, May 2020, 4:31 PM

  ഇനി മാസ്കിലും ഇരിക്കട്ടേ സ്റ്റൈല്‍; വൈറലായി വിവാഹ ചിത്രങ്ങള്‍

  കൊവിഡ് 19 വ്യാപിച്ചതോടെയാണ് സാധാരണക്കാര്‍ മാസ്‌ക് ഉപയോഗിച്ച് തുടങ്ങുന്നത്. കേരളമുള്‍പ്പെടെ പലയിടങ്ങളിലും പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. 

 • undefined

  Chuttuvattom27, May 2020, 10:48 AM

  ബെവ്ക്യു ആപ്പ് എങ്ങനെ ഉപയോഗിക്കാം ?

  ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി ലഭിച്ചു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ആപ്പിന്‍റെ പ്രവര്‍ത്തന രീതിവിശദമാക്കുന്ന നടപടിക്രമം ആപ്പ് നിര്‍മ്മിച്ച കമ്പനിയായ ഫെയര്‍കോഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് പ്രസിദ്ധീകരിച്ചു. ആപ്പിന്‍റെ ബീറ്റാ വേര്‍ഷൻ തയ്യാറായെന്നും  ഒരു ദിവസത്തിനകം പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാകുമെന്ന വാര്‍ത്തകള്‍ വന്നതിന് പുറകേയായിരുന്നു ആപ്പിന്‍റെ പിഡിഎഫ് ഫയല്‍ ഫയര്‍ കോഡ് പ്രസിദ്ധീകരിച്ചത്. ഇന്ന് ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. 

 • undefined

  Chuttuvattom26, May 2020, 12:49 PM

  കൊവിഡ് കാലത്തൊരു പരീക്ഷാ കാലം; കാണാം ചിത്രങ്ങള്‍

  ഇന്ന് ആരംഭിച്ച വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 56,345 കുട്ടികളും എസ്.എസ്.എൽ.സി പരീക്ഷ 4,22,450 കുട്ടികളുമാണ് എഴുതുന്നത്. നാളെ നടക്കുന്ന 11, 12 ക്ലാസുകളിലെ പരീക്ഷ 4,00,704 പേരാണ് എഴുതുന്നത്. സംസ്ഥാനത്തും ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലുമായി എസ്.എസ്.എൽ.സിക്ക് 2,945 പരീക്ഷാകേന്ദ്രങ്ങളും ഹയർ സെക്കൻഡറിക്ക് 2,032 കേന്ദ്രങ്ങളും വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് 389 കേന്ദ്രങ്ങളുമുണ്ട്. പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് പരീക്ഷാ ഹാളുകൾ, ഫർണിച്ചറുകൾ, സ്‌കൂൾ പരിസരം എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ കേരള ഫയർ ഫോഴ്‌സിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചിരുന്നു. ആരോഗ്യവകുപ്പ്/ പി.ടി.എ/ സന്നദ്ധ സംഘടനകൾ/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹായവും ലഭിച്ചു. ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും 25 ലക്ഷത്തോളം മാസ്‌ക്കുകളും വിതരണം ചെയ്തു. ചിത്രങ്ങള്‍:  പ്രതീഷ് കപ്പോത്ത് (കണ്ണൂർ മുൻസിപ്പൽ വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂൾ),  വിപിന്‍ മുരളി ( കണ്ണൂര്‍ അഴീക്കോട് സ്കൂള്‍), ഷഫീക് മുഹമ്മദ് ( എറണാകുളം  സൗത്ത് വാഴക്കുളം ഗവ. ഹയർസെക്കണ്ടറി സ്കൂൾ ), ധനീഷ് പയ്യന്നൂര്‍ (സെന്‍റ്.തേരേസാസ് സ്കൂള്‍, എറണാകുളം ), കൃഷ്ണമോഹന്‍ (മാങ്കെമ്പ് സ്കൂള്‍), മുബഷീര്‍ (പികെഎം എച്ച് എസ് എസ്, മലപ്പുറം) ,അശ്വിന്‍ (പൂമാല, ട്രൈബല്‍ സ്കള്‍ )

