കെ സുരേന്ദ്രന് ബിജെപി
(Search results - 36)KeralaFeb 21, 2021, 6:59 AM IST
കെ സുരേന്ദ്രന്റെ വിജയയാത്രയ്ക്ക് ഇന്ന് തുടക്കം; ഉദ്ഘാടനത്തിനായി യോഗി ആദിത്യനാഥ് കാസര്‍കോട്ടേക്ക്
അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബിജെപിയുടെ യാത്ര. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കാസർകോട് താളിപ്പടുപ്പ് മൈതാനിയിലാണ് ഉദ്ഘാടനം.
crimeJan 26, 2021, 12:05 AM IST
സുരേന്ദ്രന്റെ കുടുംബത്തിനെതിരെ അശ്ലീല കമന്റ്; നിയമനടപടിക്കൊരുങ്ങി ബിജെപി
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും മകളും ഒരുമിച്ച് നില്ക്കുന്ന ചിത്രത്തിന് താഴെയായിരുന്നു അശ്ലീല കമന്റ്. മുഹമ്മദ് മാനു എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നായിരുന്നു അശ്ലീല കമന്റിട്ടത്.
KeralaNov 6, 2020, 4:51 PM IST
മുമ്പെങ്ങുമില്ലാത്ത തരത്തില്‍ താഴേത്തട്ടില്‍ തയ്യാറെടുപ്പുകള്‍ ആസൂത്രണം ചെയ്തെന്ന് കെ സുരേന്ദ്രന്
എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ബിജെപിക്ക് അനുകൂല സാഹചര്യമാണുള്ളത്. സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
KeralaNov 2, 2020, 4:57 PM IST
'പരിഭവം ഉള്ളവരെ നേരിട്ട് കാണും'; ശോഭ സുരേന്ദ്രനെ കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളുവെന്ന് സുരേന്ദ്രന്
വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിലനിർത്താമെന്ന് വാഗ്ദാനം ചെയ്ത് സുരേന്ദ്രൻ വഞ്ചിച്ചെന്ന് വേലായുധന് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം.
KeralaOct 5, 2020, 2:15 PM IST
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകര്‍; ആരോപണവുമായി കെ സുരേന്ദ്രന്
വസ്തുത മറച്ചുവെക്കാനാണ് സിപിഎം സെക്രട്ടറി കോടിയേരിയും മന്ത്രി മൊയ്തീനും കുറ്റം സംഘപരിവാറിന്റെ തലയില്‍ കെട്ടിവെക്കുന്നത്.
KeralaJul 7, 2020, 10:31 PM IST
'കസ്റ്റംസിലും കമ്മികളുണ്ട്'; ആരോപണം ആവര്‍ത്തിച്ച് കെ സുരേന്ദ്രന്
ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ആരോപണം ഉന്നയിച്ച കെ സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റിലും ആരോപണം ആവര്‍ത്തിച്ചു.
News hourJul 7, 2020, 9:53 PM IST
'മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥന് സിപിഎം ബന്ധമുള്ളയാള്‍: സുരേന്ദ്രന്
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസിനെ വിളിച്ചുവെന്ന ആരോപണം ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വിളിച്ചില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥന് സിപിഎമ്മുമായി ബന്ധമുള്ളയാളാണ്. സ്വപ്ന സുരേഷുമായി മുഖ്യമന്ത്രിക്ക് പരിചയമുണ്ടായിരുന്നുവെന്നും അവര്‍ക്കെതിരെ കേസുണ്ടെന്ന് അദ്ദേഹത്തിന് നേരത്തെ അറിയാമായിരുന്നുവെന്നും സുരേന്ദ്രന് ന്യൂസ് അവറില്‍ ആരോപിച്ചു.
