കെ എം ഷാജി
(Search results - 81)KeralaJan 9, 2021, 1:59 PM IST
കെഎം ഷാജി എംഎൽഎക്ക് ഹൃദയാഘാതം; ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി
എംഎൽഎയെ ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവായി. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് അദ്ദേഹം പോസിറ്റീവായത്. എംഎൽഎയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
KeralaJan 9, 2021, 1:20 PM IST
കെഎം ഷാജി എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
KeralaDec 20, 2020, 11:21 AM IST
പ്ലസ് ടു കോഴക്കേസ്: കെ എം ഷാജിയെ ചോദ്യം ചെയ്യുമെന്ന് വിജിലൻസ്, വിശദീകരണത്തിന് കൂടുതൽ സമയം തേടി ഷാജിയുടെ ഭാര്യ
ഭൂമി കയ്യേറി വീട് നിർമിച്ചതിൽ വിശദീകരണം നൽകാൻ കെ എം ഷാജിയുടെ ഭാര്യ കൂടുതൽ സമയം ആവശ്യപ്പെട്ടു. കോഴിക്കോട് കോർപ്പറേഷൻ നോട്ടീസിന് മറുപടി ആയാണ് കൂടുതൽ സമയം ചോദിച്ചത്.
KeralaDec 8, 2020, 11:35 AM IST
കെ എം ഷാജിക്കെതിരായ വിജിലൻസ് കേസ്; മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിന്റെ മൊഴിയെടുക്കുന്നു
അഴീക്കോട് സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ എം ഷാജി എംഎൽഎ 25 ലക്ഷം കോഴ വാങ്ങി എന്നാണ് വിജിലൻസ് കേസ്.
KeralaNov 14, 2020, 12:45 PM IST
'ഷാജിക്കെതിരെ ഇല്ലാത്ത കേസ് ഉണ്ടാക്കുന്നു'; സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നുവെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് പിന്നാലെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
KeralaNov 11, 2020, 8:56 PM IST
രാത്രി വൈകിയും കെ എം ഷാജി ഇഡിക്ക് മുന്നിൽ; ചോദ്യം ചെയ്യൽ തുടരുന്നു
അഴീക്കോട് സ്കൂള്‍ പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് കെ എം ഷാജി എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടററേറ്റ് വിളിപ്പിച്ചത്. കോഴിക്കോട് മാലൂർകുന്നിലെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോർപ്പറേഷൻ ഇഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ തുക എങ്ങിനെ ലഭിച്ചുവെന്നാണ് ഇഡിയുടെ ആദ്യ അന്വേഷണം.
KeralaNov 11, 2020, 7:21 AM IST
പ്ലസ് ടു കോഴ ആരോപണം; കെ എം ഷാജി എംഎൽഎയെ ഇന്നും ചോദ്യം ചെയ്യും
ഉത്തരവാദിത്തപ്പെട്ട ഏജൻസിയാണ് കാര്യങ്ങൾ അന്വേഷിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ കൈമാറുമെന്നുമാണ് ഷാജിയുടെ വിശദീകരണം.
KeralaNov 11, 2020, 12:33 AM IST
കെ എം ഷാജിയെ ചോദ്യം ചെയ്തത് 14 മണിക്കൂര്‍, ബുധനാഴ്ചയും വിളിപ്പിച്ചു
എല്ലാ വിവരങ്ങളും ഇഡിയെ ബോധിപ്പിച്ചെന്നും കുറച്ചു രേഖകള്‍ കൂടി കൈമാറുമെന്നും ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയാണ് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.