 • undefined

  Chuttuvattom20, May 2020, 1:31 PM

  ലോക്ഡൗൺ കാലം; കേരളത്തിന്‍റെ ഉപഭോഗത്തില്‍ വന്‍ ഇടിവെന്ന് പഠനം


  തിരുവനന്തപുരം: കൊറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 24 ന് ലോക്ഡൗണിലേക്ക് നീങ്ങിയ ഇന്ത്യയില്‍ ഇന്നും നിയന്ത്രിതമായ രീതിയില്‍ ലോക്ഡൗണ്‍ തുടരുകയാണ്. ഇതിനിടെ ലോക്ഡൗണ്‍ കാലത്ത് കേരളത്തിലെ മത്സ്യ, മാംസ ലഭ്യതയിലും ഉപഭോഗത്തിലും കാര്യമായ കുറവുണ്ടായതായി പഠനം റിപ്പോര്‍ട്ട്. ഇക്കാലത്തെ ജനങ്ങളുടെ ഉപഭോഗരീതിയിലുണ്ടായ മാറ്റങ്ങളെ കുറിച്ച് സെന്‍റര്‍ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്‍റ് എൻവയൺമെന്‍റൽ സ്റ്റഡീസ് (CSES)നടത്തിയ ഓണ്‍ലൈന്‍ പഠന റിപ്പോർട്ടിലാണ് കേരളത്തിലെ ജനങ്ങളുടെ ജീവിതരീതിയില്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്.   


  കോവിഡിനെത്തുടർന്നുണ്ടായ ലോക്ഡൗൺ നമ്മുടെ ഉപഭോഗരീതികളെയും കാര്യമായി ബാധിച്ചു. കേരളത്തിലെ പൊതു വിതരണ സംവിധാനത്തോട് മുൻ‌ഗണനാ വ്യത്യാസമില്ലാതെ എല്ലാത്തട്ടിലുള്ളവരും ആഭിമുഖ്യം കാണിച്ചുവെന്നതും, നിത്യോപയോഗ സാധനങ്ങൾക്കായി ജനങ്ങൾ പ്രാദേശികമായ പലചരക്ക് കടകളെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയെന്നതും ഈ കാലയളവിലുണ്ടായ ശ്രദ്ധേയമായ മാറ്റങ്ങളാണ്. സർക്കാർ നിർദ്ദേശിച്ച സുരക്ഷാ ക്രമീകരണങ്ങൾ ഏറെക്കുറെ ജനങ്ങൾ കൈക്കൊള്ളുന്നുണ്ടെങ്കിലും, വ്യാപാര കേന്ദ്രങ്ങളിൽ ഈ സുരക്ഷാ നിർദ്ദേശങ്ങൾ വേണ്ട രീതിയിൽ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണെന്നും പഠനം പറയുന്നു. 


  മഹാമാരിയെ തരണം ചെയ്യുന്നതിനുതകും വിധം നമ്മുടെ ആരോഗ്യ സംവിധാനത്തെ ചിട്ടപ്പെടുത്തുന്നതിന്‍റെ ഭാഗമായിചിലർക്കെങ്കിലും മറ്റസുഖങ്ങൾക്കായുള്ള ചികിത്സ ലഭ്യമാകുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നുവെന്നതും പ്രത്യേക ശ്രദ്ധപതിയേണ്ട വിഷയമാണ്. പ്രാഥമിക മേഖലയുൾപ്പെടെ സാമ്പത്തിക പ്രവർത്തനത്തിലാകെയുണ്ടാകുന്ന ഇടിവും, അതിന്‍റെ ഭാഗമായുണ്ടാകുന്ന തൊഴിൽ നഷ്ടവും, വരുമാനത്തിൽ ഉണ്ടായേക്കാവുന്ന കുറവും കണക്കിലെടുക്കുമ്പോൾ ഭാവിയിലെ ഉപഭോഗത്തിലും ഈ കോവിഡ് കാലത്തിന്‍റെ സ്വാധീനം ഉണ്ടാകാനിടയുണ്ടെന്ന പഠനം പറയുന്നു. പ്രത്യേകിച്ചും പഠനത്തിൽ സൂചിപ്പിക്കപ്പെട്ടതു പോലെ ചെലവു ചുരുക്കുന്നതിന്‍റെ ഭാഗമായി ജനങ്ങൾ തങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നത് വിപണിയെയും സമ്പദ്വ്യവസ്ഥയെയും കൂടുതൽ ആഴത്തിലുള്ള മാന്ദ്യാവസ്ഥയിലേക്ക് തള്ളിവിടാനിടയുണ്ട്. സെന്‍റര്‍ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്‍റ് എൻവയൺമെന്‍റൽ സ്റ്റഡീസിലെ ബിബിൻ തമ്പി, സുരഭി അരുൺകുമാർ എന്നിവരാണ് പഠനം നടത്തിയത്. 
   