KeralaMay 16, 2020, 7:39 PM IST
അതിവേഗം രോഗം പടരാനുള്ള സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിച്ചുവെന്ന് കെ സുരേന്ദ്രന്
കേരളത്തിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടുകയാണ് കേന്ദ്ര മന്ത്രി വി മുരളീധരന് ചെയ്തത്. അപര്യാപ്തതകള്‍ പരിഹരിക്കുകയോ, സമ്മതിക്കുകയോ ചെയ്യുന്നതിനു പകരം എല്ലാം സജ്ജമാണെന്ന് പറഞ്ഞ് ജനങ്ങളെയാകെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്
KeralaMay 2, 2020, 8:21 PM IST
അതിഥി തൊഴിലാളികളുടെ മടക്കം; കേരളത്തിന്റെ നേട്ടമാക്കുന്നത് അല്‍പ്പത്തരമെന്ന് കെ സുരേന്ദ്രന്
വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി ദുരിതത്തിലായ ആയിരക്കണക്കിന് മലയാളികളുണ്ട്. അതില്‍ രോഗികളും അവശതയനുഭവിക്കുന്നവരുമുണ്ട്. അവരെല്ലാം സ്വന്തം നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുമാണ്. അവരെയെല്ലാം കേരളത്തിലേക്ക് ഉടന്‍ മടക്കി കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്
KeralaApr 28, 2020, 7:10 PM IST
'ആദ്യം രംഗത്ത് വന്നത് ബിജെപി'; സാലറി ചലഞ്ചിന് സ്റ്റേ സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രന്
സംസ്ഥാന സര്‍ക്കാര്‍ നിയമപരമായല്ല കാര്യങ്ങളെ സമീപിക്കുന്നത് എന്നതിന്റെ തെളിവുകൂടിയാണ് കോടതിവിധി. സര്‍ക്കാരിന്റെ പിടിപ്പുകേട് സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിക്കട്ടെ എന്ന നയം ശരിയല്ല. സാലറി ചലഞ്ചിനെതിരെ ആദ്യം രംഗത്തുവന്നത് ബിജെപിയാണ്. പ്രതിപക്ഷം ആദ്യം സാലറി ചലഞ്ചിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
KeralaApr 24, 2020, 7:56 PM IST
സ്പ്രിംക്ലറില് ബിജെപി ഉന്നയിച്ച വാദം കോടതി ശരിവെച്ചെന്ന് കെ സുരേന്ദ്രന്
കരാറുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിന് ഹൈക്കോടതി ഉപാധികള്‍ വച്ചതു തന്നെ സര്‍ക്കാരിനേറ്റ വലിയ പരാജയമാണ്. ബിജെപിയുടെ ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം കോടതി ശരിവച്ചു. ഡാറ്റാ സംരക്ഷണം ഉറപ്പാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
KeralaApr 23, 2020, 11:11 AM IST
സ്പ്രിംക്ലര്‍ ഇടപാടില്‍ കെ സുരേന്ദ്രനെതിരെ എംടി രമേശ്; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം
കൊവിഡ് പ്രതിരോധത്തിന് ഡാറ്റാ കൈമാറാന്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ ചൊല്ലി ബിജെപിയിലും ചേരിപ്പോര്. കരാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോകുന്ന സംസ്ഥാന അധ്യക്ഷന്റെ നിലപാട് തള്ളി എംടി രമേശ് രംഗത്തെത്തി.
KeralaApr 17, 2020, 5:18 PM IST
കേരളത്തില്‍ വിജിലന്‍സ് അന്വേഷണങ്ങള്ക്കെന്ത് പ്രസക്തി; ചോദ്യവുമായി കെ സുരേന്ദ്രന്
മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതിയായ കെ കുഞ്ഞാലിക്കുട്ടി വരെ എത്തി നില്ക്കുന്നതുമായ പാലാരിവട്ടം അഴിമതി അന്വേഷണം ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നതെന്നും സുരേന്ദ്രന് ചോദിച്ചു.
KeralaFeb 27, 2020, 3:30 PM IST
സുരേന്ദ്രന് തുടക്കം തന്നെ എതിര്‍പ്പ്, ഉടക്കിയത് മുതിര്‍ന്ന നേതാക്കള്‍; അധ്യക്ഷസ്ഥാനം എന്നും ബിജെപിക്ക് തലവേദന
കെ സുരേന്ദ്രന്റെ നേതൃത്വത്തെ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് പികെ കൃഷ്ണദാസ് പക്ഷ നേതാക്കളെല്ലാം എടുത്തിരിക്കുന്നത്. കെ സുരേന്ദ്രന് കീഴിൽ പ്രവര്‍ത്തിക്കാനാകില്ലെന്നും പാര്‍ട്ടി പദവികൾ ഏറ്റെടുക്കാനുമില്ലെന്ന ഉറച്ച തീരുമാനം അനുനയ ചര്‍ച്ചകളിലും എ എൻ രാധാകൃഷ്ണനും എംടി രമേശും ആവര്‍ത്തിച്ചു. ശോഭ സുരേന്ദ്രന്റെ നിലപാടും മറ്റൊന്നല്ല
ExplainerFeb 22, 2020, 9:01 PM IST
പി പി മുകുന്ദന് വീണ്ടും സജീവമാകുമോ? സുരേന്ദ്രന് സ്ഥാനമേറ്റപ്പോള്‍ ചര്‍ച്ചയായി സാന്നിധ്യം
ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് ചുമതലയേറ്റ ചടങ്ങില്‍ പാര്‍ട്ടി നേതാക്കളുടെ അസാന്നിധ്യം ചര്‍ച്ചയായപ്പോള്‍ ഏറെക്കാലമായി വിട്ടുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് പി പി മുകുന്ദന് എത്തിയത് ശ്രദ്ധേയമായി. സംസ്ഥാന ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങില്‍ മുകുന്ദന് പങ്കെടുക്കുന്നത് ഏറെക്കാലത്തിന് ശേഷമാണ്. മുതിര്‍ന്ന നേതാവിനെ എത്തിക്കാന്‍ മുന്‍കയ്യെടുത്തതും പുതിയ അധ്യക്ഷന്‍ തന്നെ. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി കെ ജി കമലേഷ് തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്.