KeralaNov 10, 2020, 9:40 PM IST
വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചത് വാഹനം വിറ്റതിന്റെയും ഭാര്യവീട്ടില്‍ നിന്ന് ലഭിച്ച പണവും: കെ എം ഷാജി
അഴീക്കോട് സ്കൂളില്‍ പ്ലസ് ടു കോഴ്സ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ രാവിലെ പത്ത് മണിയോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഷാജിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. അഭിഭാഷകനൊപ്പമാണ് ഷാജി കോഴിക്കോട്ടെ ഇഡി ഓഫീസിലെത്തിയത്. ഷാജി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
KeralaNov 9, 2020, 11:32 AM IST
സ്വത്ത് സമ്പാദനം; കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
കോഴിക്കോട് വിജിലൻസ് ജഡ്ജി കെ.വി.ജയകുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് വിജിലൻസ് എസ്പി യോട് പ്രാഥമിക അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്. അഭിഭാഷകനായ എം.ആർ ഹരീഷ് നൽകിയ പരാതിയിലാണ് ഉത്തരവ്.
KeralaOct 28, 2020, 1:10 PM IST
മുഖ്യമന്ത്രി ഇനി സ്ഥാനത്ത് തുടരരുത്; ജീവൻ കൊടുത്തും കെ എം ഷാജിയെ സംരക്ഷിക്കുമെന്നും കെ സുധാകരൻ
മുഖ്യമന്ത്രി പിണറായി വിജയൻ ഒരു നിമിഷം പോലും അധികാരത്തിൽ തുടരരുതെന്ന് കെ.സുധാകരൻ എംപി പ്രതികരിച്ചു. വികസനത്തിൻ്റെ പേരിൽ സംസ്ഥാനത്ത് നടക്കുന്നത് വൻ കൊള്ളയാണെന്നും അദ്ദേഹം ആരോപിച്ചു.
KeralaOct 27, 2020, 10:36 AM IST
കെട്ടിടനിര്‍മ്മാണം ക്രമപ്പെടുത്താനുള്ള കെഎം ഷാജിയുടെ അപേക്ഷയ്ക്കൊപ്പം രേഖകളില്ല; അപേക്ഷ തള്ളും
കെഎം ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടില്‍ പെര്‍മിറ്റ് ലംഘിച്ചുള്ള ഭവനനിര്‍മ്മാണം നടന്ന സംഭവത്തില്‍ എംഎല്‍എ കോഴിക്കോട് നഗരസഭയ്ക്ക് നല്കിയ അപേക്ഷ അപൂര്‍ണം. ഇഡിയുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് വേങ്ങേരി വില്ലേജില്‍ ഷാജിയുടെ വീടിന്റെ അളവെടുപ്പ് കോര്പ്പറേഷന് അധികൃതര്‍ നടത്തിയിരുന്നു.
News hourOct 25, 2020, 10:16 PM IST
കെ എം ഷാജി അഴിമതിവീരനോ? | News Hour 25 Oct 2020
കെ എം ഷാജി അഴിമതിവീരനോ? | News Hour 25 Oct 2020
KeralaOct 25, 2020, 4:44 PM IST
കെ എം ഷാജിക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധം; കണ്ണൂരില്‍ 180 കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 30 ന് ജനകീയ കൂട്ടായ്മ
കെ എം ഷാജിയ്ക്ക് വരവിൽ കവിഞ്ഞ സ്വത്തുണ്ട്, കെട്ടിടനികുതിയും ആഡംബര നികുതിയും അടച്ചിട്ടില്ല, തുടർച്ചയായി നിയമ ലംഘനം നടത്തുകയാണെന്നും എം വി ജയരാജന് പറഞ്ഞു. 8.60 ലക്ഷം രൂപയുടെ വായ്പയെടുത്തിട്ട് നിർമ്മിച്ചത് 4 കോടിയോളം രൂപയുടെ വീടെന്നും ജയരാജന് കുറ്റപ്പെടുത്തി.
KeralaOct 25, 2020, 1:30 PM IST
'കെ എം ഷാജിയുടെ വീടിന് മാത്രം നാല് കോടി ചെലവ് വരും'; സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് എ എ റഹീം
കെ എം ഷാജിയുടെ വീടിന് മാത്രം നാല് കോടിയില്‍ അധികം ചെലവ് വരുമെന്ന് എ എ റഹീം. ഷാജിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. 2016ലെ സത്യവാങ്മൂലത്തില്‍ ആസ്തിയായി കാണിച്ചിരിക്കുന്നത് 47.80 ലക്ഷമാണെന്ന് ഡിവൈഎഫ്ഐ