 • undefined

  viral18, May 2020, 1:07 PM

  'കൊറോണാ ആടി സെയില്‍'; കാണാം ചില വില്‍പ്പന ട്രോളുകള്‍

  കൊവിഡ്19 ന്‍റെ അതിവ്യാപനത്തിനിടെ ഇന്ത്യന്‍ ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍, രാജ്യത്തിനാവശ്യമായ പണം കണ്ടെത്താനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ മേഖലകളെയും സ്വകാര്യമേഖലയ്ക്ക് തുറന്ന് കൊടുക്കുമെന്ന നിർണായക പ്രഖ്യാപനമാണ് സീതാരാമന്‍ കൊറോണാ കാലത്ത് ഇറക്കിയ അടിയന്തിര സാമ്പത്തീക പാക്കേജില്‍ പ്രധാനമായും പറഞ്ഞത്. അതിന്‍റെ ചുവട് പിടിച്ച് പ്രതിരോധ, ബഹിരാകാശ രംഗം ആണവോര്‍ജ്ജം തുടങ്ങിയ പൊതുമേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവധിക്കുമെന്നും കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു. ഇതോടെ ദേശീയ സമ്പത്ത് പലതും വിറ്റഴിക്കുന്ന സ്വകാര്യ-ഉദാരവത്കരണ നയങ്ങളുടെ പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള തീരുമാനം നേരത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആയുധ നിര്‍മ്മാണ മേഖലയിലെ വാണിജ്യവത്കരണവും ബഹിരാകാശ-ആണവ രംഗത്ത് സ്വകാര്യവത്കരണവും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു. രാജ്യത്ത് ഇനി പൊതുമേഖലയ്ക്ക് പകരം സ്വകാര്യമേഖല പിടിമുറുക്കുമെന്ന പ്രചാരണം ഇതോടെ ശക്തമായി. ട്രോളന്മാരും ഉണര്‍ന്നു. ധനമന്ത്രി രാജ്യം വിറ്റുതുലയ്ക്കുകയാണെന്ന് ട്രോളുകള്‍ ഇറങ്ങി. കാണാം ഇന്ത്യയുടെ ആടി സെയില്‍ ട്രോളുകള്‍.  


   

 • undefined

  International16, May 2020, 3:12 PM

  ലോക്ഡൗണിനിടെ കൊടുങ്കാറ്റ്; ഫിലിപ്പീൻസില്‍ 10,000 പേരെ ഒഴിപ്പിച്ചു


  കൊവിഡ്19 ന്‍റെ വ്യാപനത്തിനിടെ ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച വോങ്‌ഫോംഗ് കൊടുങ്കാറ്റ് വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്. കിഴക്കൻ ഫിലിപ്പീൻസില്‍ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ അടിയന്തര അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. ഉഷ്ണമേഖലാ കൊടുങ്കാറ്റായ വോങ്‌ഫോംഗ് വീശിയടിച്ചതിനെ തുടര്‍ന്ന് നിരവധി വീടുകൾ തകര്‍ന്നു. മധ്യ ദ്വീപായ സമറിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. 12,305 പേര്‍ക്കാണ് ഇതുവരെയായി ഫിലിപ്പീന്‍സില്‍ കൊറോണ വൈറസ് ബാധയേറ്റത്. 817 പേര്‍ കൊറോണാ വൈറസ് ബാധമൂലം മരിച്ചു. 
   

 • undefined

  India16, May 2020, 12:21 PM

  ലോക്ഡൗണ്‍; റോഡിലും റെയില്‍വേ ട്രാക്കിലും മരിച്ചുവീഴുന്ന ഇന്ത്യന്‍ തൊഴിലാളികള്‍

  ഇന്ത്യയില്‍ ഇന്ന് തൊഴിലാളികളില്ല. പകരം അന്യസംസ്ഥാന തൊഴിലാളി, ഇതരസംസ്ഥാന തൊളിലാളി, കുടിയേറ്റ തൊഴിലാളി, അതിഥി തൊഴിലാളി എന്നിങ്ങനെ പല പല പേരുകളില്‍ അറിയപ്പെടുന്ന അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളികളാണ് ഉള്ളത്. ഒരൊറ്റ അഭിസംബോധനയില്‍ നിന്ന് വിവിധ വിളിപ്പേരുകളിലേക്ക് മാറ്റപ്പെട്ടുന്നതിനിടെ തൊഴിലാളി വര്‍ഗ്ഗത്തിന് സ്വന്തം കാലിനടിയിലെ മണ്ണ് തന്നെയാണ് നഷ്ടമായത്. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടി മൂട്ടിക്കാനായി സ്വന്തം സംസ്ഥാനത്ത് നിന്നും മുന്നൂറും അഞ്ചൂറും കിലോമീറ്ററുകള്‍ അകലെയുള്ള വ്യവസായ നഗരങ്ങളില്‍ ജോലിക്ക് പോകേണ്ടിവരുന്ന തൊഴിലാളികള്‍ ഇന്ന് കൊവിഡ് മഹാമാരിക്കിടെ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ച് നടക്കുകയാണ്. 


  ഇന്ത്യയെ പോലൊരു മൂന്നാം ലോക രാജ്യത്ത് കര്‍ഷകരെയും  അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളികളെയും കണക്കിലെടുക്കാതെയുള്ള ഏത് തീരുമാനും സൃഷ്ടിക്കുന്ന ആഘാതം എന്തായിരിക്കുമെന്നതിന്‍റെ പ്രത്യക്ഷ ഉദാരണമാണ് ഇന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങില്‍ ഉണ്ടാകുന്ന റോഡപകടങ്ങളില്‍ മരിച്ചു വീഴുന്ന തൊഴിലാളികളുടെ എണ്ണക്കണക്കുകള്‍ കാണിക്കുന്നത്.  

 • undefined

  India15, May 2020, 1:04 PM

  കൊവിഡ് പ്രതിരോധം ഫലപ്രദമെന്ന് പ്രധാനമന്ത്രി; രോഗബാധിതരുടെ എണ്ണം ചൈനയ്ക്കൊപ്പമെന്ന് കണക്കുകള്‍


  ഇന്ത്യയിലെ കൊവിഡ് പ്രതിരോധം ഫലപ്രദമായി മുന്നോട്ട് പോകുന്നുവെന്ന് ബില്‍ഗേറ്റ്സുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു. സാമൂഹിക അകലത്തെക്കുറിച്ച് വ്യക്തമായ സന്ദേശം ജനങ്ങളിലെത്തി. സ്വച്ഛ്ഭാരത് മിഷനും ആയുർവേദം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും ഇന്ത്യയിലെ രോഗപ്രതിരോധ നടപടികൾക്ക് മുതൽക്കൂട്ടായെന്നും പ്രധാനമന്ത്രി ബില്‍ഗേറ്റ്സിനോട് പറഞ്ഞു. എന്നാല്‍, ഇന്ത്യയില്‍ നിന്ന് ഓരോ ദിവസവും പുറത്ത് വരുന്ന് കണക്കുകള്‍ പ്രധാനമന്ത്രിയുടെ വാക്കുകളെ സാധൂകരിക്കുന്നില്ല. 

  2019 നവംബറിന്‍റെ അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊവിഡ്19 വൈറസ് രോഗബാധയേറ്റവര്‍ ചികിത്സയ്ക്ക് എത്തുന്നത്. ആറ് മാസങ്ങള്‍ക്ക് ശേഷം 2020 മെയ് മാസത്തില്‍ പോലും ചൈനയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 82,933 ആണ്. എന്നാല്‍ മെയ് 24 ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇന്ത്യയിലാകട്ടെ ഒരു മാസത്തിനിടെ രോഗം ബാധിച്ചത് 82,052 പേര്‍ക്കാണ്. ഈ കണക്കുകള്‍ കാണിക്കുന്നത് ഇന്ത്യയില്‍ കൊവിഡ്19 വൈറസ് സമൂഹവ്യാപനത്തിന്‍റെ പാതയിലാണെന്നും വരും മാസങ്ങളില്‍ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ക്രമാധീതമായ വര്‍ദ്ധനവ് ദൃശ്യമാകുമെന്നുമാണ്. 

 • <p><br />
Ramnath Kovind, Corona Epidemic, PM Cares Fund, Corona Infection, Corona Death, Corona Relief Fund, President Ramnath Kovind</p>

  India15, May 2020, 8:23 AM

  കൊവിഡ് പ്രതിസന്ധി; ഒരു വർഷത്തെ ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്നുവച്ച് രാഷ്ട്രപതി

  കൊവിഡ് 19 പ്രതിസന്ധി കണക്കിലെടുത്ത് ഒരു വർഷത്തെ ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്നുവച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചെലവ് ചുരുക്കാനായി നിരവധി നടപടികൾ നടപ്പിലാക്കാനും രാഷ്ട്രപതി ഭവൻ തീരുമാനിച്ചിട്ടുണ്ട്. മാർച്ചിൽ പി‌എം-കെയേഴ്സ് ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ പുതിയ തീരുമാനങ്ങൾ.

 • undefined

  International14, May 2020, 3:28 PM

  കൊവിഡ്19 മരണം മൂന്ന് ലക്ഷത്തിലേക്ക്; തുടച്ചുനീക്കുക അസാധ്യമെന്ന് ലോകാരോഗ്യ സംഘടന

  2019 നവംബറിന്‍റെ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ പടര്‍ന്ന് പിടിക്കാന്‍ ആരംഭിച്ച കൊവിഡ്19 എന്ന കൊറോണാ വൈറസ് ഒരു മഹാമാരിയായി ലോകം മൊത്തം മരണം വിതയ്ക്കാന്‍ തുങ്ങിയിട്ട് ആറ് മാസങ്ങള്‍ പിന്നിടുന്നു. ഇതിനകം ഭൂമിയില്‍ നിന്ന് ഇല്ലാതായത് 2,98,165 പേരാണ്. 44,29,235 പേര്‍ക്ക് ഇതുവരെയായി രോഗബാധയേറ്റു. മാസങ്ങള്‍ നീണ്ട ലോക്ഡൗണിനെ തുടര്‍ന്ന് പല രാജ്യങ്ങളും സാമ്പത്തിക തകര്‍ച്ചയിലേക്കും അത് വഴി കലാപങ്ങളിലേക്കും നീങ്ങുകയാണ്. ജയിലുകളിലാരംഭിച്ച കലാപങ്ങള്‍ തെരുവുകളിലേക്കും പടരുകയാണെന്നാണ് വടക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.


  ലോകം ഇങ്ങനെ അസ്ഥിരമാകുന്നുവോയെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് നോവല്‍ കൊറോണാ വൈറസിനെ മറ്റ് മഹാമാരികളെ പോലെ പെട്ടെന്ന് തുടച്ച് നീക്കാനാകില്ലെന്നും സുരക്ഷയൊരുക്കുക മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ ഭരണകൂടങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യങ്ങളുടെ വരുമാനം നിലച്ചതോടെ നിയന്ത്രിതമായി ലോക്ഡൗണ്‍ നിയമങ്ങള്‍ പിന്‍വലിക്കാനും അതുവഴി സാമ്പത്തിക മേഖലയിലെ നിശ്ചലാവസ്ഥയെ പതുക്കെയെങ്കിലും മറികടക്കുവാനുള്ള ശ്രമങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ തയ്യാറെടുക്കാന്‍ തുടങ്ങുന്നതിനിടെയായിരുന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

 • undefined

  India13, May 2020, 2:10 PM

  സമുദ്രസേതു ; ദുരിതയാത്രയെന്ന് യാത്രക്കാര്‍


  മാലി ദ്വീപ് അടക്കുള്ള രാജ്യങ്ങളില്‍ കൊറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോയ ഇന്ത്യക്കാരെ നാട്ടിലെത്തുക്കുന്നതിനായി തയ്യാറാക്കിയ നാവികസേനയുടെ രണ്ടാം കപ്പലും കൊച്ചിയിലെത്തി. ഇന്നലെ വൈകീട്ട് എത്തിയ ഐഎൻഎസ് മഗറില്‍ 202 ഇന്ത്യക്കാരായിരുന്നു ഉണ്ടായിരുന്നുത്. ആദ്യമെത്തിച്ചേര്‍ന്ന ഐഎന്‍എസ് ജലാശ്വയില്‍ 698 പേരാണ് ഉണ്ടായിരുന്നത്. ചികിത്സയിലുളളവരും ഗർഭിണികളുമായി  37 പേരും പത്ത് വയസിൽ താഴെ പ്രായമുള്ള 17 കുട്ടികളുമായിരുന്നു ഇരുകപ്പലിലുമായി ഇന്ത്യയിലെത്തി. 

 • undefined

  India12, May 2020, 4:23 PM

  ലോക്ഡൗണ്‍ 50-ാം ദിവസം; ഇന്ത്യയുടെ കൊവിഡ് 19 പ്രതിരോധം

  കൊവിഡ്19 ന്‍റെ ലോകവ്യാപനത്തെ തുടര്‍ന്ന് 2020 മെയ് 24 നാണ് ഇന്ത്യ ലോക്ഡൗണിലേക്ക് നീങ്ങിയത്. അന്ന് ഇന്ത്യയില്‍ 571 കേസുകളാണ് ഉണ്ടായിരുന്നത്. 10 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, ലോക്ഡാണ്‍ പ്രഖ്യാപനത്തിന് ശേഷം 50 ദിവസങ്ങള്‍ പിന്നിടുന്ന ഇന്ത്യയില്‍ അവസാന വിവരങ്ങള്‍ കിട്ടുമ്പോള്‍ 70,827 പേര്‍ക്കാണ് കൊവിഡ്19 ബാധിച്ചിട്ടുള്ളത്. 2,294 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവിലെ വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ കൊറോണാ വൈറസ് ബാധ സമൂഹിക വ്യാപനത്തിന്‍റെ പാതയിലാണ്. രോഗികളും മരണസംഖ്യയും ഇനിയും വര്‍ദ്ധിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഇതിനിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗണ്‍ 3.0 ഈ ഞായറാഴ്ച അവസാനിക്കാനിരിക്കേ, അടുത്ത ആഴ്ച മുതല്‍ രാജ്യം ഏങ്ങനെ കൊറോണാ വൈറസിനെ നേരിടണമെന്നതിനെ കുറിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. അതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് പ്രധാനമന്ത്രി മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യും. നോക്കാം ഇന്ത്യയിലെ കൊവിഡ് 19 ന്‍റെ ഇതുവരെയുള്ള കണക്കുകള്‍. 

 • undefined

  International11, May 2020, 12:36 PM

  ഹോങ്കോംഗ് ജനാധിപത്യ പ്രക്ഷോഭം ' രാഷ്ട്രീയ വൈറസ് ' എന്ന് ചൈന

  2019 മാര്‍ച്ചില്‍ ആരംഭിച്ച ഹോങ്കോംഗ് പ്രക്ഷോഭങ്ങള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ശക്തമാകുന്നു. ലോകത്തെ മുഴുവന്‍ ഏകാധിപത്യ ഭരണകൂടങ്ങളും കൊവിഡ്19 നെ തുടര്‍ന്നേര്‍പ്പെടുത്തിയ ലോക്ഡൗണ്‍, തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാനുള്ള അവസരമായി ഉപയോഗിപ്പെടുത്തുമെന്ന ആശങ്കയെ ശരിവെക്കുന്നതായിരുന്നു ഹോങ്കോംഗില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ അടച്ചിരിക്കാന്‍ തുടങ്ങിയ അവസരം മുതലെടുത്ത് ഹോങ്കോംഗ് പ്രക്ഷോപകരെ വീണ്ടും ചൈനയിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചു. ഇതിനെതിരെ പ്രക്ഷോപകര്‍ ഇന്നലെ ഷോപ്പിംഗ് മാളുകളില്‍ ഒത്തുകൂടി. 

  ജനക്കൂട്ടത്തെ നേരിടാന്‍ പെലീസ് കുരുമുളക് , പന്ത് എന്നിവ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.  പ്രായപൂർത്തിയാകാത്ത രണ്ട് പേര്‍ ഉൾപ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക അകലം പാലിക്കുന്ന നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി അധികാരികൾ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രകടനം. ഹോങ്കോംഗില്‍ ആളുകള്‍ ഒത്തുചേരുന്നതിന്‍റെ പരിധി നാലിൽ നിന്ന് എട്ടായി ഉയർത്തിയതോടൊപ്പം  വെള്ളിയാഴ്ച മുതല്‍ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് തുടങ്ങിയിരുന്നു. ചൈനയുടെ പാത പിന്തുടര്‍ന്ന് ലോകത്തിലെ ഏകാധിപത്യ ഭരണകൂടങ്ങള്‍ ജനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് വരുമെന്ന ആശങ്കയും കുറവല്ല.

 • <p>modi</p>

  Health6, May 2020, 10:14 AM

  കൊവിഡ് 19: രാജ്യത്ത് മുപ്പതോളം വാക്‌സിനുകള്‍ നിര്‍മ്മാണ ഘട്ടത്തില്‍; പുരോഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി

  വാക്‌സിന്‍ നിര്‍മ്മാണ ചുമതലയുള്ള 'ടാസ്‌ക് ഫോഴ്‌സു'മായി മോദി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

 • undefined

  Chuttuvattom5, May 2020, 1:30 PM

  അനുമതിയുണ്ട്, പക്ഷേ... അതിര്‍ത്തി കടക്കാന്‍ കടമ്പകളേറെ

  കൊവിഡ്19 ന്‍റെ വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണിലേക്ക് നീങ്ങിയ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ നാട്ടിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. മലയാളികള്‍ക്ക് അതിർത്തി കടക്കാൻ അനുമതി കിട്ടിയെങ്കിലും സ്വന്തം നാട്ടിലെത്താൻ കടമ്പകൾ അനവധിയാണ്. തിരികെ വരുന്നവരെ നാട്ടിലെത്തിക്കുന്നതിനായി സ്വകാര്യ വാഹനങ്ങൾക്ക് ജില്ലകൾ കടന്ന് പോകാനുള്ള അനുമതി നിഷേധിക്കുന്നതാണ് പ്രധാന പ്രശ്നം. ഇതോടെ ഇവരെ തിരിച്ചെത്തിക്കാൻ സർക്കാർ തന്നെ യാത്രാ സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. തിരുവനന്തപുരത്തും കാസര്‍കോടും അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളില്‍ കേരളത്തിലേക്ക് കടക്കുന്നതിനായി അനുമതി കാത്ത് നിര്‍ക്കുകയാണ് മലയാളികള്‍. ഇതിന് പുറമേ തമിഴ്നാട് സര്‍ക്കാറിന്‍റെ പാസ് ഇല്ലായെന്ന കാരണത്താല്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പലര്‍ക്കും കേരളാ അതിര്‍ത്തി കടക്കാനായില്ല. ചിത്രങ്ങള്‍ :  അക്ഷയ്